അടുത്ത വര്‍ഷം ആലപ്പുഴയില്‍

Wednesday Jan 10, 2018

തൃശൂര്‍ > അടുത്ത വര്‍ഷത്തെ സംസ്ഥാന സ്കൂള്‍ കലോത്സവം ആലപ്പുഴയില്‍. 2019 ജനുവരി ആദ്യവാരംതന്നെയാകും 59-ാമത് കലോത്സവമെന്ന് വിദ്യാഭ്യാസവകുപ്പ് അധികൃതര്‍ പറഞ്ഞു. ബുധനാഴ്ച വൈകിട്ട് 58-ാമത് കലോത്സവത്തിന് കൊടിയിറങ്ങും. തുടര്‍ന്ന് കലോത്സവപതാക ആലപ്പുഴ ജില്ലാ വിദ്യാഭ്യാസ അധികൃതര്‍ക്ക് മേയര്‍ അജിത ജയരാജന്‍ കൈമാറും.

സമാപന സമ്മേളനം വൈകിട്ട് നാലിന്  മുഖ്യവേദിയായ 'നീര്‍മാതള'ത്തില്‍ നടക്കും. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം നിര്‍വഹിക്കും. മന്ത്രിമാരായ എ കെ ബാലന്‍, എ സി മൊയ്തീന്‍ എന്നിവര്‍ മുഖ്യാതിഥികളാണ്. മന്ത്രി സി രവീന്ദ്രനാഥ് സമ്മാനദാനം നിര്‍വഹിക്കും. മന്ത്രി വി എസ് സുനില്‍കുമാര്‍ അധ്യക്ഷനാകും.

പോയിന്റ്‌ നില
# ജില്ല പോയിന്റ്‌
1കോഴിക്കോട്895
2പാലക്കാട്‌893
3മലപ്പുറം875
4തൃശ്ശൂർ865
5കണ്ണൂർ 865
6എറണാകുളം834
7കോട്ടയം798
8ആലപ്പുഴ797
9തിരുവനന്തപുരം796
10കൊല്ലം795
11കാസർകോട്765
12വയനാട്720
13പത്തനംതിട്ട710
14ഇടുക്കി671
സ്പെഷ്യല്‍
കലോത്സവ വാർത്തകൾ