22 September Saturday

തരംഗം

വെബ് ഡെസ്‌ക്‌Updated: Sunday Sep 24, 2017

തരംഗത്തിൽ ടൊവിനോ തോമസും ശാന്തിയും

തരംഗത്തിൽ ടൊവിനോ തോമസും ശാന്തിയും

ടൊവിനോ തോമസ് നായകനായ 'തരംഗം' 29ന് പ്രദർശനത്തിനെത്തും നവാഗതനായ ഡൊമനിക് അരുൺ സംവിധാനംചെയ്ത ചിത്രത്തിൽ ബാലു വർഗീസ്, പുതുമുഖം ശാന്തി എന്നിവരും  പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ലാൽ, മനോജ് കെ ജയൻ, സൈജുകുറുപ്പ്, ദിലീഷ് പോത്തൻ, അലൻസിയർ, വിജയരാഘവൻ, ഷമ്മി തിലകൻ, സഞ്ജു ശിവറാം, ജോയ്, പൂജപ്പുര രവി തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ. ഗാനങ്ങൾ: മനു മഞ്ജിത്്. സംഗീതം: അശ്വിൻ രഞ്ജു. ഛായാഗ്രഹണം: ദീപക് സി മേനോൻ. വണ്ടർബാറിന്റെ ബാനറിൽ പ്രശസ്ത നടൻ ധനുഷ്, മിനി സ്റ്റുഡിയോ എന്നിവർ ചേർന്നാണ് നിർമിച്ചത്.

ഷെർലക് ടോംസ്

ഷെർലക് ടോംസ് എന്ന ചിത്രത്തിൽനിന്ന്‌

ഷെർലക് ടോംസ് എന്ന ചിത്രത്തിൽനിന്ന്‌

ബിജുമേനോൻ നായകനായ  'ഷെർലക് ടോംസ്' 29ന് തിയറ്ററിലെത്തും. ഷാഫി സംവിധാനംചെയ്ത ചിത്രത്തിൽ മിയാ ജോർജ്, സ്രിൻഡ എന്നിവരാണ് നായികമാർ. റാഫി, സലിംകുമാർ, സുരേഷ് കൃഷ്ണ, കോട്ടയം നസീർ, കലാഭവൻ ഷാജോൺ, ഹരീഷ് കണാരൻ, സാദിഖ്, അബുസലിം, വിജയകുമാർ, മജീദ്, നോബി, ദിനേശ് പ്രഭാകർ, കലാഭവൻ ഹനീഫ്, സരയു, മോളി കണ്ണമാലി തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ. കഥ: നജീം കോയ. തിരക്കഥ: സച്ചി, നജീം കോയ, ഷാഫി. സംഭാഷണം: സച്ചി. ഗാനങ്ങൾ: ബി കെ ഹരിനാരായണൻ. സംഗീതം: ബിജിപാൽ. യുണൈറ്റഡ് മീഡിയയുടെ ബാനറിൽ പ്രേംകുമാറാണ് നിർമിച്ചത്.

ഉദാഹരണം സുജാത

ഉദാഹരണം സുജാതയിൽ മഞ്ജു വാര്യർ

ഉദാഹരണം സുജാതയിൽ മഞ്ജു വാര്യർ

മഞ്ജുവാര്യർ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന  'ഉദാഹരണം സുജാത' 28ന് പ്രദർശനത്തിനെത്തും. നവാഗതനായ ഫാന്റം പ്രവീൺ സംവിധാനംചെയ്ത ചിത്രത്തിൽ മംമ്ത മോഹൻദാസും ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. നെടുമുടി വേണു, ജോജു ജോർജ്, അലൻസിയർ, സുധി കോപ്പ എന്നിവർക്കൊപ്പം നാൽപ്പതിലധികം പുതുമുഖങ്ങളും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. തിരക്കഥ: നവീൻ ഭാസ്‌കർ, മാർട്ടിൻ പ്രക്കാട്ട്. ഛായാഗ്രഹണം: മധു നീലകണ്ഠൻ. ഗാനങ്ങൾ: റഫീഖ് അഹമ്മദ്, സന്തോഷ്‌വർമ. സംഗീതം: ഗോപി സുന്ദർ. ദി സീൻ സ്റ്റുഡിയോസിന്റെ ബാനറിൽ മാർട്ടിൻ പ്രക്കാട്ട്, ജോജു ജോർജ് എന്നിവരാണ് നിർമിച്ചത്.

ശ്രീഹള്ളി

സന്തോഷ് കീഴാറ്റൂരിനോടൊപ്പം വി പി റോഷൻ, അമൽ, സിദ്ധേന്ദ്ര ചൊക്കലിംഗം, തന്മയ് വിശ്വനാഥൻ, ശംഭു, ദേവാമൃത്, മുഹമ്മദ് സിനാൽ, ശിവലയ എന്നീ ബാലതാരങ്ങളെ അണിനിരത്തി നവാഗതനായ സച്ചിൻരാജ് സംവിധാനംചെയ്യുന്ന ചിത്രമാണ് ശ്രീഹള്ളി. തിരക്കഥ, സംഭാഷണം: രൂപേഷ് കല്ലിങ്ങൽ. ഛായാഗ്രഹണം: മിഥുൻ കൃഷ്ണൻ. ഗാനങ്ങൾ: കൈതപ്രം ദാമോദരൻനമ്പൂതിരി, പി കെ ഗോപി, സുധി, നിശാന്ത് കൊടമന, പി സി മുരളീധരൻ. സംഗീതം: രാജേഷ്ബാബു, ഷിംജിത് ശിവൻ. അപ്പ ക്രിയേഷൻസിന്റെ ബാനറിൽ രാധാകൃഷ്ണൻ തെച്ചിയാടാണ് നിർമിക്കുന്നത്.

1948 കാലം പറഞ്ഞത്

1948 കാലം പറഞ്ഞത് എന്ന ചിത്രത്തിൽനിന്ന്

1948 കാലം പറഞ്ഞത് എന്ന ചിത്രത്തിൽനിന്ന്

തില്ലങ്കേരി കർഷകസമരത്തെ ആസ്പദമാക്കി രാജീവ് നടുവനാട് സംവിധാനംചെയ്യുന്ന ചിമാണ് ‘1948 കാലം പറഞ്ഞത്'. സായ്കുമാർ, ദേവൻ, ശ്രീജിത് രവി, അനൂപ് ചന്ദ്രൻ, ശിവജി ഗുരുവായൂർ, പ്രേംകുമാർ, ചന്ദ്രൻ തിക്കോടി, ജോണി കുണ്ടറ, ജയശ്രീ, ഊർമിളാ ഉണ്ണി. സീമ ജി നായർ, സുബ്ബ ലക്ഷ്മി തുടങ്ങിയവരാണ് അഭിനേതാക്കൾ. രചന: സുരേന്ദ്രൻ കല്ലൂർ. ഗാനങ്ങൾ: ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ. സംഗീതം: മോഹൻ സിത്താര. ഛായാഗ്രഹണം: പ്രശാന്ത് പ്രണവം. പാലക്കാട്ട് 100 ഏക്കറിൽ സെറ്റിട്ടാണ് 1948ലെ തില്ലങ്കേരി ഗ്രാമമൊരുക്കിയത്. ഭാരതി ക്രിയേഷന്റെ ബാനറിൽ ചന്ദ്രൻ തിക്കോടിയാണ് നിർമിക്കുന്നത്.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top