19 November Monday

ഓണച്ചിത്രം 4

വെബ് ഡെസ്‌ക്‌Updated: Sunday Sep 3, 2017

പുള്ളിക്കാരന്‍ സ്റ്റാറായില്‍ മമ്മൂട്ടിയും ഇന്നസെന്റും

പുള്ളിക്കാരന്‍ സ്റ്റാറായില്‍ മമ്മൂട്ടിയും ഇന്നസെന്റും

മമ്മൂട്ടിച്ചിത്രമായ പുള്ളിക്കാരന്‍ സ്റ്റാറാ, മോഹന്‍ലാലിന്റെ വെളിപാടിന്റെ പുസ്തകം, പൃഥ്വിരാജിന്റെ ആദം ജോണ്‍, നിവിന്‍പോളിയുടെ ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള എന്നിവയാണ് ഓണച്ചിത്രങ്ങളായി പ്രേക്ഷകര്‍ക്കുമുന്നിലുള്ളത്. മമ്മൂട്ടിയൊടൊപ്പം ദീപ്തി സതി, ആശ ശരത് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന പുള്ളിക്കാരന്‍ സ്റ്റാറാ, സെവന്‍ത്ഡേയ്ക്കുശേഷം ശ്യാംധര്‍ സംവിധാനം ചെയ്്ത ചിത്രമാണ്. ഇന്നസന്റ്, ദിലീഷ് പോത്തന്‍, ഹരീഷ് കണാരന്‍, അലന്‍സിയര്‍, സുനില്‍ സുഖദ, സോഹന്‍ സീനുലാല്‍, മണിയന്‍പിള്ള രാജു തുടങ്ങിയവരാണ് മറ്റഭിനേതാക്കള്‍. തിരക്കഥ: രതീഷ് രവി. ഛായാഗ്രഹണം: വിനോദ് ഇല്ലംപള്ളി. യൂണിവേഴ്സല്‍ സിനിമയുടെ ബാനറില്‍ ബി രാകേഷാണ് നിര്‍മിച്ചത്.

വെളിപാടിന്റെ പുസ്തകത്തില്‍ മോഹന്‍ലാലും അന്ന രേഷ്മ രാജനും

വെളിപാടിന്റെ പുസ്തകത്തില്‍ മോഹന്‍ലാലും അന്ന രേഷ്മ രാജനും

ലാല്‍ജോസിന്റെ മോഹന്‍ലാല്‍ ചിത്രമായ വെളിപാടിന്റെ പുസ്തകത്തില്‍ അന്ന രേഷ്മ രാജന്‍, പ്രിയങ്ക നായര്‍ എന്നിവരാണ് നായികമാര്‍. അനൂപ് മേനോന്‍, സിദ്ദിഖ്, ചെമ്പന്‍ വിനോദ് ജോസ്, സംവിധായകന്‍ ജൂഡ് ആന്റണി, ശരത്, അരുണ്‍, ശിവജി ഗുരുവായൂര്‍ തുടങ്ങിയവരാണ് മറ്റഭിനേതാക്കള്‍. തിരക്കഥ: ബെന്നി പി നായരമ്പലം. ഗാനങ്ങള്‍: റഫീഖ് അഹമ്മദ്, വയലാര്‍ ശരത്ചന്ദ്രവര്‍മ, അനില്‍ പനച്ചൂരാന്‍, മനു മഞ്ജിത്. സംഗീതം: ഷാന്‍ റഹ്മാന്‍. ഛായാഗ്രഹണം: വിഷ്ണു ശര്‍മ. ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് നിര്‍മിച്ചത്.

ആദം ജോണില്‍ പൃഥ്വിരാജ്

ആദം ജോണില്‍ പൃഥ്വിരാജ്

പൃഥ്വിരാജിനൊപ്പം ഭാവന, മിഷ്റ്റി ചക്രവര്‍ത്തി എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'ആദം ജോണ്‍' തിരക്കഥാകൃത്ത് ജിനു എബ്രഹാം ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ്. നരേന്‍, രാഹുല്‍ മാധവ്, സിദ്ധാര്‍ഥ് ശിവ, മണിയന്‍പിള്ള രാജു, ലെന തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍. ഗാനങ്ങള്‍: റഫീഖ് അഹമ്മദ്, ബി കെ ഹരിനാരായണന്‍, സന്തോഷ് വര്‍മ. ഛായാഗ്രഹണം: ജിത്തു ദാമോദര്‍. ജയരാജ് മോഷന്‍ പിക്ചേഴ്സ്, ബി സിനിമാസ് എന്നിവയുടെ ബാനറില്‍ ബ്രിജേഷ്, മുഹമ്മദ്, ജോസ്മോന്‍ സൈമണ്‍, നിഹാല്‍ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മിച്ചത്.

ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേളയില്‍ ഐശ്വര്യ ലക്ഷ്മിയും നിവിന്‍ പോളിയും

ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേളയില്‍ ഐശ്വര്യ ലക്ഷ്മിയും നിവിന്‍ പോളിയും

നിവിന്‍പോളിയെ നായകനാക്കി നവാഗതനായ അല്‍ത്താഫ് സലിം സംവിധാനം ചെയ്ത ഞണ്ടുകളുടെ നാട്ടില്‍ ഒരു ഇടവേളയില്‍ ഐശ്വര്യലക്ഷ്മിയാണ് നായിക. ലാല്‍, ഷറഫുദീന്‍, സൈജുകുറുപ്പ്, സിജു വിത്സണ്‍, ഇന്ദ്രന്‍സ്, ദിലീഷ് പോത്തന്‍, ശാന്തികൃഷ്ണ, അഹാന കൃഷ്ണകുമാര്‍, സ്രിന്‍ഡ തുടങ്ങിയവരാണ് മറ്റഭിനേതാക്കള്‍.തിരക്കഥ: ജോര്‍ജ് കോര, അല്‍ത്താഫ് സലിം. ഗാനങ്ങള്‍: സന്തോഷ്വര്‍മ. സംഗീതം: ജസ്റ്റിന്‍ വര്‍ഗീസ്. ഛായാഗ്രഹണം: മുകേഷ് മുരളീധരന്‍. പോളി ജൂനിയര്‍ പിക്ചേഴ്സിന്റെ ബാനറില്‍ നിവിന്‍പോളിയാണ് നിര്‍മിച്ചത്.

ഓവര്‍ടേക്ക്

ഓവര്‍ടേക്കില്‍ വിജയ്ബാബു, പാര്‍വതിനായര്‍, ബേബി ലയ ജോണ്‍

ഓവര്‍ടേക്കില്‍ വിജയ്ബാബു, പാര്‍വതിനായര്‍, ബേബി ലയ ജോണ്‍

ജെ ജോണ്‍ സംവിധാനം ചെയ്യുന്ന ഓവര്‍ടേക്കില്‍ വിജയ്ബാബു, പാര്‍വതിനായര്‍, ബേബി ലയ ജോണ്‍, കൃഷ്ണ, നെല്‍സണ്‍, നിയാസ്, കോട്ടയം പ്രദീപ്, നിയാസ് ബക്കര്‍, അഞ്ജലി അനീഷ് എന്നിവര്‍ അഭിനയിക്കുന്നു. തിരക്കഥ: അനില്‍ കുഞ്ഞപ്പന്‍. സംഭാഷണം: ദിനേശ് നീലകണ്ഠന്‍. ഗാനങ്ങള്‍: റഫീഖ് അഹമ്മദ്. സംഗീതം: റോണി റാഫേല്‍. ഛായാഗ്രഹണം: അജയന്‍ വിന്‍സന്റ്. ജോണ്‍ ജെ സിനിമാസിന്റെ ബാനറില്‍ ജെ പി ജോസഫാണ് നിര്‍മിക്കുന്നത്.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top