Top
17
Tuesday, October 2017
About UsE-Paper
എസ്എഫ്‌ഐ നേതൃത്വത്തിലുള്ള അലയന്‍സ് ഫോര്‍ സോഷ്യല്‍ ജസ്റ്റിസിന്റെ സ്ഥാനാര്‍ഥികള്‍ വിജയിച്ചു

ഹൈദരാബാദ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ മതേതര മുന്നണിക്ക് തകര്‍പ്പന്‍ വിജയം

Saturday Sep 23, 2017
വെബ് ഡെസ്‌ക്‌

തെലങ്കാന > ഹൈദരാബാദ് യൂണിവേഴ്‌സിറ്റി കേളേജ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ മതേതര മുന്നണിക്ക് തകര്‍പ്പന്‍  വിജയം. പ്രധാനപ്പെട്ട എല്ലാ സീറ്റുകളിലും അലയന്‍സ് ഫോര്‍ സോഷ്യല്‍ ജസ്റ്റിസ് വിജയിച്ചു. പ്രസിഡന്റ് സ്ഥാനാര്‍ഥിയായ ശ്രീരാഗ് പൊയ്ക്കാടന്‍ 1509 വോട്ടുനേടി തകര്‍പ്പന്‍ വിജയം കരസ്ഥമാക്കി. ജനറല്‍ സെക്രട്ടറി ആരിഫ് അഹമ്മദ് 1977 വോട്ടുനേടിയാണ് വിജയിച്ചുകയറിയത്. എസ്എഫ്‌ഐ സ്ഥാനാര്‍ഥിയാണ്‌ ആരിഫ്



  നേരത്തെ.2000 വോട്ടുകള്‍ എണ്ണിക്കഴിഞ്ഞപ്പോള്‍ പ്രസിഡന്റ് സ്ഥാനാര്‍ഥിക്ക് 81 വോട്ടിന്റെയും ജനറല്‍ സെക്രട്ടറി സ്ഥാനാര്‍ഥിക്ക് 233 വോട്ടിന്റെയും ലീഡാണുണ്ടായിരുന്നത്‌.  തുടക്കത്തില്‍ സോഷ്യല്‍ സയന്‍സ് സ്‌കൂളില്‍ എബിവിപി യുടെയും എസ്‌ഐഒ യുടെയും സ്ഥാനാര്‍ഥികളെ പരാജയപ്പെടുത്തിയായിരുന്നു എസ്എഫ്‌ഐ നേതൃത്വത്തിലുള്ള അലയന്‍സ് ഫോര്‍ സോഷ്യല്‍ ജസ്റ്റിസിന്റെ ആദ്യ വിജയം. ഹ്യൂമാനിറ്റീസ് വിഭാഗത്തിലും പിന്നീട്‌ വിജയക്കൊടി പാറിച്ചു. തുടര്‍ന്ന് ഓരോ സീറ്റും പിടിച്ചെടുത്തു


രാജ്യത്ത് മത ന്യൂനപക്ഷങ്ങള്‍ക്കും ദളിത് ആദിവാസി വിഭാഗങ്ങള്‍ ഇടതുപക്ഷ പ്രവര്‍ത്തകര്‍ എന്നിവര്‍ക്കും അടിസ്ഥാന മനുഷ്യാവകാശങ്ങള്‍ പോലും നിഷേധിക്കപ്പെടുകയും പശുവിന്റെ വിലപോലുമില്ലാതെ മനുഷ്യര്‍ കൊല ചെയ്യപ്പെടുകയും ചെയ്യുന്ന കാലത്ത് അലയന്‍സ് ഫോര്‍ സോഷ്യല്‍ ജസ്റ്റിസ്  ഫാസിസ്റ്റു സാംസ്‌കാരിക കടന്നാക്രമണത്തിനെതിരെ ശക്തമായ സന്ദേശമാണ് നല്‍കിയത്. ക്യാമ്പസിന്റെ മതേതര മനസുകള്‍ ഇൗ മുദ്രവാക്യം ഏറ്റെടുക്കുകയായിരുന്നു. വ്യാഴാഴ്ചയാണ് യൂണിവേഴ്‌സിറ്റിയില്‍ തെരഞ്ഞെടുപ്പ് നടന്നത്‌



  വോട്ടു നില;
 

President

ASJ : 1509
ABVP : 1349
NSUI : 872
Nota :92
Invalid : 24

Vice President
ASJ : 1884
ABVP : 1624
NOTA : 284
Invalid : 58

Gen.Secretary

ASJ : 1982
ABVP : 1573
NOTA : 249
Invalid : 44

Joint Secretary

ASJ : 1872
ABVP : 1591
NOTA : 295
Invalid : 89

Cultural secretary

ASJ : 1792
ABVP : 1707
NOTA : 251
Invalid : 91

Sports Secretary

ASJ : 1917
ABVP : 1511
NOTA : 316
Invalid : 101




 എസ്എഫ്‌ഐ , എഎസ്എ(അംബേദ്കര്‍ സ്റ്റുഡന്റസ് അസോസിയേഷന്‍),ഡിഎസ്‌യു(ദളിത് സ്റ്റുഡന്റസ് യൂണിയന്‍),ടിഎസ്എഫ്(ട്രൈബല്‍ സ്റ്റുഡന്റസ് ഫെഡറേഷന്‍),ടിവിവി(തെലങ്കാന വിദ്യാര്‍ഥി വേദിക)എന്നിവരാാണ്  മതേതര സഖ്യത്തില്‍ ഉണ്ടായിരുന്നത്. ബിഎസ്എഫ്(ബഹുജന്‍ സ്റ്റുഡന്റ് ഫ്രണ്ട് )സഖ്യത്തെ പിന്തുണക്കുകയും  ചെയ്തു

 

പ്രൊപോസൽ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

Related News

കൂടുതൽ വാർത്തകൾ »