19 September Wednesday

ചിത്രജാലകം

വെബ് ഡെസ്‌ക്‌Updated: Sunday Jul 29, 2018

 രഞ്ജിത്തിന്റെ ഡ്രാമയിൽ മോഹൻലാൽ

 
 രഞ‌്ജിത‌് തിരക്കഥയെഴുതിയ സംവിധാനം ചെയ്യുന്ന ഡ്രാമയിൽ മോഹൻലാൽ നായകൻ.  വർണചിത്ര‐ഗുഡ‌്‌ലൈൻ പ്രൊഡക‌്ഷൻസിന്റെ  ബാനറിൽ മഹാസുബൈറും എം കെ നാസറുമാണ‌് ലണ്ടനിൽ ചിത്രീകരിക്കുന്ന ചിത്രം നിർമിക്കുന്നത‌്. അരുന്ധതി നാഥ‌്, കനിഹ, ആശ ശരത‌്, സുരേഷ‌് കൃഷ‌്ണ, ശ്യാമപ്രസാദ‌്, ദിലീഷ‌് പോത്തൻ തുടങ്ങിയവർ അഭിനയിക്കുന്നു. സംഗീതം: വിനു തോമസ‌്. ഛായാഗ്രഹണം: അഴകപ്പൻ. 
ആഗസ‌്ത‌് 3ന‌് അഞ്ച്‌് സിനിമകൾ
 

ഇബ‌്‌ലീസ‌്

 
രോഹിത‌് വി എസ‌് സംവിധാനംചെയ്യുന്ന ഇബ‌്‌ലീസ‌് ആഗസ‌്ത‌് മൂന്നിന‌് തിയറ്ററുകളിൽ.  ആസിഫ‌് അലി, ലാൽ, മഡോണ, സിദ്ധിഖ‌്,  അജു വർഗീസ‌്, ശ്രീനാഥ‌് ഭാസി,  സൈജു കുറുപ്പ‌്  എന്നിവരാണ‌് പ്രധാന അഭിനേതാക്കൾ. ഇച്ചായീസ‌് പ്രൊഡക‌്ഷൻസിന്റെ ബാനറിൽ ശ്രീലക്ഷ‌്മി, ശങ്കർ രാജ‌് എന്നിവർ നിർമിക്കുന്ന ചിത്രത്തിന്റെ തിരക്കഥ സമീറിന്റേതാണ‌്. ക്യാമറ: അഖിൽ ജോർ‌ജ‌്. ഗാനരചന: മനു മഞ‌്ജിത‌്, സംഗീതം ഡോൺ വിൻസെന്റ‌്. 

 

ഇപ്പോഴും എപ്പോഴും സ‌്തുതിയായിരിക്കട്ടെ

 
 രാജീവ‌് ബാലകൃഷ‌്ണൻ സംവിധാനംചെയ‌്ത ഇപ്പോഴും ‌എപ്പോഴും സ‌്തുതിയായിരിക്കട്ടെ ആഗസ‌്ത‌് മൂന്നിന‌് തിയറ്ററിൽ. സുഹൈൽ, മിഥുന, ദേവൻ, ജാഫർ ഇടുക്കി, കോട്ടയം നസീർ തുടങ്ങിയവരാണ‌് പ്രധാനവേഷത്തിൽ. കഥ: ശെൽവരാജ‌് തൊലിക്കോട‌്, തിരക്കഥ: ചിത്രൻ വെള്ളാഞ്ചിറ.  നിർമാണം: വിനോദ‌് ഐസക‌് പ്ലാക്കണ്ടി, റഷീദ‌് വയനാട‌്. ഛായാഗ്രഹണം: സുഭാഷ‌് എ ആർ. 
 

ചന്ദ്രഗിരി

 
മോഹൻ കുപ്ലേരി സംവിധാനംചെയ്യുന്ന ചന്ദ്രഗിരി ആഗസ്ത് 3ന് തിയറ്ററിൽ.  ഗുരുപൂർണിമയുടെ ബാനറിൽ എൻ സുചിത്ര നിർമിക്കുന്ന ചിത്രത്തിൽ  ലാൽ, ഷോൺ, സുനിൽ സുഖദ, നന്ദു, ജോയ് മാത്യു, കൊച്ചുപ്രേമൻ, ഹരീഷ് പേരടി,  സജിതാ മഠത്തിൽ,  മഞ‌്ജു, നിള, തുടങ്ങിയവർ അഭിനയിക്കുന്നു. തിരക്കഥ, സംഭാഷണം: വിനോദ് കുട്ടമത്ത‌്. ഛായാഗ്രഹണം: ഷാജി കുമാർ. ഗാനങ്ങൾ: സത്യനാരായണൻ പുളിഞ്ചിത്തായ, സംഗീതം: ശ്രീ വത്സൻ ജെ മേനോൻ, പശ്ചാത്തല സംഗീതം: ബിജിബാൽ. 
 

രാജൻ കേസ‌് ഇതിവൃത്തമായ കാറ്റുവിതച്ചവർ

 
സതീഷ‌് പോൾ തിരക്കഥയെഴുതി സംവിധാനംചെയ‌്ത കാറ്റ‌് വിതച്ചവർ ആഗസ‌്ത‌് മൂന്നിന‌് തിയറ്ററിൽ.  രാജൻ കേസിനെക്കുറിച്ചുള്ള അന്വേഷണമാണ‌് ചിത്രത്തിന്റെ ഇതിവൃത്തം. പ്രകാശ‌് ബാരെ, ടിനി ടോം, ജയപ്രകാശ‌് കുളൂർ, ഡോ. അഷീൽ തുടങ്ങിയവർ പ്രധാനവേഷത്തിലെത്തുന്നു.  നിർമാണം: സുരേഷ‌് അച്ചൂസ‌്, ഷിബു കുര്യൻ. ക്യാമറ: ഷിബു ആറ്റുകാൽ, ജോബി ജെയിംസ‌്. ഗാനരചന: ഗിരീഷ‌്  ആമ്പ്ര. സംഗീതം: പ്രമോദ‌് ചെറുവത്ത‌്. 
ലാഫിങ‌് അപ്പാർട‌്മെന്റ‌് നിയർ ഗിരിനഗർ 
 
നിസാർ സംവിധാനംചെയ‌്ത ലാഫിങ‌് അപ്പാർട‌്മെന്റ‌് നിയർ ഗിരിനഗർ ആഗസ‌്ത‌് മൂന്നിന‌് തിയറ്ററിലെത്തും. കലാഭവൻ ഷാജോൺ, സലീംകുമാർ, രമേ‌ഷ‌് പിഷാരടി, കോട്ടയം നസീർ എന്നിവരാണ‌് മുഖ്യവേഷത്തിൽ. നിർമാണം: രാംകുമാർ. തിരക്കഥ: പി പാറപ്പുറം. ക്യാമറ: രഞ‌്ജിത‌് ശിവ, ഗാനരചന: ശ്രീജിത‌് രാജേന്ദ്രൻ, നജീബ‌് വല്ലിവട്ടം.
പ്രധാന വാർത്തകൾ
Top