22 September Saturday

ഓര്‍ക്കിഡ് പൂക്കള്‍; ജാതിക്ക് വളം

വെബ് ഡെസ്‌ക്‌Updated: Thursday Aug 3, 2017


 ഓര്‍ക്കിഡില്‍ പൂക്കളുണ്ടാവാന്‍ ഏതെങ്കിലും ഹോര്‍മോണ്‍ പ്രയോഗം സഹായകമാകുമോ?
എം പ്രമീള, കുറവിലങ്ങാട്, കോട്ടയം

സൈറ്റോസൈം എന്ന ഹോര്‍മോണ്‍ ഒരു മി. ലിറ്റര്‍, ഒരുലിറ്റര്‍ വെള്ളത്തില്‍ കലക്കിത്തളിക്കുന്നത് ചെടി പുഷ്പിക്കന്‍ സഹായിക്കും. വിറ്റാമിന്‍ ബി ഗുളികകള്‍ മൂന്നു മില്ലി ഗ്രാം ഒരുലിറ്റര്‍ വെള്ളത്തില്‍ എന്ന തോതില്‍ ലയിപ്പിച്ച് തളിച്ചാല്‍ ഓര്‍ക്കിഡ് വേഗം പുഷ്പിക്കും.

ജാതിത്തൈകള്‍ക്ക് നല്‍കേണ്ട വളപ്രയോഗം അറിയണം. മറ്റു പരിചരണപ്രവര്‍ത്തനങ്ങള്‍ എന്തെല്ലാം നടത്തണം?
എം രാഘവന്‍, പുന്നപ്ര, ആലപ്പുഴ

ജാതിയുടെ വേരുകള്‍ ഉപരിതലത്തിലായതിനാല്‍ ആഴത്തിലുള്ള കൊത്തുകിള പാടില്ല. വേനല്‍മാസങ്ങളില്‍ പുതയിടലും നനയും നല്ലത്. വര്‍ഷകാലത്ത് ചെടിക്കുചുറ്റും വെള്ളം കെട്ടിനില്‍ക്കാന്‍ അനുവദിക്കരുത്. ജൈവവളങ്ങള്‍ സുലഭമാണെങ്കില്‍ ജൈവകൃഷി അവലംബിക്കാം. ചാണകപ്പൊടി, ആട്ടിന്‍കാഷ്ഠം, കോഴിക്കാഷ്ഠം, കംബോസ്റ്റ്, മണ്ണിര കംബോസ്റ്റ് എന്നിവ ധാരാളമായി ഇട്ടുകൊടുക്കാം. തൈകള്‍ക്ക് ജൈവവളം 20 കി.ഗ്രാംവരെ നല്‍കാം. ഈ അളവ് ക്രമേണ കൂട്ടി 15 വര്‍ഷം പ്രായമാകുമ്പോഴേക്കും മരമൊന്നിന് 100 കി.ഗ്രാം എന്നതോതിലാക്കണം. മരമൊന്നിന് ഒന്നര കി.ഗ്രാം എല്ലുപൊടിയും ആറ് കി.ഗ്രാം തോതില്‍ ചാരവും നല്‍കുന്നത് വിളവുകൂട്ടും.

സംയോജിത വളപ്രയോഗത്തില്‍ ജൈവവളങ്ങള്‍ക്കു പുറമെ ആദ്യവര്‍ഷം ചെടിയൊന്നിന് 40 ഗ്രാം യൂറിയ, 100 ഗ്രാം മസൂറിഫോസ്, 90 ഗ്രാം പൊട്ടാഷ് എന്ന തോതില്‍ നല്‍കാം. ക്രമേണ ഈ അളവു കൂട്ടി 15 വര്‍ഷം പ്രായമായ മരമൊന്നിന് ഒരു കി.ഗ്രാം യൂറിയ, ഒരുകിലോ മസൂറിഫോസ്, ഒന്നരക്കി.ഗ്രാം പൊട്ടാഷ് എന്ന തോതില്‍ നല്‍കാം. രാസവളങ്ങള്‍ വര്‍ഷത്തില്‍ രണ്ടു ഗഡുക്കളായി നല്‍കാം. മരമൊന്നിന് അര കി. ഗ്രാംമുതല്‍ ഒരു കി.ഗ്രാംവരെ കുമ്മായവും നല്‍കാം. ാസുാമ്ശഹമ്യശ04@ഴാമശഹ.രീാ

പ്രധാന വാർത്തകൾ
Top