20 September Thursday

വിടപറയാന്‍ ഫ്ളാഷ്

നിഖില്‍ നാരായണന്‍Updated: Thursday Aug 3, 2017

ഒരുകാലത്ത് ഡിസൈനര്‍മാരുടെയും വെബ് ഡെവലപ്പര്‍മാരുടെയും പ്രധാന ആയുധമായിരുന്ന ഫ്ളാഷിന്റെ അവസാന ദിവസങ്ങള്‍ തീരുമാനിക്കപ്പെട്ടിരിക്കുന്നു.
ഫ്യൂച്ചര്‍വേവ് സോഫ്റ്റ്വെയര്‍ തൊണ്ണൂറുകളില്‍ ഇറക്കിയ സ്മാര്‍ട്ട്സ്കെച്ച് ആയിരുന്നു ഫ്ളാഷിന്റെ പ്രാകൃതരൂപം. പിന്നീട് ഫ്യൂച്ചര്‍സ്പ്ളാഷ് അനിമേറ്റര്‍ എന്ന രൂപത്തിലെത്തിയ ഈ സോഫ്റ്റ്വെയര്‍, 1996 മാക്രോമീഡിയ സ്വന്തമാക്കുകയും മാക്രോമീഡിയ ഫ്ളാഷ് എന്ന് പുനര്‍നാമകരണം ചെയ്യുകയുംചെയ്തു. പിന്നീട് 2005ല്‍ അഡോബി മാക്രോമീഡിയയെ വാങ്ങുമ്പോഴേക്കും ഫ്ളാഷ് എന്നത് വെബ്സൈറ്റുകളിലെയും ഓണ്‍ലൈന്‍ ഗേയിമുകളിലെയും ഒഴിച്ചുകൂടാനാവാത്ത ഘടകമായിത്തീര്‍ന്നിരുന്നു.

2020ഫ്ളാഷിന്റെ അവസാനത്തോടുകൂടി ഫ്ളാഷിന്റെപുതിയപതിപ്പുകള്‍ ഇറക്കുന്നതും, വിതരണംചെയ്യുന്നതും നിര്‍ത്താനാണ് അഡോബിയുടെ തീരുമാനം. ഫ്ളാഷ് ഉപയോഗിക്കുന്ന സൈറ്റുകളോട് അതില്‍നിന്നുമാറാന്‍ഇവര്‍ നിര്‍ദേശംകൊടുത്തുകഴിഞ്ഞു. ഇതുകൂടാതെആപ്പിള്‍,ഗൂഗിള്‍, മൈക്രോസോഫ്റ്റ്,മോസില്ല എന്നിവരുമായോക്കെ സഹകരിച്ച് ഉപയോക്താക്കള്‍ക്കും ബിസിനസ്സ്ഥാപനങ്ങള്‍ക്കും ഈ അടച്ചുപൂട്ടല്‍ കൊണ്ടുണ്ടാകുന്ന ബുദ്ധിമുട്ട് പരമാവധി കുറയ്ക്കാന്‍ തങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്ന് പറയുകയുണ്ടായി. 

HTML5 ന്റെവരവാകുംഫ്ളാഷിനെപിന്നോട്ടുനയിച്ച വലിയൊരു ഘടകം. ആപ്പിളിന്റെ മൊബൈല്‍ ഫോണുകളില്‍ഫ്ളാഷ് ഒഴിവാക്കിക്കൊണ്ടുള്ളസ്റ്റീവ് ജോബ്സിന്റെ 2010ലെ പ്രസംഗം ഒരുപക്ഷെ ഈ അന്ത്യത്തിന്റെ പ്രവചനമായിരുന്നു.

ഫ്ളാഷ് ബ്രൌസറുകളില്‍നിന്ന് അപ്രത്യക്ഷമാവാന്‍ തുടങ്ങിയിരുന്നു. ക്രോമില്‍ ഫ്ളാഷ് ഓഫായാണ് ഇരിക്കുന്നത്. ഫ്ളാഷ് ഉള്ള സൈറ്റുകള്‍ ഉപയോക്താവിനോട് ഫ്ളാഷ് റണ്‍ചെയ്യാന്‍ പറയണമെന്നതാണ് ഗൂഗിളിന്റെ പുതിയ ന്യായം. മൈക്രോസോഫ്റ്റും ഇതുപോലെ എഡ്ജ് ബ്രൌസര്‍ സംബന്ധമായി തീരുമാനം എടുത്തിരുന്നു. ഫ്ളാഷിന്റെ അന്ത്യം ആരിലും ഞെട്ടല്‍ ഉണ്ടാക്കുന്നില്ലെന്നത് ശ്രദ്ധേയമായ കാര്യമാണ്. ഫ്ളാഷ് എന്ന ബാറ്ററി തീനിയും, സുരക്ഷ താരതമ്യേന കുറഞ്ഞതുമായ ഒരു സോഫ്റ്റ്വെയര്‍, സാങ്കേതികലോകത്തെ ചരിത്രതാളുകളിലേക്ക് പിന്‍വാങ്ങുന്നു എന്നതില്‍ സന്തോഷം മാത്രമല്ല ഒരിത്തിരി സങ്കടവുമുണ്ട്.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top