Top
23
Thursday, November 2017
About UsE-Paper

സമാധാനചര്‍ച്ച കഴിഞ്ഞും ലീഗ് കൊലവിളി: താനൂരില്‍ സിപിഐ എം ഏരിയാ സെക്രട്ടറിക്കു വധഭീഷണി

Friday Mar 17, 2017
വെബ് ഡെസ്‌ക്‌

താനൂര്‍ > സിപിഐ എം താനൂര്‍ ഏരിയാ സെക്രട്ടറി ഇ ജയനെതിരെ വീണ്ടും വധഭീഷണി. ഫേസ്ബുക്ക്, വാട്സ്ആപ്പ് തുടങ്ങിയ മാധ്യമങ്ങളിലൂടെയാണ് മുസ്ളിംലീഗ് വധഭീഷണി ഉയര്‍ത്തിയത്.

'താനൂരിലെ ജനങ്ങളെ തമ്മില്‍ തല്ലിക്കുന്ന ജയാ... നീ അധികകാലം സുഖിച്ച് ജീവിക്കില്ല' എന്ന അടിക്കുറിപ്പോടുകൂടി കുടുംബഫോട്ടോയും ഉള്‍പ്പെടുത്തിയാണ് വധഭീഷണി. പച്ചപ്പട എന്ന മുസ്ളിംലീഗ് ഗ്രൂപ്പുകാരുടെ ഫേസ്ബുക്ക് പേജിലൂടെയാണ് ഭീഷണി. മാത്രമല്ല, ഫോട്ടോക്ക് താഴെയായി വര്‍ഗീയ ചുവയുള്ളതും വധഭീഷണിയുടെ സ്വരവുമുള്ള നിരവധി കമന്റുകളുമുണ്ട്.

സമാധാനചര്‍ച്ച കഴിഞ്ഞിട്ടും ലീഗ് അക്രമം അവസാനിപ്പിക്കാന്‍ ഒരുക്കമില്ല എന്ന സൂചനയാണ് വധഭീഷണിയിലൂടെ തെളിയുന്നതെന്നും ശരിയായ രാഷ്ട്രീയപ്രവര്‍ത്തനമല്ല ഇതെന്നും ജയന്‍ പ്രതികരിച്ചു. സംഭവത്തെ തുടര്‍ന്ന് ഡിജിപി, ഐജി, ജില്ലാ പൊലീസ് മേധാവി, താനൂര്‍ പൊലീസ് എന്നിവര്‍ക്ക് പരാതി നല്‍കി.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് വേളയില്‍ മൂന്നിയൂരില്‍ നടത്തിയ പ്രസംഗത്തെ തുടര്‍ന്ന് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ വധഭീഷണി ഉയര്‍ത്തിയിരുന്നു.