21 July Saturday

ചിരിയിലൂടെ ചിന്ത

എബിUpdated: Sunday Dec 3, 2017

വിമാനം കട്ടപ്പുറത്താണ്/ എം ആര്‍ സി നായര്‍/ (നര്‍മം)/ പ്രഭാത് ബുക്ക്ഹൌസ്/ വില: 120 രൂപ

കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ വായിക്കാന്‍ കഴിയുംവിധം ഗണിതപ്രശ്നങ്ങളെ ലളിതവും സരസവുമായി എഴുതുന്ന അധ്യാപകനാണ് എം ആര്‍ സി നായര്‍. തെരുവുനാടകപ്രസ്ഥാനത്തിന്റെ ആദ്യകാല പ്രവര്‍ത്തകരില്‍ ഒരാളായ അദ്ദേഹത്തിന്റെ നര്‍മലേഖനങ്ങളുടെ സമാഹാരമാണ് പ്രഭാത് ബുക്സ് പ്രസിദ്ധീകരിച്ച വിമാനം കട്ടപ്പുറത്താണ്. തലക്കെട്ടില്‍ത്തന്നെയുണ്ട് നര്‍മം!

സമകാലിക വിഷയങ്ങളെ ആക്ഷേപഹാസ്യത്തിലൂടെ അവതരിപ്പിക്കുന്ന 50 കുറിപ്പുകള്‍ ഇതിലുണ്ട്. സ്കൂള്‍കഥകളാണ് ചിലത്. യുഡിഎഫ് സര്‍ക്കാരിന്റ മദ്യനിരോധനംമുതല്‍ വോള്‍ട്ടേജ് ക്ഷാമംവരെ മറ്റുള്ളവയില്‍ അവതരിപ്പിക്കപ്പെടുന്നു. സര്‍ക്കാര്‍ വിമാനക്കമ്പനി തുടങ്ങുമ്പോള്‍ എന്തായിരിക്കും അവസ്ഥയെന്ന ചിന്തപോലെ എക്കാലത്തും ആസ്വാദ്യകരമായ ഒരുപിടി കുറിപ്പുകള്‍ ഈ സമാഹാരത്തെ പ്രസക്തമാക്കുന്നു. പതിനഞ്ചുവര്‍ഷക്കാലത്തിനിടെ ആനുകാലികങ്ങളിലും ദിനപത്രങ്ങളിലുമായി വെളിച്ചംകണ്ടിട്ടുള്ള ഈ കുറിപ്പുകള്‍ ചിരിയിലൂടെ ചിന്തിപ്പിക്കുന്നവയാണെന്നതില്‍ സംശയമില്ല.

പ്രധാന വാർത്തകൾ
Top