21 July Saturday

മെര്‍സല്‍ വീണ്ടും സെന്‍സര്‍ ചെയ്യരുത്;സിനിമക്ക് കമല്‍ഹാസന്റെ പിന്തുണ

വെബ് ഡെസ്‌ക്‌Updated: Saturday Oct 21, 2017


ചെന്നൈ> വിജയ് ചിത്രം മെര്‍സലിനെ വീണ്ടും സെന്‍ര്സര്‍ ചെയ്യരുതെന്ന് കമല്‍ഹാസന്‍ പറഞ്ഞു.ദീപാവലിക്ക് റിലീസ് ചെയ്ത ചിത്രത്തില്‍ ജിഎസ്ടിയേയും  ഇന്ത്യയെയും കുറിച്ച് പരാമര്‍ശങ്ങളുണ്ടെന്നും അവ സിനിമയില്‍നിന്നും നീക്കം ചെയ്യണമെന്നും ബിജെപി നേതാക്കള്‍ ആവശ്യപ്പെട്ടിരുന്നു. സിനിമക്കും ചിത്രത്തിലെ നായകനടന്‍ വിജയിനുമെതിരെ മോശം പരാമര്‍ശങ്ങളാണ് ബിജെപി നേതാക്കള്‍ നടത്തുന്നത് .   ഈ സാഹചര്യത്തിലാണ് മെര്‍സലിന് കമല്‍ഹാസന്‍ പിന്തുണ നല്‍കുന്നത്.

"മെര്‍സല്‍ സിനിമക്ക് സര്‍ട്ടിഫിക്കേഷന്‍ ലഭിച്ചതാണ്. അതിനെ വീണ്ടും സെന്‍സര്‍ ചെയ്യേണ്ട കാര്യമില്ലെ"ന്നും കമല്‍ഹാസന്‍ ട്വിറ്ററില്‍ കുറിച്ചു. വിമര്‍ശനത്തെ നേരിടേണ്ടത് യുക്തിപരമായ പ്രതികരണങ്ങളിലൂടെയാണ്. വിമര്‍ശകരെ നിശ്ശബ്ദരാക്കരുതെന്നും അദ്ദേഹം പറഞ്ഞു.



ബി ജെ പി നേതാവ് തമിഴരസി സൌന്ദര്‍രാജന്‍, കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണന്‍,  എച്ച് രാജ തുടങ്ങിയ നേതാക്കളാണ് മെര്‍സലിനെതിശര ആരോപണവുമായി വന്നത്. മെര്‍സലില്‍ അഭിനയിച്ച വിജയ് ഒരു ക്രിസ്ത്യാനിയാണെന്നും അതിനാലാണ് രാജ്യത്തെ മോശമായി  പരാമര്‍ശിക്കുന്ന ചിത്രങ്ങളില്‍ അഭിനയിക്കന്നത് എന്ന തരത്തില്‍ വരെ ബിജെപിക്കാര്‍ വിമര്‍ശനമുന്നയിക്കുന്നുണ്ട്.

  രജനികാന്ത് ചിത്രമായ കബാലിയുടെ സംവിധായകന്‍ പാ രഞ്ജിത്തും മെര്‍സലിന് പിന്തുന്ത നല്‍കിയിട്ടുണ്ട്.

 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top