സംസ്കൃത നാടകത്തില്‍ പെണ്‍കരുത്തിന്റെ വിജയം

Sunday Jan 22, 2017
ഹൈസ്കൂള്‍ വിഭാഗം സംസ്കൃത നാടകത്തില്‍ ഒന്നാംസ്ഥാനം നേടിയ ചാലപ്പുറം എ ജി എച്ച്എസ്എസ് ടീം.

കണ്ണൂര്‍ > പെണ്ണൊരുമയുടെ കരുത്തിലാണ് ഹൈസ്കൂള്‍ സംസ്കൃതനാടകത്തിന്റെ വിജയം ഈ വര്‍ഷം രേഖപ്പെടുത്തുക. മൃച്ഛകടികമെന്ന നാടകം നാട്യശാസ്ത്രപ്രകാരം അരങ്ങിലെത്തിച്ച ചാലപ്പുറം അച്യുതന്‍ ഗേള്‍സ് എച്ച്എസ്എസാണ് ഒന്നാംസ്ഥാനം നേടിയത്. രണ്ടായിരം വര്‍ഷംമുമ്പ് കവി ശൂദ്രകന്‍ രചിച്ച നാടകം സമകാലിക സാമൂഹികാവസ്ഥകളെകൂടി അടയാളപ്പെടുത്തിക്കൊണ്ടാണ് അവതരിപ്പിച്ചത്. നാടകത്തില്‍ ശകാരകനെന്ന കഥാപാത്രത്തെ അവതരിപ്പിച്ച എം ദേവിക മികച്ച നടിയായി തെരഞ്ഞെടുക്കപ്പെട്ടു.

ചാരുദത്തന്റെയും വസന്തസേനയുടെയും പ്രണയവും ശകാരകന്റെ ദുഷ്ടബുദ്ധിയും വധശിക്ഷയില്‍നിന്ന് ജീവിതത്തിലേക്ക് തിരിച്ചെത്തുന്ന ചാരുദത്തന്റെ ജീവിതവുമടങ്ങുന്ന മുഹൂര്‍ത്തങ്ങളാണ് അരങ്ങിലെത്തിയത്. അഡ്വ. യശോധരന്‍ മംഗലത്ത് മൊഴിമാറ്റം നടത്തിയ നാടകത്തിന്റെ  രചനയും സംവിധാനവും കൊടുമണ്‍ ഗോപാലകൃഷ്ണനാണ്. ദേവികയോടൊപ്പം എം വര്‍ണന, സി കൃഷ്ണപ്രിയ, ടി ആവണി, ഇ അതുല്യ, കെ കെ അഞ്ജലി, എം കാവ്യ, നവ്യ വിനോദ്, ടി ചൈത്ര, കെ സുമിസുരേഷ് എന്നിവരാണ് അരങ്ങിലെത്തിയത്.

പോയിന്റ്‌ നില
# ജില്ല പോയിന്റ്‌
1കോഴിക്കോട്939
2പാലക്കാട്‌936
3കണ്ണൂർ 933
4തൃശ്ശൂർ921
5മലപ്പുറം907
6കോട്ടയം880
7എറണാകുളം879
8കൊല്ലം868
9ആലപ്പുഴ867
10വയനാട്854
11തിരുവനന്തപുരം844
12കാസർകോട്817
13പത്തനംതിട്ട772
14ഇടുക്കി752
സ്പെഷ്യല്‍
കലോത്സവ വാർത്തകൾ