14 November Wednesday
മതം മാറ്റ ലോബിയുടെ കാശ് വാങ്ങി ജീവിച്ചിരുന്ന ഇടത് സ്ത്രി എന്ന് പരിഹാസം

കൊലക്ക് ശേഷവും ഗൗരി ലങ്കേഷിനെതിരെ ആക്ഷേപങ്ങളും പരിഹാസവുമായി സോഷ്യല്‍ മീഡിയയില്‍ സംഘപരിവാര്‍

വെബ് ഡെസ്‌ക്‌Updated: Wednesday Sep 6, 2017

 കൊച്ചി > കൊല്ലപ്പെട്ട ശേഷവും മാധ്യപ്രവര്‍ത്തക ഗൗരി ലങ്കേഷിനോട് കലിയടങ്ങാതെ സോഷ്യല്‍ മീഡിയയില്‍ സംഘപരിവാര്‍ ഗ്രൂപ്പുകളുടെ ആക്ഷേപവും പരിഹാസവും. സംഘപരിവാര്‍  അനുകൂല മാധ്യമപ്രവര്‍ത്തകര്‍ അടക്കമുള്ളവരാണ് അപവാദ പ്രചരണങ്ങളുമായി രംഗത്തെത്തിയിരിക്കുന്നത്. മതം മാറ്റ ലോബിയുടെ കാശ് വാങ്ങി ജീവിച്ചിരുന്ന ഒരു ഇടത് സ്ത്രീയായിരുന്നു ഗൗരിയെന്നും ആരോ വെടിവെച്ചു കൊന്നുവെന്നതടക്കമുള്ള അസഭ്യ വര്‍ഷമാണ് സംഘപരിവാര്‍ ഗ്രൂപ്പുകളില്‍ നിന്നും ഉണ്ടാകുന്നത്.

ഇന്ത്യ, ഹിന്ദു, ആര്‍എസ്എസ്, ബിജെപി എന്നൊക്കെ കേട്ടാല്‍ ബുദ്ധിമുട്ടുള്ള അരുന്ദതി മോഡല്‍ പത്രപ്രവര്‍ത്തകയെന്നും മാവോയിസ്റ്റ് തീവ്രവാദി നക്‌സലൈറ്റ് എന്നൊക്കെയുള്ള ആരോപണങ്ങളും ഗൗരി ലങ്കേഷിനെതിരെ ഗ്രൂപ്പുകളില്‍ നിറയുകയാണ്. തീവ്ര ഹിന്ദുത്വ അജണ്ടകളെ നഖശിഖാന്തം എതിര്‍ക്കുന്നവരെ കൊന്നുതള്ളുകയും സോഷ്യല്‍ മീഡിയ വഴി വര്‍ഗ്ഗീയ ദ്രുവീകരണം സൃഷ്ടിക്കകുയും ചെയ്യുന്ന ആര്‍എസ്എസ് ഗൂഢാലോചന ലങ്കേഷി
ന്റെ കൊലക്ക് ശേഷവും തുടങ്ങിക്കഴിഞ്ഞു
 

 

 

 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top