17 November Saturday

ആധാറില്ലെങ്കിലും നിങ്ങള്‍ക്ക് ഇന്‍കം ടാക്‌സ് റിട്ടേണ്‍ ഫയല്‍ ചെയ്യാം; കുറുക്കുവഴിയുമായി സോഷ്യല്‍ മീഡിയ

വെബ് ഡെസ്‌ക്‌Updated: Friday Aug 4, 2017

കൊച്ചി >ആധാര്‍ കാര്‍ഡ് ഇല്ലാത്തതിന്റെ പേരില്‍ ഇന്‍കം ടാക്‌സ് റിട്ടേണ്‍ ഫയല്‍ ചെയ്യാന്‍ സാധിക്കാത്തവര്‍ക്ക് കുറുക്കുവഴിയുമായി സോഷ്യല്‍ മീഡിയ. ഈ മാസം അഞ്ചിന് ഐടി റിട്ടേണ്‍ ഫയല്‍ ചെയ്യാനുള്ള അവസാന ദിനമാണെന്നിരിക്കെയാണ് ഉപായവുമായി  ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാ‍ക്കുന്നതിനെതിരാ‍യ നിലപാട് എടുക്കുന്നവര്‍ സോഷ്യല്‍ മീഡിയയില്‍ രംഗത്തെത്തിയത്. 

ആധാര്‍ കാര്‍ഡ് ഇല്ലാത്തവര്‍ക്ക് ഐടി റിട്ടേണ്‍ ഫയല്‍ ചെയ്യാനുള്ള സൂത്രപ്പണി ഇങ്ങനെയാണെന്നാണ് ഫേസ്‌ബുക്ക്‌ പോസ്റ്റ് വ്യക്തമാക്കുന്നത്, ഇന്‍കം ടാക്‌സിന്റെ ഇ-ഫയലിങ്ങ് വെബ്‌‌സൈറ്റില്‍ ലോഗിന്‍ ചെയ്ത് റിട്ടേണ്‍ ഫയല്‍ ചെയ്യുന്ന ഭാഗത്ത് ആധാര്‍ കാര്‍ഡ് നമ്പര്‍ കൊടുക്കണം. ഈ കോളത്തില്‍ ആധാര്‍ കാര്‍ഡ് നമ്പര്‍ ഇല്ലാത്തവര്‍ 12 പൂജ്യം അടിച്ചു ചേര്‍ത്താല്‍ ഇന്‍കം ടാക്‌സ് റിട്ടേണ്‍ കൃത്യമായി ഫയല്‍ ചെയ്യാന്‍ സാധിക്കും. അതേസമയം തെറ്റായ വിവരങ്ങള്‍ സമര്‍പ്പിക്കുന്നത് കൊണ്ടുള്ള നിയമപരമായ പ്രത്യാഘാതങ്ങള്‍ ഇതുമൂലം ഉണ്ടായേക്കാം എന്നും കുറുക്കുവഴി കണ്ടുപിടിച്ചവര്‍ മുന്‍കൂര്‍ പറയുന്നുണ്ട്.

എന്നാല്‍ അവസാന ദിവസത്തിനുള്ളില്‍ ഫയല്‍ ചെയ്യാന്‍  ആധാര്‍ കാര്‍ഡ് ഇല്ലാത്തവര്‍ക്കും സാധിക്കും. അതേസമയം ഈ കുറുക്കുവഴിയെ എതിര്‍ത്തും നിരുത്സാഹപ്പെടുത്തിയും ആളുകള്‍ രംഗത്തെത്തിയിട്ടുണ്ട്.
 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top