Top
19
Thursday, October 2017
About UsE-Paper

196കൃഷി ഉള്‍പ്പെടുന്ന പ്രാഥമിക മേഖലയുടെ പങ്ക് : 1ല്‍ 56 ശതമാനം 2015ല്‍ 12 ശതമാനം

Thursday Jan 12, 2017
വെബ് ഡെസ്‌ക്‌


കേരളത്തിന്റെ സമ്പദ്വ്യവസ്ഥയില്‍ ഘടനാപരമായ ഏറെ മാറ്റങ്ങള്‍ കഴിഞ്ഞ 60 വര്‍ഷങ്ങള്‍ക്കിടയില്‍ ഉണ്ടായി. കേരളപ്പിറവിയുടെ കാലത്ത് കാര്‍ഷികമേഖലയ്ക്കായിരുന്നു കേരളത്തിന്റെ സമ്പദ്ഘടനയില്‍ പ്രാമുഖ്യം. 1960-61ല്‍ കൃഷി, മത്സ്യബന്ധനം, വനം തുടങ്ങിയവ ഉള്‍ക്കൊള്ളുന്ന പ്രാഥമികമേഖല സംസ്ഥാനത്തിന്റെ മൊത്തം ആഭ്യന്തര ഉല്‍പ്പാദനത്തിന്റെ 56 ശതമാനമായിരുന്നു (നടപ്പുവിലയില്‍). 2014-15ലെ കണക്കനുസരിച്ച് ഇത് കേവലം 12 ശതമാനമായി.

പ്രാഥമികമേഖലയുടെ പ്രാധാന്യത്തില്‍ 1970കളില്‍ വലിയതോതില്‍ കുറവുവന്നു. പിന്നീടുള്ള ഒന്നരപ്പതിറ്റാണ്ടുണ്ടായ കുറവ് നേരിയതായിരുന്നു. എന്നാല്‍ 1990കളുടെ രണ്ടാംപകുതിയോടെ ഈ മേഖലയുടെ പ്രാധാന്യം കാര്യമായി ഇടിയാന്‍തുടങ്ങി. 1995-96ല്‍ 32 ശതമാനമായിരുന്നപ്രാഥമികമേഖലയുടെ വിഹിതം. 2014-15 ആയപ്പോള്‍ 12 ശതമാനമായി.

പ്രാഥമികമേഖലയുടെ നഷ്ടം ആദ്യകാലത്ത് ദ്വിതീയമേഖലയുടെയും ത്രിതീയമേഖലയുടെ യും നേട്ടമായിരുന്നു. 1960കളിലും 1970കളിലും ദ്വിതീയമേഖലയുടെ സംഭാവന വര്‍ധിച്ചുവന്നു. വ്യവസായം ഉള്‍ക്കൊള്ളുന്ന ദ്വിതീയമേഖലയുടെ വിഹിതം 1960-61ല്‍ 15 ശതമാനമായിരുന്നത് 1980-81ല്‍ 24 ശതമാനമായി വര്‍ധിച്ചു. എന്നാല്‍ പിന്നീടങ്ങോട്ട് കാര്യമായ മാറ്റമുണ്ടായില്ല.

1990 എത്തിയപ്പോഴേക്കും പ്രാഥമികമേഖലയെക്കാള്‍ കൂടുതലായി ത്രിതീയ/സേവന മേഖലയുടെ സംഭാവന.  സേവനമേഖലയുടെ വിഹിതം 1960-61ല്‍ 20 ശതമാനമായിരുന്നത് 2014-15ല്‍ 63 ശതമാനമായി.

പ്രാഥമികമേഖലയുടെ പ്രാധാന്യം ദേശീയതലത്തിലും കുറഞ്ഞുവരികയാണ്; സേവനമേഖല മെച്ചപ്പെടുകയുമാണ്. എന്നാല്‍ കേരളത്തിന്റെ അത്ര ദ്രുതഗതിയിലല്ല ദേശീയതലത്തിലുള്ള മാറ്റം.

പ്രൊപോസൽ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!