21 November Wednesday
ചിത്രജാലകം

തീറ്ററപ്പായി 6ന്

വെബ് ഡെസ്‌ക്‌Updated: Sunday Jul 1, 2018
കലാഭവൻ മണിയുടെ സഹോദരൻ ആർ എൽ വി രാമകൃഷ്ണൻ, തമിഴ് നടൻ ഗഞ്ച കറുപ്പ്, സോണിയ അഗർവാൾ എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന തീറ്ററപ്പായി ആറിന് തിയറ്ററുകളിൽ എത്തും. വിനു രാമകൃഷ്ണൻ തിരക്കഥയെഴുതി സംവിധാനംചെയ്യുന്ന ചിത്രം വിക്രമൻ സ്വാമിയാണ്  നിർമിക്കുന്നത്.
 

 മദർ

റിയാസ് ഖാൻ, അജയ് വിൻസെന്റ്, മീര രാജേഷ്, കരിഷ്മ എന്നിവർ പ്രധാന കഥാപാത്രങ്ങളാക്കി മെജോ മാത്യു സംവിധാനം ചെയ്യുന്ന മദർ ഉടൻ തിയറ്ററിൽ. സിനി ക്ലബ്, സിനി മാറ്റ്സ് എന്നിവയുടെ  ബാനറിൽ  സുബി മായാലിൻ, രാജേഷ് ബാബു എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. 
 

വാർത്തകൾ ഇതുവരെ

മനോജ് നായർ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം വാർത്തകൾ ഇതുവരെയുടെ ചിത്രീകരണം പുരോഗമിക്കുന്നു. സിജു വിത്സൺ, പുതുമുഖം അഭിരാമി എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രം ബിജു തോമസ്, ജിബി പറയ്ക്കൽ എന്നിവർ ചേർന്നാണ് നിർമിക്കുന്നത്.

 പ്രശ്ന പരിഹാരശാല

ബ്രൈറ്റ് ഫിലിംസിന്റെ ബാനറിൽ ഷബീർ സംവിധാനം ചെയ്യുന്ന പ്രശ്ന പരിഹാര ശാലയുടെ ചിത്രീകരണം പൂർത്തിയായി. അഖിൽ, മീനാക്ഷി, കലാഭവൻ നവാസ്  എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. പ്രണവ ചന്ദ്രൻ ആണ് ചിത്രത്തിന്റെ നിർമാണം.   
 
 

ചിലപ്പോൾ പെൺകുട്ടി

പ്രസാദ് നൂറനാട് സംവിധാനം ചെയ്യുന്ന ചിത്രം 'ചിലപ്പോൾ പെൺകുട്ടി'യുടെ ചിത്രീകരണം ആരംഭിച്ചു. ആവണി എം പ്രസാദ്, കാവ്യ ഗണേഷ്, കൃഷ്ണചന്ദ്രൻ, ദിലീപ് ശങ്കർ എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രം നിർമിക്കുന്നത് ട്രൂ ലൈൻ പ്രൊഡക‌്ഷന്റെ ബാനറിൽ സുനീഷ് ചുനക്കരയാണ്. 
 
 
 

പ്രാണയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

എന്ന് നിന്റെ മൊയ്തീനിനുശേഷം സുരേഷ് രാജ് നിർമിക്കുന്ന ചിത്രം പ്രാണയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. നാല് ഭാഷയിലായി പുറത്തിറങ്ങുന്ന ചിത്രത്തിന്റെ ഹിന്ദി, മലയാളം ട്രെയിലറുകൾ ദുബായിൽ റസൂൽ പൂക്കുട്ടി  റിലീസ് ചെയ്തു. വി കെ പ്രകാശ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നിത്യാമേനോൻ ആണ് കേന്ദ്രകഥാപാത്രം. റസൂൽ പൂക്കുട്ടി ആദ്യമായി സിങ്ക് സറൗണ്ട് സൗണ്ട് ഫോർമാറ്റിലൂടെ ശബ്ദലേഖനം ചെയ്യുന്ന ചിത്രമാണിത്. പി സി ശ്രീറാമാണ് ഛായാഗ്രാഹകൻ. സംഗീതം: ജാസ് വിദഗ്ധൻ ലൂയി ബാങ്ക്സ്‌. മലയാളം, ഹിന്ദി, തെലുങ്ക്, കന്നട ഭാഷയിലായി നിർമിക്കുന്ന പ്രാണ ആഗസ‌്ത‌ിൽ പുറത്തിറങ്ങും. നിത്യാമേനോനും ശിൽപ്പ രാജും ചേർന്നാണ് ഗാനങ്ങൾ പാടിയിരിക്കുന്നത്.
 
പ്രധാന വാർത്തകൾ
Top