Top
23
Thursday, November 2017
About UsE-Paper

മോഡിയുടെ ഭരണനേട്ടം കോര്‍പ്പറേറ്റുകള്‍ക്കും സ്വന്തക്കാര്‍ക്കും മാത്രം; അമിത് ഷായുടെ മകന്റെ കമ്പനിയുടെ ലാഭം 16000 ലക്ഷം ഇരട്ടിയായി ഉയര്‍ന്നു

Sunday Oct 8, 2017
വെബ് ഡെസ്‌ക്‌

ന്യൂഡല്‍ഹി > നരേന്ദ്രമോഡി പ്രധാനമന്ത്രിയായി അധികാരത്തില്‍ വന്നതിന്റെ ഗുണം കോര്‍പ്പറേറ്റുകള്‍ക്കും സ്വന്തക്കാര്‍ക്കും മാത്രമാണെന്ന് തെളിയിക്കുന്ന റിപ്പോര്‍ട്ടുകള്‍ ഒന്നിനു പുറകെ ഒന്നായി പുറത്തു വരുന്നു. ബിജെപി അധികാരത്തില്‍ വന്ന് നരേന്ദ്രമോഡി പ്രധാനമന്ത്രിയായി അധികാരമേല്‍ക്കുകയും അമിത് ഷാ ബിജെപിയുടെ ദേശീയ അദ്ധ്യക്ഷനായി ചുമതലയേല്‍ക്കുകയും ചെയ്തതിനു ശേഷം അമിത്ഷായുടെ മകന്‍ ജയ് അമിത് ഭായ് ഷായുടെ ഉടമസ്ഥയിലുളള കമ്പനിയുടെ ലാഭം 16000 ലക്ഷം ഇരട്ടിയായി വര്‍ദ്ധിച്ചതായി  റിപ്പോര്‍ട്ട്. കമ്പനി രജിസറ്റാര്‍ ഓഫീസില്‍ നിന്നുളള വിവരത്തിന്റെ അടിസ്ഥാനത്തില്‍ ദി വയര്‍ ഡോട്ട് കോം ആണ് ഇതു സംബന്ധിച്ച വാര്‍ത്ത പുറത്ത് വിട്ടത്.

അമിത് ഷായുടെ മകന്‍ ജെയ് ഷായുടെ കമ്പനിയായ ഷാസ് ടെംമ്പിള്‍ എന്റര്‍പ്രൈസ് പ്രൈവറ്റ് ലിമിറ്റഡ്, 2013-2014 സാമ്പത്തിക വര്‍ഷത്തില്‍  കമ്പനി രജിസ്റ്റാര്‍ ഓഫിസില്‍ നല്‍കിയ വാര്‍ഷിക റിപ്പോര്‍ട്ടും അവിടെ സമര്‍പ്പിച്ച ബാലന്‍സ് ഷീറ്റിലും നല്‍കിയ കണക്കുകള്‍ പ്രകാരം  6230, 1724 രൂപയുടെ നഷ്ടത്തിലാണ്. എന്നാല്‍ 2014 ല്‍ പ്രധാനമന്ത്രിയായി നരേന്ദ്ര മോദി അധികാരത്തിലെത്തിയ ആദ്യസാമ്പത്തികവര്‍ഷം 2014-2015  വാര്‍ഷിക റിപ്പോര്‍ട്ടില്‍ പറയുന്നത് ഷാ കമ്പനിക്ക് ആ ഒരു വര്‍ഷം 18728 രൂപ ലാഭം ലഭിച്ചുവെന്നാണ. 2015-16 സാമ്പത്തിക വര്‍ഷം കമ്പനിയുടെ ലാഭം 16000 ലക്ഷം ഇരട്ടിയായി, 80.5 കോടി രൂപയായി ഉയര്‍ന്നതായും രേഖകള്‍ ചൂണ്ടികാട്ടുന്നു. രാജ്യസഭ എംപിയും റിലയന്‍സ് ഉന്നത ഉദ്യോഗസ്ഥനുമായ പരിമാള്‍ നത്വാനിയുടെ മരുമകന്‍ രാജേഷ് കന്തവാലയുടെ ധനകാര്യസ്ഥാപനത്തില്‍ നിന്നും 15.78 കോടി രൂപ വായ്പ എടുത്ത സമയത്താണ് ഷാ കമ്പനിക്ക് ഏറ്റവും വലിയ ലാഭമുണ്ടാക്കിയതെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

ഒരു വര്‍ഷം കഴിഞ്ഞ് ഒക്ടോബര്‍ 2016 ല്‍ കമ്പനി വന്‍ നഷ്ടത്തിലാണെന്ന് കാണിച്ച് ജെയ് ഷാ കമ്പനി പൂട്ടുകയായിരുന്നു. 1.4 കോടി രൂപയുടെ നഷ്ടമാണ് ആ വര്‍ഷം കമ്പനിക്കുണ്ടായതെന്ന് കുറിച്ചാണ് കമ്പനി പൂട്ടിയത്. അമിത് ഷായുടെ മകന്‍ ജയ് ഷായും, ജിതേന്ദര്‍ ഷായുമാണ് കമ്പനി ഡയറക്ടര്‍മാര്‍. ഒപ്പം അമിത് ഷായുടെ ഭാര്യ സോന ഷായ്ക്കും കമ്പനി ഓഹരിയില്‍ ഉടമസ്ഥതയുണ്ട്.

കമ്പനിയുടെ ആസാമാന്യമായ ഈ സാമ്പത്തിക വളര്‍ച്ചയുടെ വിശദാംശങ്ങള്‍ മനസിലാക്കുന്നതിനു വേണ്ടി ദി വയറിന്റെ റിപ്പോര്‍ട്ടര്‍ ജെയ് ഷായെ ഫോണില്‍ ബന്ധപ്പെട്ടിരുന്നു. എന്നാല്‍ യാത്രയിലായതിനാല്‍ ഷാ കൃത്യമായി മറുപടി നല്കിയില്ലെന്നും റിപ്പോര്‍ട്ടില്‍ ഉണ്ട്.  അതെസമയം, ഷാക്കെതിരായി എന്തെങ്കിലും റിപ്പോര്‍ട്ട് ചെയ്താല്‍ അപകീര്‍ത്തി കേസ് നല്‍കുമെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ മാണിക് ദോഗ്ര അറിയിച്ചിട്ടുണ്ട്.

കമ്പനി രജിസ്റ്റാര്‍ വകുപ്പില്‍ നിന്നും ലഭിച്ച രേഖകള്‍ പ്രകാരം വളരെ ഭീമമായ അളവില്‍ കമ്പനിയുടെ ലാഭത്തില്‍ വര്‍ധനയുണ്ടായിട്ടുണ്ട് എന്ന കാര്യം വ്യക്തമാണ്. അമിത് ഷാ  ബിജെപി ദേശീയ അധ്യക്ഷനായതിനു ശേഷം അദ്ദേഹത്തിന്റെ വരുമനത്തിലും വന്‍ വര്‍ധനവുണ്ടായതായി നേരത്തേ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അമിത് ഷായുടെ വരുമാന വര്‍ധനയെ കുറിച്ച് ടൈംസ് ഓഫ് ഇന്ത്യ പുറത്ത് വിട്ട വാര്‍ത്ത മണിക്കൂറുകള്‍ക്കകം ബിജെപി നേതൃത്വം ഇടപെട്ട് പിന്‍വലിപ്പിച്ചിരുന്നു.


 

Related News

കൂടുതൽ വാർത്തകൾ »