15 October Monday

ക്യാഷ്‌ലെ‌സ്സും നടന്നില്ല: നോട്ട് നിരോധന കാലത്തേക്കാള്‍ കൂടുതല്‍ പണം ജനങ്ങളുടെ കയ്യില്‍; കണക്കുകളുമായി സോഷ്യല്‍ മീഡിയ

വെബ് ഡെസ്‌ക്‌Updated: Friday Oct 27, 2017

കൊച്ചി > രാജ്യത്ത് നോട്ട് നിരോധനം നടപ്പാക്കുന്നതിന്റെ ലക്ഷ്യങ്ങളായി നരേന്ദ്ര മോഡിയും കേന്ദ്രസര്‍ക്കാരും ഉയര്‍ത്തി കാട്ടിയ ക്യാഷ്ലെസ് ഇക്കോണമി അമ്പേ പരാജയപ്പെട്ടെന്ന കണക്കുകളുമായി സോഷ്യല്‍ മീഡിയ.

കള്ളപ്പണം തിരികെ കൊണ്ടുവരാനും ഓണ്‍ലൈന്‍ പണമിടപാടുകള്‍ പ്രോത്സാഹിപ്പിക്കാനും ക്യാഷ്ലെസ് ഇക്കോണമി സ്ഥാപിക്കാനാമായിട്ടായിരുന്നു നോട്ട് നിരോധനം എന്നായിരുന്നു ബിജെപിയുടേയും പ്രധാനമന്ത്രി നരേന്ദ്രമോഡിയുടേയും വാദം. എന്നാല്‍ 99 ശതമാനം 500,1000 രൂപ നോട്ടുകളും തിരികെയെത്തിയെന്ന ആര്‍ബിഐ കണക്കുകള്‍ പിന്നാലെ പേപ്പര്‍ കറന്‍സി ഉപയോഗത്തില്‍ ജനങ്ങള്‍ ഒട്ടും പിന്നോട്ട് പോയിട്ടില്ലെന്ന കണക്കുകളുമാണ് പുറത്തു വരുന്നത്.

അഞ്ഞൂറ് ആയിരം രൂപ നോട്ടുകള്‍ അസാധുവാക്കിയിട്ട് നവംബര്‍ 8 ന് ഒരു വര്‍ഷം പൂര്‍ത്തിയാകുമ്പോളാണ്  ക്യാഷ്ലെസ് ഇക്കോണമി സാധ്യമായില്ലെന്ന കണക്കുകള്‍ പുറത്തുവരുന്നത്. പിന്‍ങ്കോ എച്ച് ഉമന്‍ (Pinko H Uman) എന്ന ഫേസ്ബുക്ക് പേജിലൂടെയാണ് കണക്കുകള്‍ പുറത്തുവിട്ടിരിക്കുന്നത്.
നോട്ടുനിരോധനത്തിന് തൊട്ട് മുന്‍പ് , അതായത് 2016 നവംബര്‍ 4 ന് രാജ്യത്ത് ജനങ്ങള്‍ക്കിടയില്‍ പ്രചരിച്ചിരുന്ന കറന്‍സിയേക്കാള്‍ കൂടുതല്‍ കറന്‍സി നോട്ട് നിരോധനം ഒരു വര്‍ഷം പിന്നിടുന്ന വേളയില്‍ ഇന്ത്യന്‍ ജനതയുടെ കൈയിലുണ്ടെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.

 2016 നവംബര്‍ 4 ാം തിയതി പബ്ളിക്കില്‍ സര്‍ക്കുലേറ്റ് ചെയ്യപ്പെട്ടിരുന്ന കറന്‍സി എന്നത് 17.97 ലക്ഷം കോടി രൂപയായിരുന്നു.  നോട്ട് നിരോധിക്കയും, ആളുകള്‍ ബാങ്കുകളില്‍ പണം നിക്ഷേപിക്കുകയും ചെയ്തത്തോടെ 2017 ജനുവരി 6 ലെ കണക്കില്‍ 8.98 ലക്ഷം കോടിയായി അത് കുറഞ്ഞു. 2016 ഒക്ടോബര്‍ മുതല്‍ 2017 ജനുവരി വരെ ഈ ഒരിക്കല്‍ മാത്രമാണ് 9 ലക്ഷം കോടിക്ക് താഴെ വരുന്നത്.

പിന്നിട്ട് പുതിയ നോട്ടുകള്‍ സര്‍ക്കുലേറ്റ് ചെയ്യാന്‍ ആരംഭിച്ചത്തോടെ കറന്‍സി സര്‍ക്കുലേഷന്‍ വര്‍ധിക്കാന്‍ തുടങ്ങി. 2017 ജൂണില്‍ 15 ലക്ഷം കോടിയായും,   സെപതംബറില്‍ 15.88 ലക്ഷം കോടിയായും വര്‍ധിച്ചു. അതായത് 88%, നോട്ടു നിരോധിക്കുബോള്‍ പ്രചാരത്തിലുള്ള കറന്‍സിയേക്കാള്‍ അധികം.

 ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം ചുവടെ:

കൊച്ചിയിലേ ഏറ്റവും സാധാരണ മനുഷ്യർ എതാനും വർഷം മുന്നേ പഠിച്ച ഒരു പുതിയ വാക്കാണ് ബിനാലെ എന്ന് ഒരു സുഹൃത്ത് ഒരിക്കൽ എന്നോട്ട് പറയുക ഉണ്ടായി.!! മിക്കവർക്കും അതൊരു പുതിയ വാക്കായിരുന്നു അന്ന്.. ഇന്നത് ചിരപരിചിതമായ ഒരു വാക്കാണ്.! അതുപോലെയാണ് ഇന്ത്യയിലേ സാധാരണ ജനത്തിന് ക്യാഷ് ലൈസ് ഇക്കോണമി എന്ന വാക്ക് മോദി സമ്മാനിച്ചത്.! ഇടവേളകളിൽ താങ്കൾ നടപ്പിലാക്കിയ Demonetization Goal ആയി മോദി ഉയർത്തി കാട്ടണ ഒന്ന്!. ഈ അടുത്ത നാളിൽ ICSI യുടെ ഗോൾഡൻ ജൂബിലിയോട് അനുബന്ധിച്ച് കമ്പനി സെക്രട്ടറിയേറ്റ്സിനെ അഭിസംബോധന ചെയ്ത് മോദി സംസാരിച്ചപ്പോഴും വിഷയം demonetization നും, Cash Leടട Economy യും തന്നെ...!
‎(http://pib.nic.in/newsite/PrintRelease.aspx?relid=171392)
പത്ത്, പത്തിനൊന്ന് മാസങ്ങൾ കഴിഞ്ഞിട്ട് പൊതു ഇടത്തിൽ Circulate ചെയ്യുന്ന കറൻസി എത്രയുണ്ടെന്ന് നോക്കിയാൽ RBl യുടെ വിക്കിലീ സ്റ്റാറ്റിക്കൽ സപ്ലിമെന്റ് കണക്കിൽ Total currency in circulation & currency with public, രണ്ടും ഒരുമിച്ച് പരിഗണിച്ചാൽ pre-demonetization ടൈമിന്റെ 88% ഉണ്ടാവും..!! 2017 സെപ്റ്റംബർ അവസാന വാരം വരെയുള്ള കണക്കാണിത്.. ചുവടെ Reserve Bank of India’s (RBI) weekly statistical supplement ലിങ്ക്.!
(https://www.rbi.org.in/Scripts/BS_viewWssExtract.aspx)

ചെറുതായ് വിശദികരിക്കാം! RBI Currency in Circulation എന്നത് കൊണ്ട് അർഥമാക്കുന്നത് സർക്കുലേഷനിൽ ഉള്ള രൂപ നോട്ടുകൾ, റൂപ്പി കോയിൻസ് (Ruppee Coins ) പിന്നെ ചെറിയ കോയിൻസുമാണ്., പിന്നെ Currency with Public എന്ന് പറഞ്ഞാൽ currency in circulation minus the cash with banks എന്ന് പറയും..!!

നോട്ടുനിരോധനത്തിന് തൊട്ട് മുൻപ് ,അതായത് 2016 നവംബർ 4 തിയതി പബ്ലിക്കിൽ സർക്കുലേറ്റ് ചെയ്യപ്പെട്ടിരുന്ന കറൻസി എന്നത് 17.97 ലക്ഷം കോടി രൂപയാണ്..! നോട്ട് നിരോധിക്കയും, ആളുകൾ ബാങ്കുകളിൽ പണം നിക്ഷേപിക്കുകയും ചെയ്തത്തോടെ 2017 ജനുവരി 6 ലെ കണക്കിൽ 8.98 ലക്ഷം കോടിയായി അത് കുറഞ്ഞു!! 2016 ഒക്ടോബർ മുതൽ 2017 ജനുവരി വരെ ഈ ഒരിക്കൽ മാത്രമാണ് 9 ലക്ഷം കോടി ക്ക് താഴെ വരുന്നത്. പിന്നിട്ട് പുതിയ നോട്ടുകൾ സർക്കുലേറ്റ് ചെയ്യാൻ ആരംഭിച്ചത്തോടെ currency circulation വർധിക്കാൻ തുടങ്ങി..! 2017 ജൂണിൽ 15 ലക്ഷം കോടിയായി അത് വർധിച്ചു..! സെപ്റ്റംബർ അയപ്പോൾ 15.88 ലക്ഷം കോടിയായി... അതായത് 88%, നോട്ടു നിരോധിക്കുബോൾ സർക്കുലേറ്റ് ചെയ്ത കറൻസിയേക്കാൾ അധികം..!
(ചാർട്ട് 1 )

നോട്ട് നിരോധനത്തിന് മുന്നേ സർക്കുലേറ്റ് ചെയ്യുന്ന കറൻസിയിൽ പബ്ലിക്കിന്റെ കൈവശമുണ്ടായിരുന്നത് 95.7 % ആയിരുന്നു. ഉദാഹരിച്ചാൽ 100 രൂപ സർക്കുലേറ്റ് ചെയ്താൽ 95.7 രൂപ പബ്ലിക്കിന്റെ കൈവശവും, ശേഷിക്കുന്ന 4.3 രൂപ ബാങ്കിലും! .20l 6 നവംബർ ലാസ്റ്റിൽ ഇത് താഴ്ന്ന് 76.8 % എത്തി, കാരണം ബാങ്കിൽ പണം വന്നതിനാൽ.. പുതിയ നോട്ട് വന്നതോടെ 2017 ജനുവരിയിൽ അത് 90% ആയി.. സെപ്റംബറിൽ തിരിച്ച് 95% വന്നെത്തി.! വ്യക്തമാണല്ലോ അല്ലേ..???
(ചാർട്ട് 2 )

ശക്തമായ തിരുമാനങ്ങൾ ഇനിയുമെടുക്കുമെന്ന് മോദി പറയുബോൾ എനിക്ക് ക്യാഷ്ലൈസ് ഇക്കോണമി ഓർമ്മ വരും..! ഇനിയും ആനക്കളെയും തളിച്ച് കൊണ്ട് വരാതിരിക്കില്ല മോദി...!
കാലം സാക്ഷി, ചരിത്രം സാക്ഷി.!! 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top