Top
20
Tuesday, February 2018
About UsE-Paper

താനൂരിൽ പൊലീസ്‌വേട്ട എന്ന പേരില്‍ ലീഗിന്റെ വ്യാജ വീഡിയോ; 2015ല്‍ ആലുവയില്‍ നടന്നത്

Friday Mar 17, 2017
വെബ് ഡെസ്‌ക്‌

താനൂര്‍ > താനൂരിലെ പൊലീസ് വേട്ടയെന്ന പേരില്‍ മുസ്ളിം ലീഗ് സമൂഹമാധ്യമങ്ങളില്‍ വ്യാജ വീഡിയോ പ്രചരിപ്പിക്കുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ ലീഗിന്റെ കള്ളപ്രചാരണത്തെ സോഷ്യല്‍മീഡിയ പൊളിച്ചടുക്കി. 2015ല്‍ ആലുവയില്‍ പ്രക്ഷോഭം നടത്തിയ ജനക്കൂട്ടത്തിനു നേര്‍ക്ക് പൊലീസ് നടത്തിയ നരനായാട്ടിന്റെ ദൃശ്യങ്ങള്‍ ആണ് ഇപ്പോഴത്തേതെന്ന പേരില്‍ വര്‍ഗീയ പരാമര്‍ശങ്ങളോടെ ലീഗുകാര്‍ പ്രചരിപ്പിക്കുന്നത്. ഈ ദൃശ്യങ്ങള്‍ ഇപ്പോഴും യൂട്യൂബില്‍ ലഭ്യമാണ്.

താനൂരില്‍ മുസ്ളിംകളെ പൊലീസ് വേട്ടയാടുന്നു എന്നു പറഞ്ഞു കൊണ്ടാണ് വീഡിയോ പ്രചരിപ്പിക്കുന്നത്. മൊബൈലില്‍ പ്ളേ ചെയ്ത 2015ലെ വീഡിയോ മറ്റൊരു മൊബൈല്‍കൊണ്ട് പകര്‍ത്തിയിരിക്കുകയാണ്. അതിനൊപ്പം വര്‍ഗീയ വിഷം ചീറ്റുന്ന സംഭാഷണവും റെക്കോര്‍ഡ് ചെയ്തിരിക്കുന്നു. എന്നാല്‍, യൂട്യൂബില്‍ നിന്ന് ഇതിന്റെ യഥാര്‍ത്ഥ വീഡിയോ തന്നെ തപ്പിയെടുത്ത് പോസ്റ്റ് ചെയ്താണ് സോഷ്യല്‍മീഡിയ ലീഗിന്റെ കള്ള വര്‍ഗീയ പ്രചാരണത്തെ പൊളിച്ചടുക്കിയത്.

ലീഗ് പ്രചരിപ്പിക്കുന്ന വ്യാജ വീഡിയോ

താനൂരിന്റെ തീരദേശ ഭൂപ്രകൃതി അല്ല ദൃശ്യങ്ങളില്‍ കാണുന്നത്. ദൃശ്യങ്ങളില്‍ ഉള്ളത് താനൂര്‍ അല്ലെന്ന് വീഡിയോ കാണുന്ന വര്‍ക്ക് മനസിലാവുന്നതുമാണ്.

2015ല്‍ ആലുവയില്‍ പൊലീസ് നടത്തിയ നരനായാട്ടിന്റെ ദൃശ്യം