20 April Friday

കട്പുത്‌ലി ചെറുത്തുനില്‍പ്പിന്റെ പര്യായം

സാജന്‍ എവുജിന്‍Updated: Sunday Jan 8, 2017

കട്്പുത്ലി കോളനിവാസികളുടെ പ്രതിഷേധയോഗം പൊലീസ് തടഞ്ഞപ്പോള്‍. ഫോട്ടോ: കെ എം വാസുദേവന്‍

രാജ്യതലസ്ഥാനത്തെ തെരുവുകലാകാരന്മാരുടെ ആവാസകേന്ദ്രമാണ് കട്പുത്‌ലി കോളനി. ഇന്ന് ഈ കോളനി അന്യായമായ കുടിയിറക്കലിനെതിരായ ചെറുത്തുനില്‍പ്പിന്റെയും പോരാട്ടത്തിന്റെയും പര്യായമായി മാറിയിരിക്കുന്നു

അവര്‍ ഞങ്ങള്‍ക്കുനേരെ വെടിവയ്ക്കട്ടെ, എന്നാലും ഞങ്ങള്‍ ഇവിടെനിന്ന് പോകില്ല''-യന്ത്രത്തോക്കുകളുമായി നിലയുറപ്പിച്ചിരിക്കുന്ന പൊലീസുകാരെ ചൂകുി ചാന്ദ്നി പറഞ്ഞു. കട്പുത്‌ലി കോളനിവാസിയായ ചാന്ദ്നിയുടെ കുടുംബം പതിറ്റാകുുകള്‍ക്കു  മുമ്പാണ് രാജസ്ഥാനില്‍നിന്ന് ഇവിടെ എത്തിയത്. ചാന്ദ്നി ജനിച്ചതും വളര്‍ന്നതും കട്പുത്‌ലിയില്‍ത്തന്നെ. അച്ഛന്‍ പാവകളിക്കാരനായിരുന്നു. പാവകളിക്ക് ആവശ്യമായ സാമഗ്രികള്‍ നിര്‍മിക്കലാണ് ചാന്ദ്നിയുടെ ജീവിതവൃത്തി. ചാന്ദ്നിയുടേതടക്കം മൂവായിരത്തോളം കുടുംബങ്ങളെ ഒരു ഉറപ്പുംനല്‍കാതെ അവരുടെ മണ്ണില്‍നിന്ന് ഇറക്കിവിടാനാണ് അധികാരികളുടെ നീക്കം. ഇതിനെതിരായ പ്രതിഷേധം നേരിടാന്‍ നൂറുകണക്കിന് സായുധപൊലീസുകാരെ ഇറക്കിയിരിക്കുന്നു.

രാജ്യതലസ്ഥാനത്തെ തെരുവുകലാകാരന്മാരുടെ ആവാസകേന്ദ്രമാണ് കട്പുത്‌ലി കോളനി. ഇന്ന് ഈ കോളനി അന്യായമായ കുടിയിറക്കലിനെതിരായ ചെറുത്തുനില്‍പ്പിന്റെയും പോരാട്ടത്തിന്റെയും പര്യായമായി മാറിയിരിക്കുന്നു. ഡല്‍ഹിയുടെ ഹൃദയഭാഗത്ത്, ദുരിതപൂര്‍ണമായ ചുറ്റുപാടുകളില്‍ കഴിയുന്ന ആയിരങ്ങള്‍ക്ക് അശാന്തിയുടെ നാളുകളാണ് ഭരണാധികാരികള്‍ സമ്മാനിച്ചിരിക്കുന്നത്. അര നൂറ്റാകുായി കഴിഞ്ഞുവരുന്ന മണ്ണില്‍നിന്ന് ഭീഷണിപ്പെടുത്തി ഇവരെ ഇറക്കിവിടാനാണ് കേന്ദ്രസര്‍ക്കാരിന്റെ ശ്രമം. അടിയന്തരാവസ്ഥയില്‍ സഞ്ജയ് ഗാന്ധിയുടെ നേതൃത്വത്തില്‍ ഡല്‍ഹിയിലെ തുര്‍ക്ക്മാന്‍ ഗേറ്റ് കോളനിയില്‍ അരങ്ങേറിയ ക്രൂരമായ കൂടിയൊഴിപ്പിക്കലിനു സമാനമായ സാഹചര്യമാണ് കട്പുത്ലിയില്‍ അധികാരികള്‍ ഒരുക്കുന്നത്.

നഗരജീവിതം മുന്നോട്ടുകൊകുുപോകുന്നതില്‍ നിര്‍ണായകപങ്ക് വഹിക്കുന്ന കട്പുത്ലി കോളനിവാസികള്‍ കൊടിയ വഞ്ചനയ്ക്കാണ് ഇരയായത്- പുനരധിവാസ പദ്ധതിയുടെ പേരിലുള്ള വഞ്ചന.  അസ്ഥികള്‍പോലും മരവിക്കുന്ന കൊടുംതണുപ്പ് കാലത്ത് കോളനി കുത്തിപ്പൊളിക്കാന്‍ ക്രെയിനുകള്‍ എത്തുന്നു. നൂറുകണക്കിന് സായുധ പൊലീസുകാരെ വിന്യസിച്ച് കോളനിവാസികളില്‍ ഭയം പടര്‍ത്താനും ശ്രമിക്കുന്നു. ഭരണസിരാകേന്ദ്രത്തിനു തൊട്ടുമുന്നിലാണ് നഗ്നമായ  ഈ നിയമ, മനുഷ്യാവകാശലംഘനം. എന്നാല്‍, സ്വന്തം ഭൂമിയില്‍നിന്ന് തങ്ങളെ ഇറക്കിവിടാന്‍ കേന്ദ്രസര്‍ക്കാരും സ്വകാര്യ റിയല്‍എസ്റ്റേറ്റ് കമ്പനിയും ചേര്‍ന്ന് നടത്തുന്ന ആക്രമണത്തെ ശക്തമായി ചെറുക്കുകയാണ് കോളനിവാസികള്‍. അസൌകര്യങ്ങള്‍മാത്രമുള്ള ഈ കോളനി വിട്ടുപോകാന്‍ വിസമ്മതിക്കുന്നതില്‍നിന്ന്  ഇതുപോലും നഷ്ടപ്പെട്ടാല്‍ ഇവര്‍ എത്തിച്ചേരുന്ന അനിശ്ചിതത്വത്തിന്റെ ആഴം വ്യക്തമാണ്. ചെറുത്തുനില്‍പ്പിന് കരുത്തുപകരുന്നത് ഈ തിരിച്ചറിവ് തന്നെ. അധികാരികളുടെ കള്ളക്കളിയും തല്‍ഫലമായി നേരിടുന്ന ദുരിതങ്ങളും പോരാട്ടവേദികളില്‍ ഇവര്‍ തനത് കലാരൂപങ്ങളിലൂടെ അവതരിപ്പിക്കുകയുംചെയ്യുന്നു.

  കട്പുത്ലി എന്ന വാക്കിന്റെ അര്‍ഥം പാവ എന്നാണ്. രാജസ്ഥാനില്‍നിന്ന് 1960കളില്‍ ഡല്‍ഹിയില്‍ എത്തിയ പാവകളിക്കാരാണ് ആദ്യമായി ഇവിടെ താവളമടിച്ചത്. ഇവര്‍ക്ക് പിന്നാലെ  ഭട്ട് സമുദായത്തില്‍നിന്ന് ഉള്‍പ്പെടെയുള്ള രാജസ്ഥാന്‍കാരായ  ഇതര നാടോടി കലാകാരന്മാരുമെത്തി. തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര, ഹരിയാന, ബിഹാര്‍, ഗുജറാത്ത് സംസ്ഥാനങ്ങളില്‍നിന്നുള്ള നിര്‍ധന കലാകാരന്മാരും കുടിയേറ്റ തൊഴിലാളികളും കട്പുത്‌ലിയിലേക്ക് കൂട്ടമായി വന്നുചേര്‍ന്നു.

പാവകളിക്ക് ആവശ്യമായ സാമഗ്രികളുടെയും ഇതര കളിക്കോപ്പുകളുടെയും കരകൌശല വസ്തുക്കളുടെയും നിര്‍മാണം, പാവകളിയുടെ പരിശീലനം എന്നിവയാണ് കോളനിവാസികളുടെ നിത്യജീവിതവൃത്തി. കോഴി, താറാവ്, പന്നി എന്നിവയെ വളര്‍ത്തുന്നവരുമുക്ു. റിക്ഷാത്തൊഴിലാളികള്‍, വീട്ടുജോലിക്കാര്‍ എന്നിവരും ഇവിടെ കഴിയുന്നു. നിലവില്‍  3500ല്‍പരം കുടുംബങ്ങള്‍ പാര്‍ക്കുന്ന ഈ കോളനിയിലെ മൊത്തം ജനസംഖ്യ ഇരുപതിനായിരത്തോളം വരും. ഹിന്ദു, മുസ്ളിം, ബുദ്ധമതവിശ്വാസികള്‍ ഇടകലര്‍ന്നുകഴിയുന്ന കട്പുത്ലി കോളനി ഏതുസാഹചര്യത്തിലും സമുദായസൌഹാര്‍ദം കാത്തുസൂക്ഷിക്കുന്നു.

ഡല്‍ഹിയിലെ പ്രധാന വ്യാപാരകേന്ദ്രമായ കൊണാട്ട്പ്ളേസില്‍നിന്ന് എട്ടുകിലോമീറ്റര്‍ മാത്രം പടിഞ്ഞാറു മാറിയാണ് കട്പുത്ലി കോളനി. ഷാദിപുര്‍ മെട്രോസ്റ്റേഷനും ബസ് ഡിപ്പോയും തൊട്ടരികില്‍. സ്വാഭാവികമായും റിയല്‍എസ്റ്റേറ്റ് കച്ചവടക്കണ്ണ് കട്പുത്ലി കോളനിക്കുമേല്‍ പതിഞ്ഞു; വാണിജ്യതാല്‍പ്പര്യങ്ങള്‍മാത്രം നോക്കുമ്പോള്‍ ചതുരശ്ര മീറ്ററിന് ദശലക്ഷങ്ങള്‍ വിലയിടാവുന്ന മണ്ണാണ്.  ഇതേതുടര്‍ന്ന് ചേരിനിര്‍മാര്‍ജനം, നഗരസൌന്ദര്യവല്‍ക്കരണം എന്നിങ്ങനെയുള്ള ഓമനപ്പേരുകളില്‍ കട്പുത്ലി നിവാസികളെ ഒഴിപ്പിക്കാനുള്ള നീക്കങ്ങള്‍ക്ക് തുടക്കമിട്ടു. ഇതിന്റെ ആദ്യഘട്ടം 2009 ഫെബ്രുവരിയില്‍ അന്നത്തെ കേന്ദ്ര നഗരവികസനമന്ത്രി അജയ് മാക്കന്‍ പ്രഖ്യാപിച്ചു. കുടിയിറക്കപ്പെടുന്നവര്‍ക്കായി 14 നില മന്ദിരം നിര്‍മിക്കാന്‍ ശിലാസ്ഥാപനവും നടത്തി. രകുു കിടപ്പുമുറികള്‍ വീതമുള്ള 2800 ഫ്ളാറ്റുകള്‍ നിര്‍മിച്ചുനല്‍കുമെന്നായിരുന്നു പ്രഖ്യാപനം. കോളനിവാസികളുമായി കൂടിയാലോചന നടത്താതെ ഡല്‍ഹി വികസന അതോറിറ്റി (ഡിഡിഎ) ഏകപക്ഷീയമായാണ് ഇതെല്ലാം പ്രഖ്യാപിച്ചത്.

റഹേജ ബില്‍ഡേഴ്സ് എന്ന സ്വകാര്യ റിയല്‍എസ്റ്റേറ്റ് കമ്പനിയുമായി ഡിഡിഎ അക്കൊല്ലം ഒക്ടോബറില്‍ 6.11 കോടി രൂപയുടെ കരാര്‍ ഉറപ്പിച്ചു. ചേരി ഒഴിപ്പിച്ചെടുക്കുന്ന 5.22 ഹെക്ടറില്‍ 60 ശതമാനം സ്ഥലം ഉപയോഗപ്പെടുത്തി ഡിഡിഎയ്ക്ക് സൌജന്യമായി ഫ്ളാറ്റുകള്‍ നിര്‍മിച്ചുനല്‍കണം. ഇവ ഡിഡിഎ കോളനിവാസികള്‍ക്ക് കൈമാറും. ഇതിനുപുറമെ പ്രൈമറി- സെക്കന്‍ഡറി സ്കൂളുകള്‍, ക്രഷെ, കമ്യൂണിറ്റി സെന്റര്‍, കളിസ്ഥലം, പൊലീസ് സ്റ്റേഷന്‍, ആരാധനാലയങ്ങള്‍ എന്നിവയും സ്ഥാപിക്കണം. ശേഷിക്കുന്ന 40 ശതമാനം സ്ഥലത്ത് കമ്പനിക്ക് വാണിജ്യാടിസ്ഥാനത്തില്‍ ഫ്ളാറ്റുകള്‍ പണിത് വില്‍ക്കാം. ഡല്‍ഹിയിലെ ഏറ്റവും ഉയരംകൂടിയ പാര്‍പ്പിടസമുച്ചയം ഇവിടെ നിര്‍മിക്കാന്‍ റഹേജ ബില്‍ഡേഴ്സ് പദ്ധതിയിട്ടു. ദുബായ് ആസ്ഥാനമായ മറ്റൊരു കമ്പനിയുമായി ചേര്‍ന്ന് സംയുക്തസംരംഭത്തിന് രൂപംനല്‍കി. രകുുവര്‍ഷത്തിനകം കരാര്‍ പൂര്‍ത്തീകരിക്കണമെന്നായിരുന്നു വ്യവസ്ഥ.

പുനരധിവാസ പദ്ധതിയുടെ അര്‍ഹരായ ഗുണഭോക്താക്കളെ കകുെത്താന്‍ 2008നും 2012നും മധ്യേ നാല് സര്‍വേ നടത്തിയിരുന്നു. എന്നാല്‍, ഗുണഭോക്താക്കളുടെ കൃത്യമായ പട്ടിക  പ്രഖ്യാപിക്കുന്നത് നീകുുപോയി. നിരന്തര പ്രതിഷേധങ്ങള്‍ക്കുശേഷം പട്ടിക ഡിഡിഎ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചു. ഇതില്‍ അര്‍ഹരായ ഒട്ടേറെ കുടുംബങ്ങളുടെ പേരില്ലായിരുന്നു. ഇതിനെതിരെ വീകുും പ്രതിഷേധമുകുായി.  പ്രശ്നം പരിഹരിക്കാന്‍ നടത്തിയ ചര്‍ച്ചകളില്‍ ഡിഡിഎ സുതാര്യത പാലിച്ചില്ല. കോളനിയില്‍ വ്യത്യസ്ത സമുദായങ്ങളെ പ്രതിനിധാനം ചെയ്യുന്ന 12 പ്രധാന്‍മാരുക്ു. ഏതാനും സര്‍ക്കാരിതര സംഘടനകളും പ്രവര്‍ത്തിക്കുന്നു. ഇവരുമായി ഡിഡിഎ നടത്തുന്ന ചര്‍ച്ചകള്‍ ഫലപ്രദമാകുന്നില്ല.

ഫ്ളാറ്റുകളുടെ നിര്‍മാണകാലത്ത് കോളനിവാസികള്‍ക്ക് താല്‍ക്കാലിക താമസസൌകര്യം ഒരുക്കണമെന്നും കരാറില്‍ വ്യവസ്ഥ ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ 200 കുടുംബങ്ങളെ മൂന്നുവര്‍ഷം മുമ്പ് ഒഴിപ്പിച്ചു. ഇന്നേവരെ  ഇവരുടെ താല്‍ക്കാലിക പുനരധിവാസം നടന്നിട്ടില്ല. പുനരധിവാസ പദ്ധതിയുടെ ഭാഗമായി ലഭിക്കുമെന്നു പറയുന്ന ഫ്ളാറ്റുകളുടെ ഉടമസ്ഥാവകാശം സംബന്ധിച്ചും ഉറപ്പില്ല. ഏതു രീതിയിലുള്ള  കൈവശാവകാശമാണ് ലഭിക്കുകയെന്ന് കോളനിവാസികള്‍ അധികൃതരോട് ചോദിക്കുന്നു. ഗുണഭോക്താക്കള്‍ വിഹിതം നല്‍കേകുിവരുമെന്നാണ് അധികൃതരില്‍ ഒരു വിഭാഗത്തിന്റെ നിലപാട്. വിഹിതം നല്‍കാന്‍ ശേഷിയില്ലാത്തവരോട് ഡിഡിഎയുടെ നിലപാട് എന്തായിരിക്കുമെന്ന് വ്യക്തതയില്ല. സ്വകാര്യകമ്പനിയുടെ ആജ്ഞാനുവര്‍ത്തികളായി കഴിയുന്നത്ര വേഗത്തില്‍ സ്ഥലം ഒഴിപ്പിച്ചെടുക്കാന്‍ മാത്രമാണ് ഡിഡിഎ വ്യഗ്രത കാട്ടുന്നത്.

ഇത്തരത്തില്‍ ആശയക്കുഴപ്പവും ഭയവും കൂടിക്കലര്‍ന്ന സാഹചര്യത്തില്‍ കഴിഞ്ഞ ഡിസംബര്‍ 18ന് കോളനിയിലെമ്പാടും ഡിഡിഎയുടെ നോട്ടീസുകള്‍ പ്രത്യക്ഷപ്പെട്ടു. 10 ദിവസത്തിനകം എല്ലാ കുടുംബങ്ങളും കോളനി ഒഴിഞ്ഞുപോകണമെന്നാണ് നോട്ടീസില്‍ പറഞ്ഞത്. പുനരധിവാസകാര്യത്തില്‍ ഉറപ്പില്ലാതെ ഒഴിഞ്ഞുപോകുന്നത് ആത്മഹത്യാപരമാണെന്ന് കോളനിവാസികള്‍ക്ക് ബോധ്യമുകുായിരുന്നു. ഒഴിഞ്ഞുപോകാനുള്ള നോട്ടീസ് പ്രത്യക്ഷപ്പെട്ടതിനെ തുടര്‍ന്ന് കോളനിവാസികള്‍ ഭരണാധികാരികളെയും ജനപ്രതിനിധികളെയും സമീപിച്ചു; നിരാശയായിരുന്നു ഫലം. ഒഴിഞ്ഞുപോകുന്നതാണ് നല്ലതെന്ന ഉപദേശവും അവരില്‍നിന്ന് ലഭിച്ചു. ഈ ഘട്ടത്തിലാണ് ഭൂമി അധികാര്‍ ആന്ദോളന്റെ പ്രവര്‍ത്തകര്‍ വിഷയത്തില്‍ ഇടപെടുന്നത്.

കഴിഞ്ഞ ക്രിസ്മസ് നാളില്‍ ഭൂമി അധികാര്‍ ആന്ദോളന്റെയും അഖിലേന്ത്യാ കിസാന്‍സഭയുടെയും നേതാക്കള്‍ കോളനി സന്ദര്‍ശിച്ചു. ശക്തമായ ചെറുത്തുനില്‍പ്പിനുള്ള പ്രചോദനവും ആത്മവിശ്വാസവും പകര്‍ന്നു. 26ന് കോളനിയോട് ചേര്‍ന്നുള്ള കൂറ്റന്‍ മതില്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച്  പൊളിക്കാന്‍ സ്വകാര്യകമ്പനി ശ്രമിച്ചു. മതില്‍ തകര്‍ന്നാല്‍ ഇതിന്റെ അവശിഷ്ടങ്ങള്‍ സ്വാഭാവികമായും തൊട്ടടുത്തുള്ള വീടുകള്‍ക്കുമേല്‍ പതിക്കും. ഈ വീടുകള്‍ വാസയോഗ്യമല്ലാതാകും. കുടിയിറക്കിന് തുടക്കംകുറിക്കാനുള്ള ഗൂഢപദ്ധതിയായിരുന്നു ഈ മതില്‍തകര്‍ക്കല്‍ നീക്കം. എന്നാല്‍, കോളനിവാസികള്‍ ഒന്നടങ്കം സംഘടിച്ച് മതില്‍തകര്‍ക്കല്‍ശ്രമം തടഞ്ഞു. പൊലീസിനെ ഇറക്കി ഭീഷണിപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും നാട്ടുകാരുടെയും ജനകീയപ്രസ്ഥാനങ്ങളുടെയും ദൃഢനിശ്ചയത്തിനുമുന്നില്‍ അധികാരികള്‍ക്കും സ്വകാര്യകമ്പനിക്കും അടിയറവ് പറയേകുിവന്നു. വെടിയുകുകള്‍ വര്‍ഷിച്ചാലും പിന്നോട്ടില്ലെന്ന് കോളനിവാസികള്‍ പ്രഖ്യാപിച്ചു.

അന്യായമായ ഒഴിപ്പിക്കലിനെ ചെറുത്തുതോല്‍പ്പിക്കുമെന്ന നിശ്ചയദാര്‍ഢ്യത്തില്‍ കോളനിവാസികള്‍ തുടരവെ, പൊലീസിനെ ഉപയോഗിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിക്കാനാണ് അധികൃതരുടെ ശ്രമം. ഓരോ ജുഗ്ഗിക്ക് (കുടില്‍)മുന്നിലും സായുധ പൊലീസിനെ വിന്യസിച്ചിരിക്കുന്നു. ജനകീയപ്രസ്ഥാനങ്ങളുടെ പ്രവര്‍ത്തകര്‍ കോളനിയില്‍ എത്തുന്നത് പൊലീസ് തടയുന്നു. ക്രമസമാധാന പ്രശ്നമൊന്നും ഉകുാകാത്ത കോളനിയില്‍ ഇത്രയും സായുധ പൊലീസ് വിന്യാസം എന്തിനാണെന്ന ചോദ്യത്തിന് അധികൃതര്‍ക്ക് ഉത്തരമില്ല. നാട്ടുകാരുടെ ജനകീയവും സമാധാനപരവുമായ പ്രതിരോധം നേരിടാന്‍ ജനാധിപത്യവിരുദ്ധ മാര്‍ഗങ്ങളാണ് ഭരണാധികാരികള്‍ സ്വീകരിക്കുന്നത്. കോളനിയില്‍ മൊത്തം 100 പൊതുശൌചാലയങ്ങളാണ് ഉകുായിരുന്നത്. കുടിയൊഴിപ്പിക്കാനുള്ള നീക്കത്തിന്റെ ഭാഗമായി ഇതില്‍ ഒരു ബ്ളോക്ക് ക്രെയിന്‍ ഉപയോഗിച്ച് തകര്‍ത്തു. ജലവിതരണം തടസ്സപ്പെടുത്തി. ശ്വാസം മുട്ടിച്ച് പുറത്തുചാടിക്കുകയെന്ന തന്ത്രമാണ് പയറ്റുന്നത്. ഇസ്രയേല്‍ സൈന്യം പലസ്തീനില്‍ പയറ്റുന്നതിനുസമാനമായ തന്ത്രമാണ് സ്വതന്ത്ര ഇന്ത്യയിലെ പൌരന്മാര്‍ ഇവിടെ നേരിടുന്നത്.

sajanevugen@gmail.com

 

കോളനി മതില്‍ പൊളിക്കാന്‍ ബുള്‍ഡോസര്‍ എത്തിയപ്പോള്‍ ആശങ്കയോടെ ഒരു കുടുംബം

കോളനി മതില്‍ പൊളിക്കാന്‍ ബുള്‍ഡോസര്‍ എത്തിയപ്പോള്‍ ആശങ്കയോടെ ഒരു കുടുംബം

പ്രധാന വാർത്തകൾ
Top