13 November Tuesday

ചിത്രജാലകം

വെബ് ഡെസ്‌ക്‌Updated: Sunday Aug 13, 2017

കാപ്പുചീനോയില്‍ അന്‍വര്‍ ഷെറീഫും നടാഷയും

കാപ്പുചീനോ

യുവതാരങ്ങളായ അനീഷ് ജി മേനോന്‍, അന്‍വര്‍ ഷെറീഫ്, വിനീത് മോഹന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'കാപ്പുചീനോ' പതിനെട്ടിന് പ്രദര്‍ശനത്തിനെത്തും. നവാഗതനായ നൌഷാദ് സംവിധാനംചെയ്ത ചിത്രത്തില്‍ സുധി കോപ്പ, ധര്‍മജന്‍ ബോള്‍ഗാട്ടി, മനോജ് ഗിന്നസ്, ഹരീഷ് കണാരന്‍, സുനില്‍ സുഖദ, പ്രദീപ് കോട്ടയം, നടാഷ, അനീറ്റ, ശരണ്യ ആനന്ദ്, ജീജ സുരേന്ദ്രന്‍ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍. ഛായാഗ്രഹണം: നൂറുദീന്‍ ബാവ. കഥ: നൌഷാദ്, റെജികുമാര്‍, ജോഫ്രി പലയൂര്‍. തിരക്കഥ: റെജികുമാര്‍. ഗാനങ്ങള്‍: റഫീഖ് അഹമ്മദ്, വേണു വി ദേശം, ഹസീന എസ് കന. സംഗീതം: ഹിഷാം അബ്ദുള്‍ വഹാബ്. പാനിങ് ഫിലിം പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറില്‍ ഡോ. സ്കോട്ടാണ് നിര്‍മിച്ചത്.

ഇ എന്ന ചിത്രത്തില്‍നിന്ന്

ഇ എന്ന ചിത്രത്തില്‍നിന്ന്

'ഇ' പതിനെട്ടിന്


ഗൌതമി മുഖ്യകഥാപാത്രത്തെ അവതരിപ്പിക്കുന്ന 'ഇ' പതിനെട്ടിന് പ്രദര്‍ശനത്തിനെത്തും. കുക്കു സുരേന്ദ്രന്‍ സംവിധാനംചെയ്ത ചിത്രത്തില്‍ പുതുമുഖങ്ങളായ നിത്യ സുരേഷ്, ആഷിക്ക് അമീര്‍, ബാലാജി ജയരാജന്‍, ഡെയ്ന്‍ ഡേവിഡ്, കല്യാണി, മീര നായര്‍, കലേഷ്, അഞ്ജലി നായര്‍, സത്യജിത് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. കഥ, തിരക്കഥ: സോഹന്‍ ബജാജ്, കെ ഹരികുമാര്‍. സംഭാഷണം: അന്‍വര്‍ ഹുസൈന്‍, ദീപു മാത്യു. ഗാനങ്ങള്‍: നിധീഷ് മാധവന്‍, വിനായകന്‍. സംഗീതം: രാഹുല്‍ രാജ്. ഛായാഗ്രഹണം: മനോജ്പിള്ള. എയെസ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അമീന്‍ സുരാനിയും സംഗീത് ശിവനുമാണ് നിര്‍മിച്ചത്.

കാലിയനില്‍ ടിനി ടോമും മേഘനാഥനും

കാലിയനില്‍ ടിനി ടോമും മേഘനാഥനും


കാലിയന്‍
ടിനി ടോം നായകനായ 'കാലിയന്‍' 18ന് തിയറ്ററിലെത്തും.  ജിജോ പാങ്കോട് സംവിധാനംചെയ്ത ചിത്രത്തില്‍  മേഘനാഥന്‍, ബാലചന്ദ്രന്‍ ചുള്ളിക്കാട്, ശിവജി ഗുരുവായൂര്‍, ഗ്രേസ് ആന്റണി, കുളപ്പുള്ളി ലീല തുടങ്ങിയവരാണ് മറ്റ്് അഭിനേതാക്കള്‍. ഛായാഗ്രഹണം: പ്രേംജി. ഗാനങ്ങള്‍: അജിത് ഐരാപുരം. സംഗീതം: വിനോദ്, ജിതേഷ്. ചേലച്ചുവട് ഫിലിംസിന്റെ ബാനറില്‍ ബോബിന സി ജോസ്, ഇമ്മാനുവല്‍ ഇഗ്നേഷ്യസ് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മിച്ചത്.

 


ലിജോയുടെ ഈ.മ.യൌ
അങ്കമാലി ഡയറീസിനുശേഷം ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനംചെയ്യുന്ന 'ഈ.മ.യൌ'വിന്റെ ചിത്രീകരണം കൊച്ചിയിലെ ചെല്ലാനത്ത് ആരംഭിച്ചു.  ചെമ്പന്‍ വിനോദ് ജോസ്, വിനായകന്‍, ദിലീഷ് പോത്തന്‍ എന്നിവര്‍ മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. നാല്‍പ്പതിലധികം പുതുമുഖങ്ങളും അഭിനയിക്കുന്നുണ്ട്. തിരക്കഥ: പി എഫ് മാത്യൂസ്. ഛായാഗ്രഹണം: ഷൈജു ഖാലിദ്. സംഗീതം: പ്രശാന്ത്പിള്ള. ആര്‍ ജി കെ സിനിമയുടെ ബാനറില്‍ രാജേഷ് ജോര്‍ജ് കുളങ്ങരയാണ് നിര്‍മിക്കുന്നത്.

ഹേയ് ജൂഡില്‍ തൃഷയും നിവിന്‍ പോളിയും

ഹേയ് ജൂഡില്‍ തൃഷയും നിവിന്‍ പോളിയും

ഹേയ് ജൂഡില്‍ നിവിനും തൃഷയും
പ്രശസ്ത ദക്ഷിണേന്ത്യന്‍ നായിക തൃഷ ആദ്യമായി മലയാളത്തിലെത്തുന്ന ചിത്രമാണ് 'ഹേയ് ജൂഡ്'. ശ്യാമപ്രസാദ് സംവിധാനംചെയ്യുന്ന ചിത്രത്തില്‍ നിവിന്‍ പോളിയാണ് നായകന്‍. സിദ്ദിഖ്, നീനകുറുപ്പ്, വിജയ്മേനോന്‍, സുരാജ് വെഞ്ഞാറമൂട്, കലാഭവന്‍ നൌഷാദ്, ഡോ. സതീഷ്കുമാര്‍ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍. തിരക്കഥ, സംഭാഷണം: നിര്‍മല്‍ സഹദേവ്, ജോര്‍ജ് കാനാട്. സംഗീതം: ഔസേപ്പച്ചന്‍. ഛായാഗ്രാഹകന്‍: ഗിരീഷ് ഗംഗാധരന്‍. അമ്പലക്കര ഗ്ളോബല്‍ ഫിലിംസിന്റെ ബാനറില്‍ അനില്‍കുമാര്‍ അമ്പലക്കരയാണ് നിര്‍മിക്കുന്നത്. ഗോവയില്‍ ചിത്രീകരണം പുരോഗമിക്കുന്നു. കൊച്ചിയാണ് മറ്റൊരു ലൊക്കേഷന്‍.

പ്രധാന വാർത്തകൾ
Top