Top
24
Saturday, June 2017
About UsE-Paper

മാളവികയ്ക്ക് ഇരട്ടി മധുരമായി പ്ളസ്‌ ടു ഫലം; 600 ല്‍ 600 മാര്‍ക്ക്

Monday May 15, 2017
വെബ് ഡെസ്‌ക്‌

തൃശൂര്‍ > നടി മാളവിക നായര്‍ക്ക് പ്ള‌സ്‌ടുവിന് മികച്ച  വിജയം. പ്ളസ്ടു  രണ്ടാം വര്‍ഷം എല്ലാ വിഷയത്തിലും മുഴുവന്‍ മാര്‍ക്കും നേടിയാണ് മാളവിക നായര്‍  പരീക്ഷ പാസായത്. ഹ്യൂമാനിറ്റീസ് വിഭാഗത്തില്‍ 600 ല്‍ 600 മാര്‍ക്കും നേടിയാണ് തൃശൂര്‍ വിവേകോദയം ഹയര്‍സെക്കന്ററി സ്കൂള്‍ വിദ്യാര്‍ഥിയായ മാളവികയുടെ വിജയം.

തന്റെ ഫേസ്‌ബുക്ക് പേജിലൂടെ മാളവിക തന്നെയാണ് ഉന്നത വിജയത്തെ കുറിച്ച് ആരാധകരെ അറിയിച്ചത്. തന്റെ അധ്യാപകര്‍ക്കും സുഹൃത്തുകള്‍ക്കും ഫേസ്‌ബുക്ക് സുഹൃത്തുകള്‍ക്കും നന്ദിയും മാളവിക പോസ്റ്റിലൂടെ പങ്കുവയ്ക്കുന്നുണ്ട്. ബാല താരമായി സിനിമയിലെത്തിയ മാളവിക നായികയായി അഭിനയത്തില്‍ തിരിച്ചെത്തിയ വര്‍ഷം തന്നെ വിദ്യഭ്യാസത്തിലും മികച്ച നേട്ടം കൈവരിക്കാനായത് മാളവികയ്ക്ക് ഇരട്ടി മധുരമാണ് നല്‍കുന്നത്.

ടിനി ടോം നായകനായ ഡഫേദാറില്‍ നായികയായിരുന്നു മാളവിക. മമ്മൂട്ടിയുടെ മകളായി 2006 ല്‍ കറുത്ത പക്ഷികളിലൂടെയാണ് മാളവിക സിനിമയിലെത്തുന്നത്. ചിത്രത്തിലെ കണ്ണ് കാണാത്ത കുട്ടിയുടെ വേഷം വലിയ പേക്ഷ്രക ശ്രദ്ധ നേടിയിരുന്നു. ഈ ചിത്രത്തിലേതിനുള്‍പടെ  രണ്ട് തവണ മികച്ച ബാലതാരത്തിനുള്ള കേരള സംസ്ഥാന  ചലചിത്രപുരസ്ക്കാരവും മാളവിക  നേടിയിട്ടുണ്ട്.