19 September Wednesday

അരവിന്ദന്റെ അതിഥികൾ തിയറ്ററിൽ

വെബ് ഡെസ്‌ക്‌Updated: Sunday Apr 29, 2018
അരവിന്ദന്റെ അതിഥികൾ എന്ന സിനിമയിൽനിന്ന്‌

അരവിന്ദന്റെ അതിഥികൾ എന്ന സിനിമയിൽനിന്ന്‌

പ്രദീപ‌്കുമാർ പതിയറയും നോബിൾ ബാബുതോമസും നിർമിച്ച‌് എം മോഹനൻ സംവിധാനംചെയ‌്ത അരവിന്ദന്റെ അതിഥികൾ തിയറ്ററിൽ. വിനീത‌് ശ്രീനിവാസൻ, ശ്രീനിവാസൻ, നിഖില വിമൽ, ഉർവശി, ശാന്തികൃഷ‌്ണ എന്നിവരാണ‌് മുഖ്യ അഭിനേതാക്കൾ. സംഗീതം ഷാൻ റഹ‌്മാൻ, ഛായാഗ്രഹണം സ്വരൂപ‌് ഫിലിപ്പ‌്. എഡിറ്റിങ‌് രഞ‌്ജൻ അബ‌്രഹാം. 
 

തൊബാമ തിയറ്ററിൽ

തൊബാമ എന്ന സിനിമയിൽനിന്ന്‌

തൊബാമ എന്ന സിനിമയിൽനിന്ന്‌

പ്രേമം എന്ന സൂപ്പർ  ഹിറ്റ‌് സിനിമയുടെ സംവിധായകൻ അൽഫോൻസ‌് പുത്രനും സുകുമാരൻ തെക്കേപ്പാട്ടും നിർമിക്കുന്ന തൊബാമ തിയറ്ററുകളിൽ. മൊഹസിൻ കാസിം സംവിധാനംചെയ്യുന്ന ചിത്രത്തിൽ ഷറഫുദ്ദീൻ, കൃഷ‌്ണ ശങ്കർ, സിജു വിൽസൺ എന്നിവരാണ‌് പ്രധാന അഭിനേതാക്കൾ. സംഗീതം രാജേഷ‌് മുരുഗേശൻ. 
 

കുട്ടൻപിള്ളയുടെ ശിവരാത്രി 4ന‌്

ആലങ്ങാട‌് പ്രൊഡക‌്ഷൻസിന്റെ ബാനറിൽ രാജ‌് നന്ദകുമാർ നിർമിച്ച‌് ജീൻ മാർക്കോസ‌് തിരക്കഥ രചിച്ച‌് സംവിധാനംചെയ്യുന്ന കുട്ടൻപിള്ളയുടെ ശിവരാത്രി നാലിന‌് പ്രദർശനത്തിനെത്തുന്നു. സുരാജ‌് വെഞ്ഞാറമൂട‌് പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിൽ മിഥുൻ രമേശ‌്, കൊച്ചുപ്രേമൻ, ബിജു സോപനം, സ്രിൻഡ, അർജുൻ, ശ്രുതി എന്നിവരും അഭിനയിക്കുന്നു. റഫീഖ‌് അഹമ്മദിന്റെ ഗാനങ്ങൾ ചിട്ടപ്പെടുത്തിയത‌് സയേനോര ഫിലിപ്പ‌്. ഛായാഗ്രഹണം ഫാസിൽ നാസർ, എഡിറ്റിങ‌് ഷിബീഷ‌്.
 

നാം 11ന‌് 

നാം എന്ന സിനിമയിൽനിന്ന്‌

നാം എന്ന സിനിമയിൽനിന്ന്‌

ജെ ടി ഫിലിംസിന്റെ ബാനറിൽ ജോഷി തോമസ‌് പള്ളിക്കൽ തിരക്കഥയെഴുതി സംവിധാനംചെയ്യുന്ന നാം 11ന‌് തിയറ്ററുകളിൽ. ശബരീഷ‌് വർമ, രാഹുൽ മാധവ‌്, ടോണിലൂക്, രൺജി പണിക്കർ, ഗായത്രി സുരേഷ‌് തുടങ്ങിയവർ പ്രധാന വേഷത്തിൽ. ഗാനങ്ങൾ ശബരീഷ‌് വർമ, സംഗീതം അശ്വിൻ ശിവദാസ‌്, സന്ദീപ‌് മോഹൻ. ഛായാഗ്രഹണം സുധി സുരേന്ദ്രൻ. 
 

‘സ്കൂൾ ഡയറി’ തിയറ്ററിലേക്ക്

മസ്കറ്റ് മൂവി മേക്കേഴ്സിനുവേണ്ടി അൻവർ സാദത്ത്് നിർമിക്കുന്ന  ‘സ്കൂൾ ഡയറി’  11ന്   തിയറ്ററിലെത്തും.  എം ഹാജാമൊയ്നുവാണ് രചനയും സംവിധാനവും. ഭാമ അരുൺ,   മമിത,  അനഘ എസ് നായർ, ദിയ, വിസ്മയ വിശ്വനാഥൻ എന്നിവരാണ‌് നായികമാർ. ഇന്ദ്രൻസ്,  അൻവർ സാദത്ത്,  ഹാഷിം ഹുസൈൻ,  അഷ്കർ സൗദാൻ,  ചെമ്പിൽ അശോകൻ എന്നിവരും പ്രധാന വേഷത്തിലെത്തുന്നു. ക്യാമറ ജി കെ നന്ദകുമാർ, ഗാനങ്ങൾ എം ഹാജാമൊയ്നു, ബദരി.  സംഗീതം എം ജി ശ്രീകുമാർ,   
 

കേണലും കിണറും  പൂർത്തിയായി

സെഞ്ച്വറി വിഷന്റെ ബാനറിൽ മമ്മി സെഞ്ച്വറി സംവിധാനം ചെയ്യുന്ന ‘കേണലും കിണറും’  ചിത്രീകരണം പൂർത്തിയായി.  കഥ കെ കെ സുരേന്ദ്രൻ. തിരക്കഥ   എം സി. ക്യാമറ ടി എസ് ബാബു. ഗാനങ്ങൾ  ബാപ്പു വയനാട്,  ഷഫീക് റഹ്മാൻ. സംഗീതം ആൻവർ അമാൻ, ഷഫീക്ക് റഹ്മാൻ. എഡിറ്റിങ‌് സാദിഖ്. ടിനി ടോം, ജാഫർ ഇടുക്കി, സാജു കൊടിയൻ, അരിസ്റ്റോ സുരേഷ്,  ശാന്തകുമാരി, കനകലത എന്നിവർ അഭിനയിക്കുന്നു.  ചിത്രം ഉടൻ തിയറ്ററിൽ.
 

‘സവാരി ഗിരി ഗിരി’ ആരംഭിക്കുന്നു 

ബ്ലൂ ബുൾ ഫിലിംസിന്റെ ബാനറിൽ മഞ്ജു ഗായത്രി നിർമിച്ച് നവാഗതനായ ഗോകുൽ കൂട്ടപ്പന സംവിധാനം ചെയ്യുന്ന ‘സവാരി ഗിരി ഗിരി’ എന്ന ചിത്രത്തിന്റെ ചിത്രീകരണം ഉടൻ ആരംഭിക്കുന്നു. തിരക്കഥ സത്യദാസ് കാഞ്ഞിരംകുളം. ക്യാമറ രാജേഷ് തേജസ്സ്. സംഗീതം ദിനുമോഹൻ.
പ്രധാന വാർത്തകൾ
Top