21 November Wednesday

ഡിസ്റ്റിനുമുണ്ട് ഒരു ആര്‍ട്‌സ് ലാബ്

വെബ് ഡെസ്‌ക്‌Updated: Friday Nov 9, 2018

 

എറിയാൻ അറിയുന്നവന്റെ കൈയിൽ വടി കൊടുത്താൽ എങ്ങനെ ഇരിക്കും എന്ന ചോദ്യത്തിനുള്ള   ഉത്തരമാണ് അങ്കമാലി ഡി പോൾ ഇൻസ‌്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് ടെക്‌നോളജിയിലെ (ഡിസ്റ്റ്) ആർട്‌സ് ലാബ്.

വിദ്യാർഥികൾക്ക് അഭിരുചി അനുസരിച്ച് ചിന്തകനാകാനും എഴുത്തുകാരനാകാനും ചിത്രകാരനാകാനും ശിൽപ്പിയാകാനും സംവിധായകനാകാനും അനിമേറ്ററാകാനും ഉള്ള വേദിയാണിത്. ക്യാമ്പസിലെ മറ്റ് കെട്ടിടങ്ങളിൽനിന്ന് വ്യത്യസ്തമായി തുണിയും ഷീറ്റും ഉപയോഗിച്ചാണ് ലാബ് നിർമിച്ചിരിക്കുന്നത്. ശിൽപ്പികളുടെയും ചിത്രകാരന്മാരുടെയും പണിപ്പുരയോട് സാമ്യം തോന്നുന്ന രീതിയിലാണ് ഇതിന്റെ നിർമാണം.

സിനിമയെ ആ​ഗ്രഹിക്കുന്നവനും അനിമേറ്ററാകാൻ സ്വപ്നം കാണുന്നവനും മാധ്യമപ്രവർത്തകനായി പ്രയത്നിക്കുന്നവനും ചിത്രകാരനും ശിൽപ്പിയുമാകാൻ പരിശ്രമിക്കുന്നവനുമെല്ലാം ഈ ലാബിൽ ഒരുമിക്കുന്നു. അവരുടെ ആശയങ്ങൾ അവർക്കറിയാവുന്ന കലയിലൂടെ പ്രകടിപ്പിക്കുന്നു.

കളിമണ്ണും പ്രകൃതിയിലെ നിറങ്ങളും ഉപയോഗിച്ചുള്ള ചിത്രരചന, പ്ലാസ്റ്റിക‌്, പാഴ‌്‌വസ‌്തുക്കൾ, ചിരട്ട, കളിമണ്ണ് തുടങ്ങിയവ ഉപയോഗിച്ചുള്ള ശിൽപ്പ നിർമാണം, പോസ്റ്റർനിർമാണം, കൗതുകവസ‌്തുക്കളുടെ നിർമാണം, ഷോർട‌് ഫിലിമിനുള്ള ചർച്ചകൾ, തിരക്കഥയെഴുത്ത്, ചാർട്ട് തയ്യാറാക്കൽ, വിവിധ വിഷയങ്ങളിലെ ചർച്ചകൾ തുടങ്ങി നിരവധി ആശയങ്ങൾക്കും പ്രവർത്തനങ്ങൾക്കും ലാബ് വേദിയാകുന്നു.

പരമ്പരാഗതമായ രീതികളിൽനിന്ന് വ്യത്യസ്തമായ പുതിയവ പരീക്ഷിക്കാനാണ്  ഈ പണിപ്പുര പ്രയോജനപ്പെടുത്തുന്നത്. ‌നാല് വർഷം മുമ്പാണ് അനിമേഷൻ വിദ്യാർഥികൾക്ക് പഠനത്തിന്റെ ഭാഗമായി ഈ ലാബ് ഒരുക്കിയത്. ഇന്ന് ഇപ്പോൾ മൾട്ടി മീഡിയ വിദ്യാർഥികൾകൂടെ ഇവിടം ഉപയോഗിച്ച് തുടങ്ങിയപ്പോൾ വിദ്യാർഥികൾക്ക് കൂടുതൽ അവസരങ്ങൾ ആർട്‌സ് ലാബിൽ  ഒരുങ്ങുന്നുണ്ട്.

മറ്റു ഡിപ്പാർട്‌മെന്റിലെ വിദ്യാർഥികളും അധ്യാപകരുമുൾപ്പെടെ നിരവധിപേർ വിദ്യാർഥികളുടെ സർഗാന്മകശേഷി കാണാനായി ലാബ് സന്ദർശിക്കാറുണ്ട്. ഈ പണിപ്പുരയിലൂടെ വളർന്നുവന്ന വിദ്യാർഥികൾ നിരവധി അവാർഡുകൾ കരസ്ഥമാക്കിയിട്ടുണ്ട്.

വിദ്യാർത്ഥികളും അധ്യാപകരുമുൾപ്പടെ നിരവധിപേർ വിദ്യാർത്ഥികളുടെ സർഗാനമകശേഷി കാണാനായി ലാബ് സന്ദർശിക്കാറുണ്ട്. ഈ പണിപ്പുരയിലൂടെ വളർന്നുവന്ന വിദ്യാർഥികൾ നിരവധി അവാർഡുകൾ കരസ്ഥമാക്കിയിട്ടുണ്ട്.


പ്രധാന വാർത്തകൾ
Top