വഴികാട്ടാന്‍ എസ്എഫ്‌ഐയും ബാലസംഘവും

Tuesday Jan 9, 2018

തൃശൂര്‍ > സംസ്ഥാന സ്കൂള്‍ കലോത്സവത്തിന് എത്തുന്ന കുട്ടികളെ സഹായിക്കാന്‍ ബാലസംഘത്തിന്റെയും എസ്എഫ്ഐയുടെയും മുഴുവന്‍സമയവും പ്രവര്‍ത്തിക്കുന്ന ഹെല്‍പ്പ് ഡെസ്ക് മത്സരാര്‍ഥികള്‍ക്ക് ആശ്വാസമായി. വേദികള്‍ എവിടെയാണെന്ന് പറഞ്ഞുകൊടുത്തും ചില മത്സരാര്‍ഥികളെ ഓട്ടോയില്‍ വേദികളില്‍ എത്തിച്ചുമാണ് ബാലസംഘം- എസ്എഫ്ഐ ഹെല്‍പ്പ് ഡെസ്കിന്റെ പ്രവര്‍ത്തനം.

മുഖ്യവേദിയില്‍ എത്തുന്നവര്‍ക്ക് പ്രവര്‍ത്തകര്‍ വിവിധ വേദികളിലെ വിവരങ്ങളും റൂട്ട് മാപ്പുമടങ്ങുന്ന പ്രോഗ്രാം നോട്ടീസുകള്‍,കലണ്ടറുകള്‍ എന്നിവ വിതരണംചെയ്തു. തേക്കിന്‍കാട് മൈതാനം എക്സിബിഷന്‍ ഗ്രൌണ്ടിലെ പ്രധാന വേദിയായ നീര്‍മാതളത്തിനുമുന്‍വശമാണ് ഹെല്‍പ്പ് ഡെസ്ക്. ബാലസംഘം ജില്ലാ സെക്രട്ടറി ടി കെ അമല്‍റാം, പ്രസിഡന്റ് പി ശ്രീജിത്, അനശ്വര എന്നിവരുടെ നേതൃത്വത്തിലാണ് ഹെല്‍പ്പ് ഡെസ്ക് പ്രവര്‍ത്തിക്കുന്നത്.

മുരളി പെരുനെല്ലി എംഎല്‍എയാണ് ഹെല്‍പ്പ് ഡെസ്ക് ഉദ്ഘാടനംചെയ്തത്. ബാലസംഘം സംസ്ഥാന സെക്രട്ടറി ദിഷ്ണ പ്രസാദ് മുഖ്യാതിഥിയായി. ബാലസംഘം തൃശൂര്‍ ജില്ലാ കണ്‍വീനര്‍ ബസന്തലാല്‍, സെക്രട്ടറി ടി കെ അമല്‍റാം, പ്രസിഡന്റ് പി ശ്രീജിത്, ജില്ലാ കമ്മിറ്റി മെമ്പര്‍മാരായ അനശ്വര, അമല്‍ജിത്, കെ വി ബാബു, കെ ആര്‍ മുരളി, ചെല്ലപ്പന്‍ മാസ്റ്റര്‍, സുരേഷ് പി കുട്ടന്‍ എന്നിവരും കുട്ടികളുടെ സഹായത്തിനായുണ്ട്.
 

പോയിന്റ്‌ നില
# ജില്ല പോയിന്റ്‌
1കോഴിക്കോട്895
2പാലക്കാട്‌893
3മലപ്പുറം875
4തൃശ്ശൂർ865
5കണ്ണൂർ 865
6എറണാകുളം834
7കോട്ടയം798
8ആലപ്പുഴ797
9തിരുവനന്തപുരം796
10കൊല്ലം795
11കാസർകോട്765
12വയനാട്720
13പത്തനംതിട്ട710
14ഇടുക്കി671
സ്പെഷ്യല്‍
കലോത്സവ വാർത്തകൾ