19 July Thursday

ജുനൈദ് ഖാന്‍ കൊലപതകം: പ്രതികളെ സഹായിച്ച അഭിഭാഷകന്‍ ആര്‍എസ്എസ് തലവന്‍

വെബ് ഡെസ്‌ക്‌Updated: Wednesday Nov 1, 2017

ഛണ്ഡിഗഢ്> ജുനൈദ് ഖാന്‍ കൊലപാതക കേസില്‍ പ്രതികളെ സഹായിച്ച അഭിഭാഷകന്‍ ആര്‍എസ്എസ് തലവനെന്ന് റിപ്പോര്‍ട്ട്. ഹരിയാന അഡീഷണല്‍ അഡ്വക്കേറ്റ് ജനറലായ നവീന്‍ കൗഷിക് 2014 ല്‍ ഹരിയാനയില്‍ ബിജെപി അധികാരത്തില്‍ വന്നപ്പോള്‍ സര്‍ക്കാര്‍ അഭിഭാഷകരിലൊരാളായിരുന്നു.ബാല്യകാലം മുതല്‍ ആര്‍എസ്എസുമായി ബന്ധപ്പെട്ട് കൗശിക് പ്രവര്‍ത്തിച്ചു. ടെലിവിഷന്‍ ചര്‍ച്ചകളിലടക്കം ബിജെപിയുടെ പ്രതിനിധിയായി ഇയാള്‍ എത്തിയിട്ടുണ്ട്.  ഇന്ത്യന്‍ എക്‌സപ്രസാണ് ഇതുസംബന്ധിച്ച വാര്‍ത്ത നല്‍കിയത്.

കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന സാക്ഷി വിസ്‌താരത്തിനിടയില്‍ മുഖ്യപ്രതി നരേഷ് കുമാറിനെ സഹായിക്കുന്ന നിലപാട് അഭിഭാഷകന്‍ സ്വീകരിച്ചിരുന്നു. കേസിലെ രണ്ട് സാക്ഷികളെ വിസ്‌തരിക്കുന്നതിനുള്ള ചോദ്യങ്ങള്‍ മുഖ്യ പ്രതിയായ നരേഷ് കുമാറിന്റെ അഭിഭാഷകര്‍ക്ക് നവീന്‍ കൗശിക് പറഞ്ഞു കൊടുത്തതായി ആരോപണമുയര്‍രുകയും ചെയ്‌തു. കഴിഞ്ഞ രണ്ട് വര്‍ഷത്തോളമായി ഭാരതീയ ഭാഷാ അഭിയാന്‍ സെക്രട്ടറി എന്ന നിലയിലും ഇയാള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ആര്‍എസ്എസിന്റെ അഭിഭാഷക സംഘടനയായ 'ആദിവക്ത പരിഷത്തിന്റെ' ഛണ്ഡിഗഢ് യൂണിറ്റുമായും കൗശിക്കിന് ബന്ധമുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു.


ഒക്‌ടോബര്‍ 25ന് പുറത്തിറക്കിയ ഇടക്കാല ഉത്തരവിലാണ് 15 കാരനായ ജുനൈദ് ഖാനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി നരേഷ് കുമാറിനെ ഹരിയാന സര്‍ക്കാരിന്റെ മുതിര്‍ന്ന അഭിഭാഷകന്‍ സഹായിച്ചുവെന്ന് വിചാരണ കോടതി ആരോപിക്കുന്നത്. കൗശിക്കിനെതിരെ നടപടി വേണമെന്നും ജഡ്ജി നിര്‍ദ്ദേശിച്ചിരുന്നു.





 
 

പ്രധാന വാർത്തകൾ
Top