12 December Wednesday

'ന്യൂജെന്നാ'യി

എസ് മനോജ്Updated: Tuesday May 15, 2018


കോട്ടയം
സുതാര്യതയുടെ ആധുനിക മുഖത്തോടെ ന്യൂജെന്നായി റേഷൻ കടകൾ. സാധാരണക്കാരന്റെ ആശ്രയ കേന്ദ്രമായ റേഷൻ വ്യാപാര മേഖലയിൽ നിന്നാണ് കരിഞ്ചത്തയെന്ന വാക്ക് മലയാളത്തിന്  കിട്ടിയതെന്നാണ് പറച്ചിൽ. ഇന്ന് കാലം മാറി. പിണറായി സർക്കാരിന്റെ നിശ്ചയ ദാർഢ്യത്തിൽ സംസ്ഥാനത്തെ എല്ലാ റേഷൻ കടകളിേലക്കും ഇ‐പോസ് മെഷീനുകളെത്തുന്നു. കാർഡുടമകളുടെയും അംഗങ്ങളുടെയും വ്യക്തിഗതവിവരങ്ങളടങ്ങിയ ഇ പോസ് മെഷീൻ മുഖേനയുള്ള ഭക്ഷ്യധാന്യവിതരണം മേഖലയെ ഉണർത്തി. ഓരോ ഉപയോക്താവിനും അർഹതപ്പെട്ട റേഷൻ വിഹിതവും അവ വാങ്ങിയോ എന്നും എപ്പോൾ വാങ്ങിയെന്നുമെല്ലാം വിരൽതുമ്പിലുടെ അറിയാം. ഫലത്തിൽ റേഷൻ വ്യാപാര മേഖല സുതാര്യച്ചന്തയായി. പ്രായോഗിക തലത്തിൽ റേഷൻ കാർഡ് ഉടമകളുടെ ആവശ്യങ്ങളിലും അനുഭാവ സമീപനം.

ദുർബല ജനവിഭാഗങ്ങൾക്കുള്ള ഗണ്യമായ റേഷൻ വിഹിതം കുറ്റമറ്റ നിലയിൽ വിതരണം ചെയ്യുന്നതിലാണ് സർക്കാരിന്റെ ഊന്നൽ. എന്നാൽ സുതാര്യത ഉറപ്പാക്കി ചോർച്ച തടഞ്ഞതോടെ പൊതുവിഭാഗത്തിൽ ഉൾപ്പെട്ടവരിലേക്കും റേഷൻ എത്തുന്നു. 80,18,030 കാർഡുടമകളുണ്ട്. ഇവരെ പൂർണമായും റേഷൻ കടകളിലെത്തിച്ച് പൊതുവിതരണസമ്പ്രദായം ശക്തിപ്പെടുത്തുകയാണ് സർക്കാർ ലക്ഷ്യം. ഇതോടെ ഇന്ധന വിലവർനവും മറ്റും പൊതുവിപണിയിലുണ്ടാകുന്ന വിലവർധനവിനും തടയിടാനാകും. സംസ്ഥാനത്തെ 18 ലക്ഷത്തോളം കുടുംബങ്ങൾക്കാണ് ഈ നേട്ടം.

  പുതിയ കണക്കനുസരിച്ച് പൊതുവിഭാഗത്തിലെ 18,22,766 റേഷൻകാർഡുകളിലായി  77,20,657 ഗുണഭോക്താക്കളുണ്ട്. ദേശീയ ഭക്ഷ്യഭദ്രതാനിയമം പ്രാബല്യത്തിലായതോടെ ഇവർക്ക് ഭക്ഷ്യധാന്യങ്ങൾ സൗജന്യമായോ സബ്സിഡി ആനുകൂല്യത്തിലോ ലഭിക്കില്ല. നിലവിൽ 8.90 രൂപ നിരക്കിൽ രണ്ട് കിലോഗ്രാം അരിയും ലഭ്യതയനുസരിച്ച് 15 രൂപക്ക് പായ്ക്കറ്റ് ആട്ടയുമാണ് വിതരണം.ഈ മാസം തന്നെ അധികവിതരണം ആരംഭിക്കാനാകുമെന്നാണ്പ്രതീക്ഷ. നിലവിലുള്ള സോഫ്ട്വെയറിൽ മാറ്റം വരുത്താൻ കൂടുതൽ സമയം വേണമെന്ന്  നാഷണൽ ഇൻഫോർമാറ്റിക് സെന്റർ  ആവശ്യപ്പെട്ടു. ഈ സാങ്കേതിക കാര്യം പരിഹരിച്ച്് ഈ ലക്ഷ്യവും സാക്ഷാൽക്കരിക്കുമെന്ന് ഭക്ഷ്യസിവിൽ സപ്ലെസ് വകുപ്പ് അറിയിച്ചു.

  മെഷീനുകകളിൽ  ഉപയോഗിക്കുന്ന സിം കാർഡിന് മലയോര മേഖലയിലും ഉൾ ഗ്രാമങ്ങളിലും മറ്റും നെറ്റ് വർക്ക് കവറേജ് ലഭിക്കാത്ത സാങ്കേതിക കുഴപ്പവും പരിഹരിക്കാനുള്ള ശ്രമത്തിലാണ് വകുപ്പ്. ത്രിജി നെറ്റ് വർക്കാണ് ലഭ്യമാകേണ്ടത്. ഇത് സാധ്യമാകാത്ത മേഖലകളിൽ ആന്റീനയും സ്ഥാപിക്കാനാണ് തീരുമാനം. മെഷീനുകളുടെ അറ്റകുറ്റപ്പണിക്കായി താലൂക്കിൽ ഒരാൾ എന്ന നിലയിലും ഉറപ്പാക്കാനാണ് നിർദേശം.ഭക്ഷ്യധാന്യവിതരണത്തിൽ നിന്ന് റേഷൻമൊത്ത വിതരണക്കാർ ഇപ്പോൾ ഇല്ലാതായി. എഫ്സിഐയിൽ നിന്ന് സിവിൽസപ്ലൈസ് കോർപ്പറേഷൻ നേരിട്ട് ഭക്ഷ്യധാന്യങ്ങൾ എടുക്കുന്നു. തുടർന്ന് റേഷൻകടകളിലേക്ക് എത്തിക്കുന്ന വാതിൽപ്പടി വിതരണം.

  പൊതുവിഭാഗത്തിന് 2606.874 മെട്രിക് ടൺ അരിയാണ് കഴിഞ്ഞമാസത്തെ അലോട്ട്മെന്റ്. ഏപ്രിലും ഇതേ തോതിലാണ് വിതരണം. എഎവൈ വിഭാഗത്തിന് 17,757.470 മെട്രിക്ടൺ അരിയും മുൻഗണനാവിഭാഗത്തിന് 52,073.178 മെട്രിക് ടൺ അരിയുമാണ് പ്രതിമാസ വിഹിതം. സബ്സിഡിയുള്ള മുൻഗണനേതര  വിഭാഗത്തിന് 24,228.250 മെട്രിക് ടണ്ണാണ് വിഹിതം. മിച്ചം വരുന്ന അരിയുടെ അളവ് എല്ലാ ജില്ലകളിൽ നിന്നും ഭക്ഷ്യവകുപ്പ് ശേഖരിച്ചുതുടങ്ങിയിട്ടുണ്ട്. മെയ്യിൽ ഈ കണക്ക് വ്യക്തമാകും. തുടർന്ന്  കൂടുതൽ ഉപയോക്താക്കളുടെ സേവന കേന്ദ്രമായി റേഷൻ കടകൾ മാറും.
 

പ്രധാന വാർത്തകൾ
Top