Top
20
Tuesday, February 2018
About UsE-Paper
അവര്‍ പാക്കിസ്ഥാനിലേക്ക് പറഞ്ഞയച്ചവരെ ഞങ്ങള്‍ പൂമാലയിട്ട് സ്വീകരിക്കും

'അവര്‍ നിരോധിച്ചതെല്ലാം ഞങ്ങള്‍ ചെയ്യും'; ഗൌരി ലങ്കേഷിന്റെ കൊലപാതകത്തില്‍ വേറിട്ട പ്രതിഷേധവുമായി സംസ്‌കൃത സര്‍വ്വകലാശാല

Thursday Sep 14, 2017
വെബ് ഡെസ്‌ക്‌

കാലടി >  പ്രശസ്ത മാധ്യമപ്രവര്‍ത്തക ഗൌരി ലങ്കേഷിന്റെ കൊലപാതകമായി ബന്ധപ്പെട്ട്,  ഗവേഷക സംഘടനയായ എകെആര്‍എസ്എ യുടെ ആഭിമുഖ്യത്തില്‍ കാലടി സംസ്‌കൃത സര്‍വ്വകലാശാലയില്‍ ഒക്ടോബര്‍ 13 മുതല്‍ നവംബര്‍ 13 വരെ നീണ്ടുനില്‍ക്കുന്ന പ്രതിഷേധ സംഗമം സംഘടിപ്പിക്കുന്നു. ഇതിന്റെ ഭാഗമായി ഇന്ന് വൈകിട്ട്, ഗൗരിലങ്കേഷ് സ്‌കൊറില്‍ വച്ച് പ്രതിഷേധ കൂട്ടായ്മയും പ്രകടനവും നടന്നു.                       

ശബ്ദിക്കുന്നവന്റെ ജീവന്‍ അപഹരിക്കുന്ന സംഘപരിവാര്‍ അരങ്ങു വാഴുന്ന കാലത്ത് പ്രതിരോധത്തിന്റെ മുറിയാത്ത കണ്ണികള്‍ ചേര്‍ത്തുവെക്കേണ്ടത് കാലത്തിന്റേയും ചരിത്രത്തിന്റേയും അനിവാര്യതയാണെന്ന് എകെആര്‍എസ്എ ചൂണ്ടിക്കാട്ടി. ഞങ്ങള്‍ അവര്‍ നിരോധിച്ച പുസ്തകങ്ങള്‍ വായിക്കും, അവര്‍ നിരോധിച്ച സിനിമകള്‍ കാണും, അവര്‍ നിരോധിച്ച ഭക്ഷണം കഴിക്കും, അവര്‍ നിരോധിച്ച ഛായാചിത്രങ്ങള്‍ ഞങ്ങളുടെ ചുവരുകളില്‍ നിറക്കും, അവര്‍ വിലക്കിയ എഴുത്ത് ജീവിതങ്ങള്‍ ഞങ്ങളുടെ ക്യാംപസില്‍ സ്വതന്ത്രമായി അലയും, അവര്‍ പാക്കിസ്ഥാനിലേക്ക് പറഞ്ഞയച്ചവരെ ഞങ്ങള്‍ പൂമാലയിട്ട് സ്വീകരിക്കും.

അവര്‍ കൊന്നു തള്ളിയവര്‍ ഞങ്ങള്‍ക്കിടയില്‍ ജീവിച്ചുകൊണ്ടേയിരിക്കും തുടങ്ങി ശക്തമായ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയാണ് ഒരുമാസക്കാലം നീണ്ടുനില്‍ക്കുന്ന പ്രതിഷേധ പരിപാടികള്‍ക്ക് തുടക്കമായിരിക്കുന്നത്. സമര പരിപാടികളില്‍ പങ്കെടുക്കുന്നതിനായി മുഴുവന്‍ പേരെയും എകെആര്‍എസ്എ സ്വാഗതം ചെയ്തു

 

Related News

കൂടുതൽ വാർത്തകൾ »