12 December Wednesday

അമേരിക്കന്‍ സഞ്ചാരിയെ വധിച്ച സെന്റിനലിസ് വിഭാഗക്കാര്‍ ഇപ്പോഴും 'അജ്ഞാതര്‍'

വെബ് ഡെസ്‌ക്‌Updated: Thursday Nov 22, 2018

ഇന്ത്യന്‍ തീര സംരക്ഷണ സേന പകര്‍ത്തിയ സെന്റിനലിസ് വര്‍ഗക്കാരുടെ ചിത്രം

പോര്‍ട്ട്‌ ബ്ലയര്‍> അമേരിക്കന്‍ സഞ്ചാരിയെ വധിച്ച ആന്റമാനിലെ സെന്റിനലിസ് വര്‍ഗക്കാര്‍ ഇന്നും പൊതുധാരയില്‍ നിന്ന് അകന്നുകഴിയുന്ന പുരാതന ഗോത്രവര്‍ഗം. നോർത്ത് സെൻറ്റിനെലേസ്‌ ദ്വീപിൽ വസിക്കുന്ന സെന്റിനലിസ് എന്ന ഈ ഗോത്ര വിഭാഗം പുറംലോകവുമായി ഒരുബന്ധവുമില്ലാതെ കഴിയുകയാണ്.വേട്ടയാടി ആഹാരം കണ്ടെത്തി അവര്‍ കാട്ടില്‍ കഴിയുന്നു. ഇവരെ ഏതെങ്കിലും വിധത്തില്‍ അലോസരപ്പെടുത്തുന്നത് നിയമവിരുദ്ധമാണ്.

കൊല്ലപ്പെട്ട ജോൺ അല്ലൻ ചൗ അമേരിക്കന്‍ മിഷനറി പ്രവര്‍ത്തകനാണ്. ചൗ ക്രിസ്തുമത പ്രചാരണത്തിന് വേണ്ടിയാണ് നിരോധിത ദ്വീപിലേക്ക് യാത്ര തിരിച്ചത്. ഇതിന് മുമ്പ് അഞ്ച് തവണ അദ്ദേഹം ആൻഡമാൻ നിക്കോബാർ ദ്വീപ് സന്ദർശിച്ചിട്ടുണ്ട്. ആരും പോകാത്ത ഈ ദ്വീപിലേക്ക് യാത്ര ചെയ്യുന്നതിനായി ചില മത്സ്യത്തൊഴിലാളികളെ പണം നല്‍കി സ്വാധീനിച്ചാണ് ചൗ ദ്വീപിലേക്ക് പുറപ്പെട്ടത്

ഏതെങ്കിലും രീതിയിൽ ദ്വീപിൽ എത്തുന്നവരെ  സെന്റിനലിസ് വംശക്കാര്‍  കൂട്ടംകൂടി ആക്രമിച്ചു മടക്കുകയാണ് പതിവ്. എന്നാല്‍ ചൗ ദ്വീപില്‍ എത്തിപ്പെട്ടു. ദ്വീപിൽ ഇറങ്ങിയ ഉടൻ ഗോത്രവംശജർ ജോണിനെ അമ്പെയ‌്തു കൊലപ്പെടുത്തി. പിന്നീട‌് ബീച്ചിലെ മണലിൽ കുഴിച്ചിട്ടു.
സഞ്ചാരിയെ ദ്വീപിലേക്ക‌്കൊണ്ടുപോയ ഏഴ‌് മീൻപിടുത്തക്കാരെ അറസ‌്റ്റു ചെയ‌്തിട്ടുണ്ട്.

കൊല്ലപ്പെട്ട അല്ലൻ ചൗ

കൊല്ലപ്പെട്ട അല്ലൻ ചൗ

 ഈ വിഭാഗക്കാരെപ്പറ്റി കൂടുതല്‍ വിവരങ്ങള്‍ ഇപ്പോഴും ലഭ്യമല്ല. ഇവരുടെ  ഇവരുടെ ജീവിതരീതികളും അറിയില്ല. ഇവര്‍ക്ക് സ്വന്തമായ ഭാഷയുണ്ട്. ഹെലികോപ്റ്ററില്‍ നിന്നും മറ്റും പകര്‍ത്തിയ ചില വിദൂര ദൃശ്യങ്ങള്‍ മാത്രമാണ് ഇവരുടെ ചിത്രങ്ങളായി ലഭ്യമായിട്ടുള്ളത്.ഇവരുമായി ആശയവിനിമയം നടത്താൻ പലതവണ ഇന്ത്യൻ സർക്കാർ ശ്രമിച്ചുവെങ്കിലും എല്ലാം പരാജയപ്പെട്ടു . സുനാമിക്ക് ശേഷം രക്ഷാപ്രവർത്തനങ്ങളുമായി എവിടെ എത്തിയ വ്യോമസേനാ വിമാനങ്ങളെ അമ്പെയ്ത്തും കല്ലെറിഞ്ഞും അവർ ഓടിച്ചു.

ഇവരുടെ സംരക്ഷണാർത്ഥം സെന്റിനലിസ് ദ്വീപിന് ചുറ്റും 3 മൈൽ നിരോധിത മേഖലയായി സർക്കാർ പ്രഖ്യാപിച്ചു. ആൻഡമാനിൽ മറ്റ് ഗോത്ര വർഗവുമായിവരെ ഇവർക്ക് ഒരുബന്ധവുമില്ല. തികച്ചും ഒറ്റപ്പെട്ട ജീവിതരീതിയുള്ള ഇവരുടെ അംഗസംഖ്യ പോലും വ്യക്‌തമായി അറിയില്ല. എങ്കിലും അമ്പതില്‍ താഴെ  പേരുണ്ടെന്നാണ് അനുമാനം. 2011 സെൻസസ് ഭാഗമായി ദ്വീപിനെ മുകളിലൂടെ വിമാനം പറത്തി ഇവരുടെ എണ്ണം രേഖപ്പെടുത്താൻ ശ്രമിച്ചിട്ടുണ്ട്. ആ കണക്കെടുപ്പില്‍  ആകെ 40 പേർ മാത്രമാണ‌് ഈ ദ്വീപിൽ കഴിയുന്നത‌്. കൊടും വനം നിറന്ന ദ്വീപിൽ ആകാശമാർഗം അംഗസംഖ്യ കണ്ടെത്തൽ പൂർണ വിജയം കണ്ടില്ല.
 


പ്രധാന വാർത്തകൾ
Top