22 November Thursday

ദേ... കേരള പൊലീസ‌് പേജ‌് വീണ്ടും കിടുവേ...

വെബ് ഡെസ്‌ക്‌Updated: Monday Aug 13, 2018


മലയാളികളെ ട്രോൾ ചെയ‌്ത‌് ബോധവൽക്കരിച്ച‌ത‌് വെറുതെയായില്ല. ഇന്ത്യയിൽ കൂടുതൽ ആളുകൾ ലൈക്ക‌് ചെയ്യുന്ന പൊലീസ‌് ഫെയ‌്സ‌്ബുക്ക‌് പേജ‌് എന്ന പദവി ഇനി കേരള പൊലീസ‌് പേജിന‌് സ്വന്തം. ബംഗളൂരു സിറ്റി പൊലീസിന്റെ പേജിനെ പിന്തള്ളിയാണ‌് ഒന്നാമതെത്തിയത‌്.

6.46 ലക്ഷം ലൈക്കാണ‌് കേരള പൊലീസിന്റെ പേജിനുള്ളത‌്. ഡിജിപി ലോക‌്നാഥ‌് ബെഹ‌്റയുടെ നിർദേശപ്രകാരമാണ‌് ഫെയ‌്സ‌്ബുക്ക‌് പേജ‌് രൂപീകരിച്ചത‌്. ഐജി മനോജ‌് എബ്രഹാം ഉൾപ്പെടെയുള്ളവരുടെ മേൽനോട്ടത്തിലാണ‌് പോസ‌്റ്റ‌ുകൾ തെരഞ്ഞെടുക്കുന്നത‌്. ഇവയ‌്ക്ക‌് ലഭിക്കുന്ന കമൻഡുകൾക്ക‌് കിടിലൻ മറുപടി നൽകാൻ ആറംഗസംഘത്തിനെ നിയോഗിച്ചിട്ടുണ്ട‌്. ഇവർ നൽകുന്ന കമൻഡുകൾ പലതും ‘വൈറലാ’തോടെയാണ‌് പേജിന‌് ലൈക്ക‌് വർധിച്ചുതുടങ്ങിയത‌്. ഈ കമൻഡുകൾ പിന്നീട‌് ട്രോളുകളായി വാട‌്സാപ്പിലും  നിറഞ്ഞോടുകയാണ‌്.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top