അപ്പീല്‍: അക്കൌണ്ടില്‍ 44.5 ലക്ഷം രൂപ

Wednesday Jan 10, 2018

തൃശൂര്‍ > സംസ്ഥാന കലോത്സവത്തില്‍ അപ്പീല്‍ മുഖാന്തരം സര്‍ക്കാരിന് നേട്ടം 44,62,500 രൂപ. ജില്ലാതലത്തില്‍നിന്ന് വന്ന അപ്പീലുകളിലും സംസ്ഥാന മത്സരഫലങ്ങള്‍ക്കെതിരെയുള്ള അപ്പീലുകളിലുമാണ് രജിസ്ട്രേഷന്‍ ഫീസായി ഇത്രയും തുക ലഭിച്ചത്. അപ്പീലില്‍ മൊത്തം 63,52,500 രൂപ. പുനര്‍ വിധിനിര്‍ണയത്തില്‍ പോയിന്റ് കൂടിയവര്‍ക്കായി 18,90,000 രൂപ തിരിച്ചുനല്‍കി. ഭൂരിഭാഗം ആളുകള്‍ക്കും പണം നഷ്ടപ്പെട്ടു.

ജില്ലാതലത്തില്‍നിന്ന് ചൊവ്വാഴ്ച രാത്രിവരെ വിവിധ വിഭാഗങ്ങളിലായി 1129 പേരാണ് അപ്പീലുമായെത്തി മത്സരിച്ചത്. ഇവര്‍ക്ക് പങ്കെടുക്കാന്‍ ഒരു ഇനത്തിന് 5,000 രൂപ നല്‍കണം. സംസ്ഥാന മത്സരത്തില്‍ പങ്കെടുത്ത ജില്ലാതല ജേതാവിനേക്കാള്‍ കൂടുതല്‍ പോയിന്റ് നേടാനായാല്‍മാത്രമാണ് പണം  തിരിച്ചുനല്‍കുക. ഇത്തരത്തില്‍ 361 പേര്‍ക്ക് പണം തിരിച്ചുകിട്ടി. സംസ്ഥാന മത്സര ഫലത്തിനെതിരെ അപ്പീല്‍ നല്‍കിയത്(ഹയര്‍ അപ്പീല്‍) 283 പേരാണ്. ഒരു മത്സര ഇനത്തിന് 2500 രൂപയാണ് നല്‍കേണ്ടത്. ഇതില്‍ പരിശോധനയിലൂടെ ഗ്രേഡ് വര്‍ധിച്ച 34 പേര്‍ക്ക് പണം തിരിച്ചുകിട്ടി.

പോയിന്റ്‌ നില
# ജില്ല പോയിന്റ്‌
1കോഴിക്കോട്895
2പാലക്കാട്‌893
3മലപ്പുറം875
4തൃശ്ശൂർ865
5കണ്ണൂർ 865
6എറണാകുളം834
7കോട്ടയം798
8ആലപ്പുഴ797
9തിരുവനന്തപുരം796
10കൊല്ലം795
11കാസർകോട്765
12വയനാട്720
13പത്തനംതിട്ട710
14ഇടുക്കി671
സ്പെഷ്യല്‍
കലോത്സവ വാർത്തകൾ