Top
24
Friday, November 2017
About UsE-Paper

വില്ലൻ എത്തുന്നു

Sunday Oct 1, 2017
വെബ് ഡെസ്‌ക്‌

വില്ലനിൽ മോഹൻലാൽവില്ലനിൽ മോഹൻലാൽ
ബി ഉണ്ണിക്കൃഷ്ണൻ സംവിധാനംചെയ്ത വില്ലന്റെ നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയായി. മോഹൻലാൽ നായകനായ ചിത്രത്തിൽ തമിഴ്‌നടൻ വിശാൽ സുപ്രധാനമായ വേഷത്തിലെത്തുന്നു. മഞ്ജുവാര്യരും ഹൻസികയുമാണ് നായികമാർ. സിദ്ദിഖ്, രൺജി പണിക്കർ, ചെമ്പൻ വിനോദ് ജോസ്, ശ്രീകാന്ത്, ഖന്ന, ഇർഷാദ്, ആതിര പട്ടേൽ, ആനന്ദ്, ബാലാജി, ഷഫീഖ്, സഞ്ജു എന്നിവരാണ് മറ്റ് അഭിനേതാക്കൾ. ഗാനങ്ങൾ: ഹരി നാരായണൻ, ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ. സംഗീതം: ഫോർ മ്യൂസിക്. ഛായാഗ്രഹണം: മനോജ് പരമഹംസ ഏകാംബരം. റോക്‌ളിൻ എന്റർടൈൻമെന്റ് പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറിൽ റോക്‌ളിൻ വെങ്കിടേഷാണ് നിർമിക്കുന്നത്.

കാമുകി

കാമുകിയിൽ അപർണ ബാലമുരളിയും കാവ്യ സുരേഷുംകാമുകിയിൽ അപർണ ബാലമുരളിയും കാവ്യ സുരേഷും
ബിനു എസ് സംവിധാനംചെയ്യുന്ന കാമുകിയുടെ ചിത്രീകരണം കാലടിയിൽ ആരംഭിച്ചു. അഷ്‌കർ അലി, അപർണ ബാലമുരളി എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ബൈജു, ഇന്ദ്രൻസ്, പ്രദീപ് കോട്ടയം, ബിനു അടിമാലി, കാവ്യ സുരേഷ് തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ. ഗാനങ്ങൾ: ബി കെ ഹരിനാരായണൻ. സംഗീതം: സൂരജ് എസ് കുറുപ്പ്. ഛായാഗ്രഹണം: ആഘോഷ് വൈഷ്ണവം.  ഇതിഹാസ മൂവീസിന്റെ ബാനറിൽ ഉന്മേഷ് ഉണ്ണിക്കൃഷ്ണൻ, ബിനു എസ് എന്നിവർ ചേർന്നാണ് നിർമിക്കുന്നത്.

അങ്കരാജ്യത്തെ ജിമ്മന്മാർ

രൂപേഷ് പീതാംബരൻ, രാജീവ്പിള്ള എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന അങ്കരാജ്യത്തെ ജിമ്മന്മാരുടെ ചിത്രീകരണം എറണാകുളത്ത് ആരംഭിച്ചു. നവാഗതനായ പ്രവീൺ നാരായണൻ സംവിധാനംചെയ്യുന്ന ചിത്രത്തിൽ വിനീത കോശി, മറീന മൈക്കിൾ എന്നിവരാണ് നായികമാർ. സുദേവ്‌നായർ, ഹരീഷ് കണാരൻ, സോഹൻ സീനുലാൽ, ബിജുക്കുട്ടൻ, പ്രദീപ് കോട്ടയം തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ. ഗാനങ്ങൾ: ഒ എസ് ഉണ്ണിക്കൃഷ്ണൻ. സംഗീതം: ഗിരീഷ് നാരായണൻ. ഛായാഗ്രഹണം: ജേക്കബ് പീറ്റർ. ഡി ക്യൂ ഫിലിംസിന്റെ ബാനറിൽ ഇ കെ സുമേഷ്, ജാക്‌സൺ ജെയിംസ് എന്നിവർ ചേർന്നാണ് നിർമിക്കുന്നത്.

ആഭാസം

റിമ കല്ലിങ്കൽ, സുരാജ് വെഞ്ഞാറമൂട്, അലൻസിയർ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ആഭാസം നവാഗതനായ ജുബിത് നമ്രാഡത്ത് സംവിധാനം ചെയ്യുന്നു. നാസർ, സുജിത് ശങ്കർ, ഇന്ദ്രൻസ്, മാമുക്കോയ, ശീതൾ ശ്യാം, ദിവ്യ ഗോപിനാഥ്, അഭിജ, ജിലു ജോസഫ് തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ. കളക്ടീവ് ഫേസ് വൺ, സ്‌പെയർ പ്രൊഡക്ഷൻസ് എന്നിവയുടെ ബാനറിൽ രാജീവ് രവി, സഞ്ജു ഉണ്ണിത്താൻ എന്നിവർ ചേർന്നാണ് നിർമിക്കുന്നത്. ഗാനങ്ങൾ: ഷാജി സുരേന്ദ്രനാഥ്. സംഗീതം: ഊരാളി. ഛായാഗ്രഹണം: പ്രസന്ന എസ് കുമാർ.

പന്ത്

പന്ത് എന്ന ചിത്രത്തിൽനിന്ന്‌പന്ത് എന്ന ചിത്രത്തിൽനിന്ന്‌
ആദി ബാലകൃഷ്ണൻ സംവിധാനംചെയ്യുന്ന പന്തിന്റെ ചിത്രീകരണം പുരോഗമിക്കുന്നു. കഴിഞ്ഞവർഷം മികച്ച ബാലനടിക്കുള്ള പുരസ്‌കാരത്തിന് അർഹയായ അബനി ആദിയാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. വിനീത്, നെടുമുടി വേണു, സുധീർ കരമന, സുധീഷ്, ഇർഷാദ്, ശ്രീകുമാർ, ഇന്ദ്രൻസ് തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ. ഗാനങ്ങൾ: ഷംസുദീൻ കുട്ടോത്ത്. സംഗീതം: ഇഷാൻ ദേവ്. ഛായാഗ്രഹണം: അശ്വഘോഷ്. അഷോജി ഫിലിംസിന്റെ ബാനറിൽ ഷാജി ചങ്ങരംകുളമാണ് നിർമിക്കുന്നത്.

സ്വനം

ടി ദിപേഷ് സംവിധാനം ചെയ്യുന്ന സ്വനത്തിന്റെ ചിത്രീകരണം പുരോഗമിക്കുന്നു. മാസ്റ്റർ അഭിനന്ദ്, മാസ്റ്റർ നിരഞ്ജൻ എന്നിവരോടൊപ്പം സന്തോഷ് കിഴാറ്റൂർ, പ്രദീപ്കുമാർ, രാജേന്ദ്രൻ തായാട്ട്, ഹരിദാസ് പലത്തായി, രമ്യ രാഘവൻ, കവിത തുടങ്ങിയവരും അഭിനയിുന്നു. തുളസി ഫിലിംസിന്റെ ബാനറിൽ വി വിജയനാണ് നിർമിക്കുന്നത്. കഥ, തിരക്കഥ: ഡോ. വത്സലൻ വാതുശേരി. ഗാനങ്ങൾ: ജിനേഷ്‌കുമാർ എരമം. സംഗീതം: ഹരിഗോവിന്ദൻ.