Top
25
Sunday, June 2017
About UsE-Paper

നിരീശ്വരവാദത്തെ അനുകൂലിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ട യുവാവിനെ കൊന്നു

Sunday Mar 19, 2017
വെബ് ഡെസ്‌ക്‌

കോയമ്പത്തൂര്‍ > നിരീശ്വരവാദത്തെ അനുകൂലിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ടതിന്റെ പേരില്‍ കോയമ്പത്തൂരില്‍ യുവാവിനെ കൊന്നു. എച്ച് ഫാറൂഖ് (31) എന്നയാളാണ് കൊല്ലപ്പെട്ടത്. വ്യാഴാഴ്ച രാത്രി പതിനൊന്നോടെ ആയിരുന്നു സംഭവം. കോയമ്പത്തൂര്‍ കോര്‍പറേഷന്‍ മലിനജല സംഭരണിക്ക് സമീപമാണ് മൃതദേഹം കണ്ടെത്തിയത്. നാലുപേര്‍ ചേര്‍ന്ന് ഇയാളെ കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കൊലപതാകത്തില്‍ പങ്കാളിയായ പൊഡനൂര്‍ ശ്രീരാം നഗറിലെ എം അര്‍ഷാദ് എന്നയാള്‍ ജുഡീഷ്യല്‍ മജിസ്ട്രേറ്റിനു മുമ്പാകെ കീഴടങ്ങി.

ഫാറൂഖിന്റെ ഇസ്ളാംവിരുദ്ധ പരാമര്‍ശങ്ങളാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് സൂചനയെന്ന് കോയമ്പത്തൂര്‍ ഡപ്യൂട്ടി കമീഷണര്‍ എസ് ശരവണന്‍ പറഞ്ഞു.

ദ്രാവിഡര്‍ വിടുതലൈ കഴകം അംഗമായ ഫാറൂഖ് നിരീശ്വരവാദിയായിരുന്നു. യുക്തിചിന്തകള്‍ പ്രചരിപ്പിക്കുന്ന ഒരു വാട്സ് ആപ്പ് ഗ്രൂപ്പും ഇയാള്‍ തുടങ്ങിയിരുന്നു. ഇതിലെ ചില സന്ദേശങ്ങള്‍ ഫേസ്ബുക്ക് പേജുവഴി ഷെയര്‍ ചെയ്യാറുണ്ടായിരുന്നു. ഫാറൂഖിന്റെ വിമര്‍ശനം ചിലരെ രോഷാകുലരാക്കിയെന്നും അതായിരിക്കാം കൊലപാതകത്തിലേക്കു നയിച്ചതെന്നും പൊലീസ് പറഞ്ഞു. അന്വേഷണത്തിന് സിറ്റി പൊലീസ് കമീഷണര്‍ എ അമല്‍രാജിന്റെ നേതൃത്വത്തില്‍ പ്രത്യേക സംഘം രൂപീകരിച്ചു.

Related News

കൂടുതൽ വാർത്തകൾ »