16 November Friday

കോമാടൻ തെങ്ങ്‌

എം കെ പി മാവിലായിUpdated: Thursday Jun 28, 2018



കോമാടൻ തെങ്ങ് നല്ല ഇനമാണോ. ഇതിന്റെ പ്രത്യേകത എന്താണ്?

സി വി കൃഷ്ണൻ, പേരാമ്പ്ര, കോഴിക്കോട്

ഓറഞ്ച്നിറത്തിലുള്ള കുറിയ ഇനം തെങ്ങുകളുടെ തേങ്ങ പാകുമ്പോൾ ലഭിക്കുന്ന പച്ചയോ ചെമ്പുനിറമോ ഉള്ള തൈകൾ അടിസ്ഥാനമാക്കി കാലാകാലങ്ങളിൽ കൃഷിക്കാർ അനുകരിച്ചുപോന്ന നിർധാരണ പ്രക്രിയയുടെ പരിണിത ഫലമാണ്‌ കോമാടൻ എന്നാണ് പൊതുവെ വിശ്വസിച്ചുപോരുന്നത്.

കുറ്റ്യാടി തൈകളെക്കാൾ കുറിയതും കൂടുതൽ ഉൽപ്പാദനക്ഷമത ഉള്ളതുമാണ് കോമാടൻ. തേങ്ങയ്‌ക്ക് ചെമ്പിന്റെ നിറമാണ്. ജലസേചനസൗകര്യം ഉള്ളയിടങ്ങളിൽ 160 തേങ്ങവരെയാണ് ശരാശരി വിളവ്. തേങ്ങ കൊപ്രയ്‌ക്കും, പാചകാവശ്യത്തിനും മെച്ചമാണ്. ഒരു തേങ്ങയിൽനിന്ന്‌ 180 ഗ്രാംവരെ കൊപ്ര ലഭിക്കും. ഈയിനം കരിക്കിനും (ഇളനീർ) അനുയോജ്യമാണ്. 300 മില്ലി ലിറ്ററിൽ കൂടുതൽ നല്ല മധുരവെള്ളം ഒരു കരിക്കിൽനിന്നു ലഭിക്കും.

പ്രധാന വാർത്തകൾ
Top