പട്ടങ്ങള്‍ പറത്തി ഐആര്‍പിസി

Sunday Jan 22, 2017
കലോത്സവവേദിക്ക് സമീപത്ത് ഐആര്‍പിസിയുടെ പട്ടം പറത്തല്‍.

കണ്ണൂര്‍ > 57 പട്ടം വാനിലുയര്‍ന്നു. കലയുടെ ഇളമുറക്കാര്‍ക്ക് കണ്ണൂരിന്റെ യാത്രയയപ്പ്. ഐആര്‍പിസിയിലെ സാന്ത്വന പ്രവര്‍ത്തകരാണ് പ്രധാന വേദിയായ നിളയുടെ പരിസരത്ത് വര്‍ണപ്പട്ടങ്ങള്‍ പറത്തി കലോത്സവത്തിന് ഔപചാരിക യാത്രയയപ്പ് നല്‍കിയത്.

മന്ത്രിമാരായ കെ കെ ശൈലജ, രാമചന്ദ്രന്‍ കടന്നപ്പള്ളി, മേയര്‍ ഇ പി ലത, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷ്, കലക്ടര്‍ മിര്‍ മുഹമ്മദലി, ജില്ലാ പൊലീസ് മേധാവി കെ പി ഫിലിപ്പ്, സിപിഐ എം ജില്ലാ സെക്രട്ടറി പി ജയരാജന്‍, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി പി ദിവ്യ, എം പ്രകാശന്‍, ഡോ. വി ശിവദാസന്‍, ടി കൃഷ്ണന്‍, കോര്‍പറേഷന്‍ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ വെള്ളോറ രാജന്‍, കൌണ്‍സിലര്‍മാരായ സി സമീര്‍, എന്‍ ബാലകൃഷ്ണന്‍, കെ പി സജിത്ത്, വിജി വിനീത, പ്രസ്ക്ളബ് പ്രസിഡന്റ് കെ ടി ശശി, ജില്ലാ ലൈബ്രറി കൌണ്‍സില്‍ സെക്രട്ടറി പി കെ ബൈജു, ജില്ലാ സ്പോര്‍ട്സ് കൌണ്‍സില്‍ പ്രസിഡന്റ്     ഒ കെ വിനീഷ്, ഡോ. ബാലകൃഷ്ണ പൊതുവാള്‍, ഐആര്‍പിസി പ്രസിഡന്റ് പി എം സാജിദ്, സെക്രട്ടറി കെ വി മുഹമ്മദ് അഷ്റഫ്, കെ വി ഗോവിന്ദന്‍ തുടങ്ങിയവര്‍ ചേര്‍ന്നാണ് പട്ടം പറത്തിയത്. സമാപനയോഗം മന്ത്രി കെ കെ ശൈലജ ഉദ്ഘാടനംചെയ്തു. ഐആര്‍പിസി ഉപദേശക സമിതി ചെയര്‍മാന്‍ പി ജയരാജന്‍ അധ്യക്ഷനായി. ഡിപിഐ കെ വി മോഹന്‍കുമാര്‍ ആമുഖഭാഷണം നടത്തി. കലോത്സവത്തില്‍ മികച്ച പ്രകടനം കാഴ്ചവച്ച നിഹാരിക മോഹനന് സ്വീകരണം നല്‍കി. നിഹാരികയുടെ സമാനത്തുക ഐആര്‍പിസിക്ക് നല്‍കി.
 

പോയിന്റ്‌ നില
# ജില്ല പോയിന്റ്‌
1കോഴിക്കോട്939
2പാലക്കാട്‌936
3കണ്ണൂർ 933
4തൃശ്ശൂർ921
5മലപ്പുറം907
6കോട്ടയം880
7എറണാകുളം879
8കൊല്ലം868
9ആലപ്പുഴ867
10വയനാട്854
11തിരുവനന്തപുരം844
12കാസർകോട്817
13പത്തനംതിട്ട772
14ഇടുക്കി752
സ്പെഷ്യല്‍
കലോത്സവ വാർത്തകൾ