Top
18
Monday, December 2017
About UsE-Paper
'കുഞ്ഞുങ്ങളും പുഷ്പങ്ങളും മൃദുലവും നിര്‍മലവുമാണ്. അവയെ മൃദുവായി വേണം കൈകാര്യം ചെയ്യാന്‍...' ജവഹര്‍ലാല്‍ നെഹ്റുവിന്റെ വാക്കുകളാണിത്.

കുട്ടികളുടെ കൂട്ടുകാരന്‍

Wednesday Nov 8, 2017
വെബ് ഡെസ്‌ക്‌

'കുഞ്ഞുങ്ങളും പുഷ്പങ്ങളും
മൃദുലവും നിര്‍മലവുമാണ്. അവയെ
മൃദുവായി വേണം കൈകാര്യം ചെയ്യാന്‍...'
   ജവഹര്‍ലാല്‍ നെഹ്റുവിന്റെ വാക്കുകളാണിത്. കുട്ടികളെ സ്നേഹിക്കുകയും അവരുടെ കളിത്തോഴനാകാന്‍ കൊതിക്കുകയും ചെയ്ത ചാച്ചാജിക്ക് കുഞ്ഞുങ്ങളുടെ ഭാവിയെക്കുറിച്ച് നിറമുള്ള സ്വപ്നങ്ങളുണ്ടായിരുന്നു.


   ചാച്ചാനെഹ്റുവിന്റെ ജന്മദിനമാണ് ഇന്ത്യയില്‍ ശിശുദിനമായി ആഘോഷിക്കുന്നത്. 1889 നവംബര്‍ 14ന് അലഹബാദിലാണ് ജവഹര്‍ലാല്‍ നെഹ്റു  ജനിച്ചത്. അന്ന് ഇന്ത്യ ബ്രിട്ടീഷ് ഭരണത്തിലാണ്. നെഹ്റുവിന്റെ അച്ഛന്‍ മോത്തിലാല്‍ നെഹ്റു, അമ്മ സ്വരൂപ് റാണി. നെഹ്റു കുടുംബക്കാര്‍ കശ്മീരില്‍നിന്ന് വന്നവരാണ്.


 ആനന്ദഭവനില്‍ ഏകാകിയായാണ് നെഹ്റു ശൈശവം ചെലവഴിച്ചത്. ജവഹര്‍ലാലിന് 15 വയസ്സായപ്പോള്‍ ഇംഗ്ളണ്ടില്‍ അയച്ചുപഠിപ്പിച്ചു. ഹാരോവിലെ പ്രശസ്ത വിദ്യാലയത്തിലായിരുന്നു പഠനം. 'ഫെര്‍ഡിനാന്റ് ബ്രൂക്കസ്' എന്ന ഇംഗ്ളീഷുകാരനായ അധ്യാപകന്‍ വായനയിലും ഇംഗ്ളീഷ് കവിതയിലും താല്‍പര്യമുണ്ടാക്കി. ബ്രൂക്കസിന്റെ നിയന്ത്രണത്തില്‍ ലഘുപരീക്ഷണങ്ങള്‍ നടത്തി ജവഹര്‍ലാല്‍ മണിക്കൂറുകള്‍ ചെലവഴിച്ചു. ഹാരോവില്‍നിന്ന് കേംബ്രിഡ്ജിലെ ട്രിനിറ്റി കോളേജില്‍ ഉപരിപഠനം നടത്തി.


1912-ല്‍ ഇന്ത്യയില്‍ തിരിച്ചെത്തി. അലഹബാദിലെ ഹൈക്കോടതിയില്‍ അഭിഭാഷകനായി. 27-ാം വയസ്സില്‍ കമല കൌളിനെ വിവാഹം കഴിച്ചു.
ജാലിയന്‍വാലാബാഗ് കൂട്ടക്കൊല നെഹ്റുവിനെ രാഷ്ട്രീയത്തിലേക്ക് എടുത്തുചാടാന്‍ പ്രേരിപ്പിച്ച സംഭവമായിരുന്നു. 1920-ലെ നിസ്സഹകരണസമരത്തില്‍ ജവഹര്‍ലാല്‍ പങ്കാളിയായി. 1921-ല്‍ ജവഹര്‍ലാലിനെയും അദ്ദേഹത്തിന്റെ അച്ഛനെയും അറസ്റ്റ് ചെയ്ത് ആറുമാസം തടവിന് ശിക്ഷിച്ചു. ജയിലില്‍വച്ചാണ് നെഹ്റു തന്റെ മുഖ്യഗ്രന്ഥങ്ങളെല്ലാം എഴുതിയത്. 'ഇന്ത്യയെ കണ്ടെത്തല്‍', 'ആത്മകഥ', 'ഒരച്ഛന്‍ മകള്‍ക്കയച്ച കത്തുകള്‍'.... തുടങ്ങിയവ. ജയില്‍വാസത്തെക്കുറിച്ച് അദ്ദേഹം ആത്മകഥയില്‍ എഴുതിയത് നോക്കുക -  'ജയിലില്‍ രാത്രി ഞങ്ങള്‍ കിടന്നത് വെറും നിലത്തായിരുന്നു. മുഖത്തുകൂടി എലികള്‍ ചാടിയോടിപ്പോകുമ്പോള്‍ പെട്ടെന്ന് ഞെട്ടിയുണരാറുണ്ടായിരുന്നു.'


നിരന്തര സമരങ്ങളുടെയും സഹനങ്ങളുടെയും രക്തസാക്ഷിത്വങ്ങളുടെയും ജനകീയമുന്നേറ്റങ്ങളുടെയും ഫലമായി 1947 ആഗസ്ത് 14 നും 15 നും ഇടയിലുള്ള അര്‍ധരാത്രി ഇന്ത്യ സ്വതന്ത്രയായി. നെഹ്റു ആദ്യ പ്രധാനമന്ത്രിയായി. പഞ്ചവത്സര പദ്ധതികള്‍ ആവിഷ്കരിച്ചും ചേരിചേരാനയത്തില്‍ അധിഷ്ഠിതമായ വിദേശനയം രൂപീകരിച്ചും ചൈനയുമായി പഞ്ചശീലതത്ത്വം ഒപ്പുവച്ചും രാജ്യത്തെ നയിക്കാന്‍ നെഹ്റു ശ്രമിച്ചു. 1964 മെയ് 27-ന് അദ്ദേഹം അന്തരിച്ചു.
 

Related News

കൂടുതൽ വാർത്തകൾ »