Top
20
Thursday, July 2017
About UsE-Paper

ഇത് സംസ്കാരത്തിനു നേരെയുള്ള ഭീഷണി: കമല്‍

Monday Jan 2, 2017
വെബ് ഡെസ്‌ക്‌

കോഴിക്കോട് > അസഹിഷ്ണുതക്കെതിരെ പ്രതികരിക്കാന്‍ ഇനിയും വൈകിയാല്‍ അടുത്ത ഇരയായി മാറുന്നത്ര ഭീതിദമാണ് ഇന്നത്തെ അവസ്ഥയെന്ന് സംവിധായകനും കേരള ചലച്ചിത്ര അക്കാദമി ചെയര്‍മാനുമായ കമല്‍ പറഞ്ഞു.

എംടിക്കെതിരെ ഉയര്‍ന്നത് ഒരു പ്രതീകമാണ്. എംടി, കമല്‍, എംഎം ബഷീര്‍ എന്നിങ്ങനെ എതിര്‍ശബ്ദങ്ങള്‍ മുഴക്കിയ ഓരോരുത്തര്‍ക്കെതിരായുമുണ്ടായ ഭീഷണി എതിര്‍ശബ്ദം അനുവദിക്കില്ലെന്നതാണ്. ഇത് നമ്മുടെ സംസ്കാരത്തിന് നേരെയുള്ള ഭീഷണിയാണ്. സത്യത്തില്‍ കേരളത്തിലാണോ ജീവിക്കുന്നതെന്ന് ലജ്ജിക്കേണ്ട സ്ഥിതിയിലാണ് കാര്യങ്ങള്‍. ഇതനുവദിച്ചുകൂടെന്ന് ആത്മാഭിമാനവും ജനാധിപത്യബോധവുമുള്ള മലയാളികള്‍ക്ക് വിളിച്ചുപറയാനുള്ള സന്ദര്‍ഭമാണ് എംടിക്കെതിരായ അസഹിഷ്ണുതാപ്രകടനം-'സാംസ്കാരിക കേരളം എംടിയോടൊപ്പം - പ്രതിരോധസംഗമം' ഉദ്ഘാടനം ചെയ്ത് കമല്‍ പറഞ്ഞു.നോട്ട് പിന്‍വലിക്കല്‍ ഒരു ജനതയെ വരുതിയില്‍ നിര്‍ത്താനുള്ള ഫാസിസ്റ്റ് അജന്‍ഡയുടെ ഭാഗമാണെന്നും കമല്‍പറഞ്ഞു.

 

 

Related News

കൂടുതൽ വാർത്തകൾ »