Top
29
Saturday, April 2017
About UsE-Paper

ആരാധനാലയങ്ങളിലെ ഉച്ചഭാഷിണി ഉപദ്രവം: നിലപാടിൽ ഉറച്ച് സോനു നിഗം

Wednesday Apr 19, 2017
വെബ് ഡെസ്‌ക്‌

മുംബൈ > ആരാധാനാലയങ്ങളില്‍ ഉച്ചഭാഷിണികള്‍ ഉപയോഗിക്കുന്ന രീതിയെ വിമര്‍ശിച്ച ബോളിവുഡ് ഗായകന്‍ സോനു നിഗത്തിനെതിരെ ഭീഷണികള്‍ ശകതമാകവെ നിലപാട് അദ്ദേഹം ആവര്‍ത്തിച്ചു. ഉച്ചഭാഷിണിക്കെതിരെ ട്വീറ്റ് ചെയ്തതിന്റെ പേരില്‍ തന്റെ തല മൊട്ടയടിക്കുന്നവര്‍ക്ക് പത്ത് ലക്ഷം രൂപ വാഗ്ദാനം ചെയ്ത ബംഗാള്‍ മൗലവിക്ക് സോനു നിഗം മറുപടി നല്‍കി. താന്‍ തന്നെ തല മൊട്ടയടിക്കുകയാണെന്നും പണം തയ്യാറാക്കിവച്ചോളു എന്നുമാണ് സോനു നിഗം പറഞ്ഞിരിക്കുന്നത്. തന്റെ നിലപാടിലുറച്ച് അദേഹം അത് ചെയ്യുകയും ചെയ്തു. 

സോനു നിഗത്തിനെ മൊട്ടയടിച്ച്, ചെരുപ്പുമാല അണിയിച്ച് നാടു ചുറ്റിക്കുന്നവര്‍ക്ക് പത്തുലക്ഷം ഇനാം നല്‍കാമെന്നാണ് മൗലവി പ്രഖ്യാപിച്ചത്. ഇതിന്റെ തൊട്ടുപിന്നാലെ സോനു മറുപടിയും നല്‍കി: ‘ഇന്നു തന്നെ തന്റെ തല ക്ഷൗരം ചെയ്യാന്‍ തയ്യാറാണ്. പത്തുലക്ഷം തയ്യാറാക്കി വച്ചോളു മൗലവി. മാധ്യമപ്രവര്‍ത്തകര്‍ക്കും സ്വാഗതം’. തുടര്‍ന്ന് രണ്ടു മണിയോടെ അദേഹം തല മൊട്ട അടിക്കുകയായിരുന്നു. 

ആരാധാനാലയങ്ങളില്‍ ഉച്ചഭാഷിണികള്‍ ഉപയോഗിക്കുന്ന രീതിയെ വിമര്‍ശിച്ച സോനു മതവിശ്വാസം അടിച്ചേല്‍പ്പിക്കുന്ന രീതി നിര്‍ത്തണമെന്നും ട്വിറ്ററില്‍ ആവശ്യപ്പെട്ടിരുന്നു. പള്ളികളിലും ക്ഷേത്രങ്ങളിലും ഗുരുദ്വാരകളിലും ഉച്ചഭാഷിണി ഉപയോഗിക്കുന്നതിനെ അദ്ദേഹം വിമര്‍ശിച്ചു.  മുസ്ലീം അല്ലാതിരുന്നിട്ടും ബാങ്ക് വിളികേട്ടാണുണരുന്നത്. ഇത്തരത്തില്‍ മതരീതികള്‍ അടിച്ചേല്‍പ്പിക്കുന്നത് ഇന്ത്യയില്‍ അനസാനിപ്പിക്കണം. മുസ്ലിം മതം സ്ഥാപിക്കുന്ന സമയത്ത് വൈദ്യുതിയൊന്നും ഉണ്ടണ്ടായിരുന്നില്ല. വൈദ്യുതി കണ്ടണ്ടുപിടിച്ച തോമസ് ആല്‍വ എഡിസണു ശേഷം ജനിച്ച ഞാന്‍ വൈദ്യുതി ഉപയോഗിച്ചുള്ള ഈ അപസ്വരം എന്തിനു സഹിക്കണം എന്നും അദ്ദേഹം ചോദിച്ചിരുന്നു.