20 November Tuesday

പുതിയ ആന്‍ഡ്രോയ്ഡ് പതിപ്പ് വരുമ്പോള്‍

നിഖില്‍ നാരായണന്‍Updated: Thursday Aug 31, 2017

ആന്‍ഡ്രോയ്ഡിന്റെ പുതിയ പതിപ്പായ ഓറിയൊ വരുന്നതിനെക്കുറിച്ച് വായിച്ചുകാണുമല്ലോ. ഇങ്ങനെ പുതിയ പതിപ്പുകള്‍ വരുന്നുണ്ടെങ്കിലും ഇവയ്ക്കൊന്നും വിചാരിച്ചപോലെ പ്രചാരമില്ലെ ന്നത് ഗൂഗിളിന് വലിയ അടിയാണ്. ഈ പ്രചാരക്കുറവിനു പിന്നിലെ പ്രധാന കാരണം ഫോണ്‍ നിര്‍മാതാക്കള്‍ ഈ പതിപ്പുകള്‍ ഉപയോക്താക്കളില്‍ എത്തിക്കാത്തതാണ്. അതിനു പിന്നിലെ കാരണമോ? പുതിയ പതിപ്പുകള്‍ പഴയ മോഡലുകളില്‍ സുഗമമായി പ്രവര്‍ത്തിക്കുമെന്നത് ഉറപ്പുവരുത്തുന്നത് എളുപ്പമല്ല. ചിപ്പ്സെറ്റ് നിര്‍മാതാക്കള്‍, ഫോണ്‍ നിര്‍മാതാക്കള്‍, മൊബൈല്‍ സേവനദാതാക്കള്‍ എന്നിവരൊക്കെ ഇവ ടെസ്റ്റ് ചെയ്തശേഷമേ ഫോണ്‍ നിര്‍മാതാക്കള്‍ പുതിയ ആന്‍ഡ്രോയ്ഡ് ഉപയോക്താക്കള്‍ക്ക് ലഭ്യമാക്കുകയുള്ളൂ. ഇതാണെങ്കില്‍ മാസങ്ങള്‍ എടുക്കുന്ന കാര്യവും. ഇതൊക്കെ കഴിഞ്ഞ് പുതിയൊരു ആന്‍ഡ്രോയ്ഡ് പതിപ്പ് ഫോണ്‍ നിര്‍മാതാക്കള്‍ പുഷ്’ചെയ്യുമ്പോഴേക്കും, അടുത്ത പതിപ്പ് ഗൂഗിള്‍ ഇറക്കിക്കാണും. ഇതൊക്കെക്കൊണ്ട് വെറും 13% ആന്‍ഡ്രോയ്ഡ് ഉപയോക്താക്കള്‍ മാത്രം ഇന്ന് നൂഗട്ട് (ഓറിയൊയ്ക്ക് തൊട്ടുമുന്നത്തെ പതിപ്പ്) ഉപയോഗിക്കുന്നു. അധികം പേരും പഴയ പതിപ്പുകളായ മാര്‍ഷ്മെലോ, ലോലിപോപ്പ് (രണ്ടുവര്‍ഷം പഴയത്) ഒക്കെ ഉപയോഗിക്കുന്നു. ഇതിലും പഴയ കിറ്റ്കാറ്റ് പതിപ്പിനാണ് ഏറ്റവും പുതിയ നൂഗട്ടിനെക്കാള്‍ പ്രചാരം. ഇതിനിടയിലാണ് പുതുപുത്തന്‍ ഓറിയൊയുടെ വരവ്.  

പ്രോജക്ട് ട്രെബിള്‍ എന്നു പേരിട്ട പദ്ധതിപ്രകാരം ഈ കാലതാമസം ഒഴിവാക്കാന്‍കഴിയുമെന്നാണ് ഗൂഗിള്‍ പ്രതീക്ഷിക്കുന്നത്. ഹാര്‍ഡ്വെയര്‍ ഘടനയുമായി ഇന്നത്തെ അത്രയും ബന്ധമില്ലാത്ത രീതിയില്‍ ആന്‍ഡ്രോയ്ഡ് പതിപ്പുകള്‍ ഇറക്കിയാല്‍ പുതിയ പതിപ്പുകള്‍ പെട്ടെന്ന് ഉപയോക്താക്കളില്‍ എത്തിക്കാന്‍ ഫോണ്‍ നിര്‍മാതാക്കള്‍ക്ക് സാധിക്കുമെന്നാണ് വിശ്വാസം. ടമാൌിഴ, ഘഏ, ങീീൃീഹമ, ഋലിൈശേമഹ എന്നീ ബ്രാന്‍ഡുകള്‍ ഈ വര്‍ഷം അവസാനത്തോടെ ഓറിയൊയില്‍ എത്തുമെന്ന് ഗൂഗിള്‍ പറയുന്നു. ആപ്പിളിന്റെ ഒഎസ്, ആപ്പിളിന്റെ ഉല്‍പ്പന്നങ്ങള്‍ക്കുവേണ്ടിയാണ്. പക്ഷെ ഗൂഗിളിന്റെ ഒഎസ് ആയ ആന്‍ഡ്രോയ്ഡില്‍ പ്രവര്‍ത്തിക്കുന്ന ഡിവൈസുകള്‍ നിരവധി കമ്പനികള്‍ നിര്‍മിക്കുന്നു. ഇതുമൂലം പല നിര്‍മാതാക്കളും പല സമയങ്ങളില്‍ ആന്‍ഡ്രോയ്ഡ് പുതുക്കുന്നു. ഇതു മാത്രമല്ല ഉപയോക്താക്കള്‍ക്കുള്ള കല്ലുകടി. പ്ളേസ്റ്റോറില്‍ നിരവധി സുരക്ഷിതമല്ലാത്ത ആപ്പുകള്‍ ഉണ്ട്. ആപ്പിളിന്റെ സ്റ്റോറില്‍ തരികിട ആപ്പുകള്‍ക്ക് ഇടംപിടിക്കാന്‍ നന്നേ ബുദ്ധിമുട്ടാണ്. ആദ്യത്തെ പ്രശ്നം മാത്രമല്ല രണ്ടാമത്തെ പ്രശനവും ട്രെല്ലോ പദ്ധതിയും ഓറിയൊയും ചേര്‍ന്നു പരിഹരിക്കും. ഓറിയൊയുള്ള ഫോണുകളില്‍ തട്ടിപ്പ് ആപ്പുകളില്‍നിന്ന് ഉപയോക്താക്കളെ രക്ഷിക്കാനുള്ള ഫീച്ചറുകള്‍ ലഭ്യമാണ്. ഇനിയുമുണ്ട് ഓറിയൊയിലെ സവിശേഷതകള്‍. ആപ്പുകളെ ബ്രൌസര്‍വഴി തുറക്കാന്‍കഴിയുന്ന ഫീച്ചര്‍, പുതിയതരം ഇമോജി എന്നിങ്ങനെ പല പുതുമകളും ഓറിയൊയില്‍ ഉണ്ട്.

വിവരങ്ങള്‍ക്ക്:  https://www.android.com/oreo https://source.android.com/devices/architecturet/reble
വാല്‍ക്കഷണം: ഇത് രണ്ടാം തവണയാണ് ഗൂഗിള്‍ വിപണിയിലുള്ള ഒരു ബ്രാന്‍ഡിന്റെ പേര് തങ്ങളുടെ ഒഎസിന് കൊടുക്കുന്നത്. കുറച്ചുവര്‍ഷം മുമ്പേ നെസ്ളെയുമായി ചേര്‍ന്ന് കിറ്റ്കാറ്റ് എന്ന പതിപ്പ് ഇറക്കിയെങ്കില്‍ ഇത്തവണ മോലീസുമായി ചേര്‍ന്ന് ഓറിയൊ ബിസ്കറ്റിന്റെ പേരാണ് പുതിയ ആന്‍ഡ്രോയ്ഡിന് നല്‍കിയിരിക്കുന്നത്.

പ്രധാന വാർത്തകൾ
Top