20 November Tuesday

ആദ്യ ജിഎം വിള, നവരനെല്ലിനം

എം കെ പി മാവിലായിUpdated: Thursday Dec 21, 2017

ജനിതകമാറ്റ സാങ്കേതികവിദ്യയിലുടെ ആദ്യം ഉല്‍പ്പാദിപ്പിച്ച വിള ഏതായിരുന്നു. ഏതു വര്‍ഷമായിരുന്നു. ഇതൊരു തര്‍ക്കവിഷയമായതിനാലാണ്.
കെ എസ് നായര്‍, കായണ്ണ, കോഴിക്കോട്

  ജനറ്റിക് എന്‍ജിനിയറിങ് അഥവാ ജനിതകമാറ്റ സാങ്കേതികവിദ്യയിലൂടെ ജീവികളുടെ ജനിതകഘടനയെ നിയന്ത്രിക്കുന്ന ജീനുകളില്‍ മാറ്റംവരുത്തി സൃഷ്ടിച്ചെടുക്കുന്ന വിളകളെയാണ് ജിഎം വിളകള്‍ എന്നുപറയുന്നത്. ഈ സാങ്കേതികവിദ്യയിലൂടെ പിറവിയെടുത്ത 'ഫ്ളാവര്‍ സേവര്‍' എന്ന തക്കാളിയാണ് കമ്പോളത്തില്‍ എത്തിയ ആദ്യ ജിഎം വിള. ഇത് 1996ല്‍ ആയിരുന്നു.

നവരനെല്‍വിത്ത് രണ്ടുനിറങ്ങളിലുണ്ടോ. രണ്ടും തമ്മില്‍ ഗുണത്തില്‍ വ്യത്യാസങ്ങളുണ്ടോ?
ജോസഫ്, അശോകപുരം, ആലുവ

  വടക്കന്‍കേരളത്തില്‍ അധികവും പ്രചാരത്തിലുള്ളത് കറുത്ത നവരയാണ്. മറ്റു പ്രദേശങ്ങളില്‍ വെള്ളനവരയും കൃഷിചെയ്തു വരുന്നുണ്ട്. കറുത്ത നവരയ്ക്ക് താരതമ്യേന രോഗപ്രതിരോധ ശക്തിയും വരള്‍ച്ചയെ അതിജീവിക്കാനുള്ള കഴിവുമുണ്ട്. കറുത്ത ഇനത്തിനാണ് ഔഷധഗുണം കൂടുതലെന്ന് ആയുര്‍വേദാചാര്യന്മാര്‍ പറയുന്നു. വെള്ള നവരയ്ക്ക് പൊതുവെ രോഗപ്രതിരോധശേഷിയും വരള്‍ച്ചയെ താങ്ങാനുള്ള കഴിവും കുറവാണ്. എന്നാല്‍ വിളവ് കൂടുതല്‍ ലഭിക്കുന്നത് വെള്ള നവരയില്‍നിന്നാണ്.

പ്രധാന വാർത്തകൾ
Top