ഇത് ആര്‍ത്തി മൂത്ത് പ്രാന്തായതാ...”

Tuesday Jan 9, 2018

തൃശൂര്‍ > കോഴിക്കോട്...? പാലക്കാട്...? കണ്ണൂര്‍...? തൃശൂര്‍...? മലപ്പുറം...? കപ്പ് ആരടിക്കുമെന്ന് ആകാംഷേലാണ് മ്മ്ടെ ഗഡിയോള്... ആകാംഷ കുറയ്ക്കാന്‍ ഒരു തവണ  കലോത്സവത്തിന്റെ ഇടോം വലോം നോക്കി... പിന്നെ ട്രോളന്‍ ഒന്നും നോക്കീല്യ. കണ്ണുംപൂട്ടി അങ്ങട് പെടച്ചു. കപ്പ് നേടുമെന്ന് ഏതാണ്ടുറപ്പായ ജില്ലയെ കേന്ദ്രീകരിച്ചായിരുന്നു ട്രോളടി. കിലുക്കം സിനിമയില്‍ ജഗതി വാങ്ങിവെച്ച പൊറോട്ടയും ചിക്കനും കഴിക്കുന്ന രേവതിയെ കോഴിക്കോട് ജില്ലയാക്കി. ചിക്കനും പൊറോട്ടയും ട്രോളന്മാരങ്ങ് സ്വര്‍ണക്കപ്പാക്കി. പിന്നെ ജഗതിയെ തൃശൂരും മോഹന്‍ലാലിനെ പാലക്കാടുമാക്കി. പിന്നെ കോഴിക്കോട് ഒരു ചോദ്യായിരുന്നു. സെക്കന്‍ഡ് പ്രൈസ് ആര്‍ക്കാ വേണ്ടത്, പിന്നെ പാലക്കാടും തൃശൂരും കലിപ്പില്‍ പറഞ്ഞു-”ഞങ്ങള്‍ക്കു മനസ്സിലായി ഇത് ആര്‍ത്തി മൂത്ത് പ്രാന്തായതാ..”

കലോത്സവത്തിന്റെ സ്കോര്‍ബോര്‍ഡ് നോക്കിയിരിക്കുന്ന ജില്ലകള്‍ സ്കോര്‍ബോര്‍ഡില്‍ ഒന്നാമതെത്തിയാലുള്ള എക്സ്പ്രഷനും രസകരമായി ട്രോളിയിട്ടുണ്ട്. ജില്ലയായി പാവാട സിനിമയില്‍ മദ്യം കാണുമ്പോള്‍ ആഹ്ളാദിക്കുന്ന പൃഥ്വിരാജിനെയാണ് അവതരിപ്പിച്ചത്. മത്സരയിനങ്ങള്‍ വൈകിയാരംഭിക്കുന്നതും പാതിരാത്രിയിലേക്ക് നീളുന്നതും മേക്കപ്പിന് ഒരുങ്ങി വേദിക്ക് പിന്നിലിരിക്കുന്ന മത്സരാര്‍ഥികളെയും മത്സരം കാണാനെത്തിയ കാണികളുടെ എക്സ്പ്രഷനും ട്രോള്‍ തൃശൂര്‍’രസകരമായി അവതരിപ്പിച്ചു.

ഭരതനാട്യത്തിന് മണിക്കൂറുകളോളം മേക്കപ്പും ചിലങ്കയും അണിഞ്ഞിരിക്കുന്ന കുട്ടികളുടെ മത്സരം കഴിഞ്ഞതിനുശേഷമുള്ള അവസ്ഥ ഇ-മാധ്യമങ്ങളില്‍ ചിരിപടര്‍ത്തുകയാണ്. ഇതിനായി മണിച്ചിത്രത്താഴിലെ മോഹന്‍ലാലിനെയാണ് ട്രോളിലാക്കുന്നത്. ചിലങ്കയുടെ ശബ്ദം കേട്ട് സ്വന്തം കാല്‍ കുലുക്കി നോക്കുന്ന മോഹന്‍ലാലിനെ മത്സരാര്‍ഥികളോട് ചേര്‍ത്തുവയ്ക്കുകയാണ്. കലോത്സവം കാണാനെത്തിയ ഫ്രീക്കന്‍ പിള്ളേരും മാറി നിന്നില്ല. അവരും നല്ല ഒന്നാന്തരം ട്രോളുണ്ടാക്കി സാമൂഹികമാധ്യമങ്ങളില്‍ ഒട്ടിച്ചു. കൈനിറയെ ലൈക്കും കമന്റും നേടി സന്തോഷിക്കുന്നതിനിടെ ട്രോളനോട് കലോത്സവം നാളെ തീരുമെന്ന് ഓര്‍മിപ്പിച്ചാലോ... ഉടന്‍ വരും ഒരു താത്ത്വികമായ മറുപടി. ട്രോളുണ്ടാക്കല്‍ ഒരു കലയാണ് ക്ടാവെ... അതങ്ങനെ ഇങ്ങനെയൊന്നും കാലഹരണപ്പെടില്ലാ...”

പോയിന്റ്‌ നില
# ജില്ല പോയിന്റ്‌
1കോഴിക്കോട്895
2പാലക്കാട്‌893
3മലപ്പുറം875
4തൃശ്ശൂർ865
5കണ്ണൂർ 865
6എറണാകുളം834
7കോട്ടയം798
8ആലപ്പുഴ797
9തിരുവനന്തപുരം796
10കൊല്ലം795
11കാസർകോട്765
12വയനാട്720
13പത്തനംതിട്ട710
14ഇടുക്കി671
സ്പെഷ്യല്‍
കലോത്സവ വാർത്തകൾ