രാഹുലിന്റെ ജീവിതം ഡോക്യുമെന്ററിയാകുന്നു

Wednesday Jan 10, 2018

തൃശൂര്‍ > ചങ്ക് പൊട്ടുമ്പോഴും നെഞ്ചുപൊട്ടി പാടിയ രാഹുലിന്റെ ജീവിതം ക്യാമറയിലേക്ക്. അമ്മ മരിച്ചിട്ടും സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ നാടന്‍പാട്ടിനെത്തിയ രാഹുലിനെക്കുറിച്ച് ദേശാഭിമാനിയില്‍ വന്ന വാര്‍ത്തയാണ് ഇതിന് പ്രചോദനമായത്. ഇക്കാര്യം അറിയിച്ച് തൃശൂരില്‍നിന്നുള്ള ഡോക്യുമെന്ററി പ്രവര്‍ത്തകര്‍ സ്കൂളില്‍ ബന്ധപ്പെട്ടുകഴിഞ്ഞു. രാഹുലിന്റെ സ്കൂളിലെ അധ്യാപകന്‍ വാസു മാഷിനെയാണ് ഡോക്യുമെന്ററി പ്രവര്‍ത്തകര്‍ ബന്ധപ്പെട്ടത്.

ഡോക്യുമെന്ററിക്കു മുന്നോടിയായി രാഹുലിന്റെ ജീവിതചിത്രം കുറിപ്പാക്കിയെഴുതാന്‍ വാസു മാഷിനോട് നിര്‍ദേശിച്ചിട്ടുണ്ട്. ആദിവാസികളില്‍ കാട്ടുനായ്ക്കര്‍ വിഭാഗത്തിന്റെ സാംസ്കാരികപരിണാമം എന്ന വിഷയത്തില്‍ പിഎച്ച്ഡി ചെയ്യുകയാണ് അദ്ദേഹം. രാഹുല്‍ മാതൃക ഡോക്യുമെന്ററിയാക്കാന്‍ ആഗ്രഹമുള്ളതായി അറുമുഖന്‍ പാമ്പൂരും അറിയിച്ചു.  ദുരിതമനുഭവിക്കുന്ന മത്സരാര്‍ഥികളുടെ നിരവധി ചിത്രങ്ങള്‍ ദേശാഭിമാനി പുറത്തുകൊണ്ടുവന്നിരുന്നു. ഇത്തരം വിദ്യാര്‍ഥികള്‍ക്ക് സര്‍ക്കാര്‍ സഹായം നല്‍കുമെന്ന് മന്ത്രി സി രവീന്ദ്രനാഥ് അറിയിച്ചു. മത്സരാര്‍ഥികള്‍ക്ക് കൂപ്പണില്ലാതെ ഭക്ഷണം നല്‍കുന്നില്ലെന്ന പരാതി മന്ത്രി വി എസ് സുനില്‍കുമാര്‍ ഇടപെട്ട് പരിഹരിച്ചു.

പോയിന്റ്‌ നില
# ജില്ല പോയിന്റ്‌
1കോഴിക്കോട്895
2പാലക്കാട്‌893
3മലപ്പുറം875
4തൃശ്ശൂർ865
5കണ്ണൂർ 865
6എറണാകുളം834
7കോട്ടയം798
8ആലപ്പുഴ797
9തിരുവനന്തപുരം796
10കൊല്ലം795
11കാസർകോട്765
12വയനാട്720
13പത്തനംതിട്ട710
14ഇടുക്കി671
സ്പെഷ്യല്‍
കലോത്സവ വാർത്തകൾ