19 July Thursday

കത്വവ കൊലപാതകം: പെണ്‍കുട്ടിയുടെ പിതാവിന്റെ വ്യാജ വീഡിയോ നിര്‍മ്മിച്ചും സംഘപരിവാര്‍ പ്രചരണം: video

വെബ് ഡെസ്‌ക്‌Updated: Monday Apr 16, 2018

ന്യൂഡല്‍ഹി > കത്വവയില്‍ എട്ടുവയസുകാരിയെ ക്രൂരമായി പീഡിപ്പിച്ചു കൊന്ന സംഭവത്തില്‍ വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിച്ച് വീണ്ടും സംഘപരിവാര്‍. ഇരയുടെ പിതാവിന്റേതെന്ന പേരില്‍ മറ്റൊരു വ്യാജ വീഡിയോ പ്രചരിപ്പിച്ചാണ് കുപ്രചരണം നടത്തുന്നത്. ഫേസ്‌ബുക്കിലെ സംഘപരിവാര്‍ ഗ്രൂപ്പായ സുദര്‍ശനത്തിലൂടെയാണ് കൊലയാളികളെ വെള്ള പൂശാനുള്ള ശ്രമങ്ങള്‍ വ്യാപകമായി നടക്കുന്നത്.

കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ പിതാവിന്റെ വാക്കുകള്‍ ശ്രദ്ധിക്കുക എന്ന തലക്കെട്ടോടെയാണ് സുദര്‍ശനം വീഡിയോ അപ്‌ലോഡ് ചെയ്തിരിക്കുന്നത്. ഇരയായ പെണ്‍കുട്ടിയുടെ പിതാവിന്റേതിന് സമാനമായ രീതിയില്‍ തലപ്പാവും താടിയുമുള്ള വ്യക്തി സംസാരിക്കുന്ന വീഡിയോ ആണ് സംഘപരിവാര്‍ കേന്ദ്രങ്ങള്‍ കുപ്രചാരണത്തിനു ഉപയോഗിക്കുന്നത്.

നിങ്ങള്‍ക്ക്  എത്ര ബുദ്ധമിട്ടുണ്ട് ഇവിടെ, സത്യം പറയു എന്ന മാധപ്രവര്‍ത്തകന്റെ ചോദ്യത്തോട്;  ഞങ്ങള്‍ക്ക് സര്‍ക്കാരില്‍ നിന്നും വെള്ളമോ, വൈദ്യുതിയോ ഒന്നും തന്നെ ലഭിച്ചിട്ടില്ല. ഞങ്ങളുടെ ഹിന്ദു സഹോദരങ്ങളാണ് ഞങ്ങളെ സഹായിച്ചത്, പാടങ്ങള്‍ തന്നു സഹായിച്ചത്. ഇവര്‍ നല്ല ആളുകളാണ്. പക്ഷെ ഈയിടെയായി ഇവര്‍ക്കൊരു തെറ്റിദ്ധാരണ ഉണ്ട്. ക്രൈംബ്രാഞ്ച്( ഇവരെ ദ്രോഹിക്കുന്നത് )  ഞങ്ങള്‍ പറഞ്ഞിട്ടാണെന്നു.  പക്ഷെ ഞങ്ങള്‍ക്ക് അതില്‍ ഒരു പങ്കും ഇല്ല. അവരെ ഒന്നും ഞങ്ങള്‍ക്ക് അറിയ പോലും ഇല്ല എന്ന് പിതാവ് പറയുന്നതായുള്ള വ്യാജ വീഡിയോ ആണ് സംഘപരിവാര്‍ പ്രചരിപ്പിക്കുന്നത്


സംഘപരിവാര്‍ വ്യാജ വീഡിയോ നിര്‍മ്മിച്ചതിങ്ങനെ



ആസിഫയുടെ അച്ഛനും മാധ്യമപ്രവര്‍ത്തകനും  തമ്മിലുള്ള സംഭാഷണം.

മാധ്യമ പ്രവര്‍ത്തകന്‍: നിങ്ങള്‍ക്ക്‌എത്ര ബുദ്ധിമുട്ടുണ്ട് ഇവിടെ  , സത്യം പറയൂ.

അച്ഛന്‍: ഞങ്ങള്‍ക്ക് സര്‍ക്കാരില്‍ നിന്നും വെള്ളമോ, വൈദ്യുതിയോ , ഒന്നും തന്നെ ലഭിച്ചിട്ടില്ല. ഞങ്ങളുടെ ഹിന്ദു സഹോദരങ്ങളാണ് ഞങ്ങളെ സഹായിച്ചത്, പാടങ്ങള്‍ തന്നു സഹായിച്ചത്.ഇവര്‍ നല്ല ആളുകളാണ്. പക്ഷെ ഈയിടെയായി ഇവര്‍ക്കൊരു   തെറ്റിദ്ധാരണ ഉണ്ട്. ക്രൈംബ്രാഞ്ച്( ഇവരെ ദ്രോഹിക്കുന്നത് )  ഞങ്ങള്‍ പറഞ്ഞിട്ടാണെന്നു.  പക്ഷെ ഞങ്ങള്‍ക്ക് അതില്‍ ഒരു പങ്കും ഇല്ല. അവരെ ഒന്നും ഞങ്ങള്‍ക്ക് അറിയ പോലും ഇല്ല.

ഹിന്ദുക്കളും മുസ്ലിങ്ങളും അതിന്റെ പേരില്‍ ഗുജറാത്തും പാകിസ്ഥാനും   പറഞ്ഞു തല്ലുകൂടുന്നു എന്നും കേള്‍ക്കുന്നു. പക്ഷെ സത്യത്തില്‍ അങ്ങനെ ഒന്നും ഇല്ല സര്‍.ഞങ്ങള്‍ക്ക് യഥാര്‍ത്ഥ കുറ്റവാളികള്‍ ശിക്ഷിക്കപ്പെടണം. അതും നിയമപരമായി.

മാധ്യമപ്രവര്‍ത്തകന്‍: ഞങ്ങള്‍ ഹിന്ദു ഏക്താ മഞ്ചിനോട് സംസാരിച്ചു. അവരും പറഞ്ഞത് നിങ്ങളുടെ കുടുംബത്തിന് നീതി ലഭിക്കണം എന്നാണ്. അവര്‍ സിബിഐ അന്വേഷണവും ആവശ്യപ്പെടുന്നു.

അച്ഛന്‍: അവര് മാത്രമല്ല ഞങ്ങളും അത് പറഞ്ഞിരുന്നു. ഞങ്ങള്‍ക്ക് പോലീസിലും ക്രൈം ബ്രാഞ്ചിലും  , സിറ്റ് ഇലും വിശ്വാസം ഇല്ല.ഏഴു ദിവസത്തേക്ക് പോലീസ് ഈ 'ക്യാറ്റില്‍  ഷെഡില്‍' നിന്നും കുട്ടിയുടെ മൃതദേഹം കണ്ടെടുക്കാന്‍ കഴിയാത്തവര്‍ ആണ്. അതുകൊണ്ടാണ് ഹിന്ദു സഹോദരങ്ങളുടെ കൂടെ ഞങ്ങളും സിബിഐ അന്വേഷണം ആവശ്യപ്പെട്ടത്.  വ്യാജ വീഡിയോ ഇങ്ങനെ തുടരുന്നു.


 എട്ടു വയസ്സുകാരിയുടെ പിതാവിന്റേതെന്ന പേരില്‍ പ്രചരിപ്പിക്കുന്ന വീഡിയോ




 കത്വവ പെണ്‍കുട്ടിയുടെ യഥാര്‍ഥ പിതാവ്

പ്രധാന വാർത്തകൾ
Top