17 November Saturday

കഥകളിൽ സൂക്ഷ‌്മമായ രാഷ‌്ട്രീയ വിവേകം

വെബ് ഡെസ്‌ക്‌Updated: Monday Jun 4, 2018


അംബികാസുതൻ മാങ്ങാടിന്റെ കഥകളിൽ സൂക്ഷ‌്മമായ രാഷ‌്ട്രീയ വിവേകം പ്രവർത്തിച്ചുകൊണ്ടിരിക്കുന്നുണ്ടെന്ന‌് ദേശാഭിമാനി കഥാ പുരസ‌്കാരം  ജഡ‌്ജിംഗ‌് കമ്മിറ്റി വിലയിരുത്തി. പരിസ്ഥിതി പ്രവർത്തനങ്ങളിൽ കൂടി സജീവമായ അദ്ദേഹത്തിന്റെ കഥകളിൽ പരിസ്ഥിതി അവബോധവും സജീവമായി ഇഴചേരുന്നു.

കാഞ്ഞങ്ങാട‌് നെഹ‌്റു കോളേജിലെ മലയാള വിഭാഗം  തലവനാണ‌്. കാരൂർ, ഇടശേരി, അങ്കണം, ചെറുകാട‌്, അബുദാബി ശക്തി, മലയാറ്റൂർ പ്രൈസ‌്, വി ടി ഭട്ടതിരിപ്പാട‌്, എസ‌്ബിടി, കോവിലൻ, വി പി ശിവകുമാർ കേളി അവാർഡ‌് തുടങ്ങി ഇരുപത്തഞ്ചോളം പുരസ‌്കാരങ്ങൾ നേടി. മരക്കാപ്പിലെ തെയ്യങ്ങൾ ആദ്യനോവൽ. എൻമകജെ എന്ന നോവൽ കന്നഡയിലും തമഴിലും ഇംഗ്ലീഷിലും പ്രസിദ്ധീകരിച്ചു.

കഥകൾ വിവിധ ഇന്ത്യൻ ഭാഷകളിലും ഇംഗ്ലീഷിലും വിവർത്തനം ചെയ‌്തിട്ടുണ്ട‌്. 20 ചെറുകഥാ സമാഹാരങ്ങൾ പുറത്തിറക്കി. 

കാഞ്ഞങ്ങാട‌് സൗത്തിലാണ‌് താമസം. നീലേശ്വരം എൽഐസിയിൽ ജീവനക്കാരിയായ രഞ‌്ജിനിയാണ‌് ഭാര്യ. മക്കൾ: മാളവിക, ശിവൻ.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top