12 December Wednesday

ഖണ്ഡുവിന്‌ ഇത‌് ജീവിതപോരാട്ടം

വെബ് ഡെസ്‌ക്‌Updated: Friday Nov 30, 2018


ന്യൂഡൽഹി
ഏഴേക്കർ കൃഷിയിടമുണ്ട‌്; പക്ഷേ  ഖണ്ഡുവിനു ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ കഴിയുന്നില്ല. പ്രാരാബ്ധങ്ങൾക്കു മുന്നിൽ പകച്ചുനിൽക്കാതെ പോരാട്ടത്തിന്റെ പാതയിലാണ‌് ഈ അറുപത്തൊമ്പതുകാരൻ.

മഹാരാഷ്ട്രയിലെ അഹമ്മദ‌്നഗർ സ്വദേശിയാണ‌് ഖണ്ഡു. മഴ പെയ‌്താലും പെയ‌്തില്ലെങ്കിലും കൃഷി കടുപ്പമാണെന്ന‌് ഖണ്ഡു. ജലസേചനസൗകര്യങ്ങൾ പരിമിതമാണ‌്. പ്രതികൂല സാഹചര്യങ്ങൾ അതിജീവിച്ച‌് കൃഷിയിറക്കിയാലും വിളകൾക്ക‌് വില കിട്ടുന്നില്ല. വിപണിവിലയുടെ പകുതിപോലും കർഷകനു ലഭിക്കുന്നില്ല. അലഞ്ഞുതിരിഞ്ഞു നടക്കുന്ന കന്നുകാലികൾ വിള തിന്നുതീർക്കുന്നു.

വരുമാനം കുറവായതിനാൽ ബാങ്ക‌് വായ‌്പ അടച്ചുതീർക്കാൻ സാധിക്കുന്നില്ല. ഇതിന്റെ ബുദ്ധിമുട്ടുകൾ മാനസികമായി അലട്ടുന്നു. അധികൃതർ തിരിഞ്ഞുനോക്കുന്നില്ല. ഈ സാഹചര്യത്തിലാണ‌് പ്രക്ഷേ‌ാഭത്തിൽ അണിചേർന്ന‌് അവകാശങ്ങൾ നേടിയെടുക്കാൻ തീരുമാനിച്ചതെന്ന‌് ഖണ്ഡു പറഞ്ഞു.


പ്രധാന വാർത്തകൾ
Top