Top
18
Monday, December 2017
About UsE-Paper

ഹിറ്റ്‌ലര്‍ ഇങ്ങനെയായിരുന്നു

Thursday Oct 5, 2017
വെബ് ഡെസ്‌ക്‌

ലോകം കണ്ട ക്രൂരനായ സ്വേച്ഛാധിപതിയും വര്‍ണവെറിയനും ഫാസിസ്റ്റുമായിരുന്ന അഡോല്‍ഫ് ഹിറ്റ്ലര്‍ ഇങ്ങനെയുമായിരുന്നു.

ഹിറ്റ്‌ലര്‍ വിവാഹിതനായിരുന്നില്ല.

പ്രത്യേക മതവിഭാഗത്തില്‍പെട്ടവര്‍ രാഷ്ട്രത്തിന്റെ ശത്രുക്കളാണെന്ന് ഹിറ്റ്‌ലര്‍ ചിന്തിച്ചിരുന്നു.

ഹിറ്റ്‌ലറെ വിമര്‍ശിക്കുന്നത് അദ്ദേഹത്തിന്റെ അനുയായികള്‍ ഇഷ്ടപ്പെട്ടിരുന്നില്ല.

ഹിറ്റ്‌‌ലര്‍ കുട്ടിക്കാലത്ത് ചിത്രങ്ങള്‍  വരയ്ക്കുകയും അവ വില്‍പ്പന നടത്തുകയും ചെയ്തിരുന്നു.

പബ്ളിസിറ്റിക്കുള്ള ഒരവസരവും ഹിറ്റ്‌ലര്‍ പാഴാക്കിയിരുന്നില്ല. പത്രങ്ങള്‍, മാസികകള്‍, റേഡിയോകള്‍ എന്നിവ പബ്ളിസിറ്റിക്കായി ഹിറ്റ്‌ലര്‍ ഉപയോഗിച്ചു.

എല്ലാ തൊഴിലാളി പ്രസ്ഥാനങ്ങളെയും ഹിറ്റ്‌ലര്‍ തകര്‍ത്തു.

എതിരാളികളെ ഹിറ്റ്‌ലര്‍ രാജ്യദ്രോഹികളും  വഞ്ചകരുമായി ചിത്രീകരിച്ചു. 

സാധാരണ പ്രവര്‍ത്തകനായി നാസി പാര്‍ടിയില്‍ചേര്‍ന്ന ഹിറ്റ്‌ലര്‍ പിന്നീട് പാര്‍ടിയിലെ എല്ലാ എതിരാളികളെയും വകവരുത്തി പാര്‍ടിയുടെ നേതാവായി ഉയര്‍ന്നു.

എല്ലാ പ്രശ്നങ്ങള്‍ക്കും നൊടിയിടകൊണ്ട് പരിഹാരം കാണുമെന്ന് പ്രചാരണം നടത്തിയാണ് ഹിറ്റ്‌ലര്‍ അധികാരത്തില്‍ വന്നത്.

അധികാരമേറിയ ശേഷം ഹിറ്റ്‌ലര്‍ക്ക് ഈ പ്രശ്നങ്ങള്‍ക്കൊന്നും പരിഹാരം കാണാനായില്ലെങ്കിലും ജര്‍മനിയെ നശിപ്പിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു.

നല്ല നാളുകള്‍ വരുമെന്ന (ഗുട്ടേ ടാഗേ കൊമ്മേന്‍) മുദ്രാവാക്യം ഉയര്‍ത്തിയാണ് ഹിറ്റ്‌ലര്‍ അധികാരത്തില്‍ വന്നത്.

സ്വന്തം നാസി കക്ഷി വിജയിച്ചതിനുശേഷം ജര്‍മന്‍ പാര്‍ലമെന്റില്‍ കാലുകുത്തിയ ഹിറ്റ്‌ലര്‍ പൊട്ടിക്കരഞ്ഞു.

കള്ളം പറഞ്ഞുഫലിപ്പിച്ചാണ് ഹിറ്റ്‌ലര്‍ അധികാരത്തില്‍ വന്നത്.

നല്ല വസ്ത്രങ്ങള്‍ ധരിക്കുന്നതില്‍ ഹിറ്റ്‌ലര്‍ തല്‍പ്പരനായിരുന്നു.

പച്ചക്കള്ളങ്ങള്‍ സത്യമാണെന്ന് ദ്യോതിപ്പിക്കുംവിധം അവതരിപ്പിക്കാനുള്ള പ്രത്യേക കഴിവ് ഹിറ്റ്‌ലര്‍ക്ക് ഉണ്ടായിരുന്നു. 

ഹിറ്റ്‌ലര്‍ എപ്പോഴും പറയുമായിരുന്നു ജര്‍മനി എനിക്കുള്ളതാണെന്ന്.

റേഡിയോയിലൂടെ പ്രസംഗിക്കാന്‍ ഹിറ്റ്‌ലര്‍ക്ക് ഇഷ്ടമായിരുന്നു.

ഹിറ്റ്‌ലര്‍ക്ക് ഒരു കാമുകി ഉണ്ടായിരുന്നു. അവരുടെ നീക്കങ്ങള്‍ ചാരന്മാര്‍ വഴി നിരീക്ഷിച്ചിരുന്നു.

ഹിറ്റ്‌ലര്‍ തന്റെ എല്ലാ പ്രസംഗത്തിലും സുഹൃത്തുക്കളെ സഹോദരീ സഹോദരന്മാരെ എന്ന് അഭിസംബോധന ചെയ്തിരുന്നു.

തന്റെ ഫോട്ടോ പകര്‍ത്തുന്നതിനോട് ഹിറ്റ്‌ലര്‍ക്ക് അതീവ താല്‍പ്പര്യമുണ്ടായിരുന്നു. 

കടപ്പാട്:
സബ്രംഗ് ഇന്ത്യ

Related News

കൂടുതൽ വാർത്തകൾ »