വാക്ചാതുരിയില്‍ ആര്യയെ വെല്ലാന്‍ ആളില്ല

Sunday Jan 22, 2017
ആര്യ രാജേന്ദ്രന്‍

കണ്ണൂര്‍ > ഇംഗ്ളീഷ്, മലയാളം പ്രസംഗങ്ങളില്‍ ഒരുപോലെ കഴിവറിയിച്ച് കാഞ്ഞങ്ങാട് ബെല്ല ഈസ്റ്റ് ജിഎച്ച്എസ്എസിലെ ആര്യ രാജേന്ദ്രന്‍. ഇരു വിഭാഗം പ്രസംഗത്തിലും ഇംഗ്ളീഷ് ഉപന്യാസത്തിലുമടക്കം മൂന്ന് എ ഗ്രേഡാണ് ആര്യ നേടിയത്.

ഹയര്‍ സെക്കന്‍ഡറി വിഭാഗം മലയാളം പ്രസംഗത്തില്‍ മൂന്നാം സ്ഥാനത്തോടെ എ ഗ്രേഡ് നേടിയ ആര്യ ഇംഗ്ളീഷ് പ്രസംഗത്തിലും ഉപന്യാസരചനയിലും എ ഗ്രേഡ് നേടി. ഇരു ഭാഷയിലും ഏതുവിഷയത്തിലും ഭാഷാപ്രാവീണ്യത്തോടെ സംസാരിക്കാന്‍ കഴിയുന്ന പ്ളസ് ടു സയന്‍സ് വിദ്യാര്‍ഥിനി പ്രഭാഷണമത്സരവേദികളില്‍നിന്ന് മുന്നൂറിലേറെ സമ്മാനങ്ങളാണ് വാരിക്കൂട്ടിയത്. ആര്യ  സിവില്‍സര്‍വീസ് സ്വപ്നം യാഥാര്‍ഥ്യമാക്കാനുള്ള കഠിന പരിശ്രമത്തിലാണ്. കണ്ണൂര്‍  ചെങ്ങളായി നെല്ലിക്കുന്നിലെ കെ പി രാജേന്ദ്രന്റെയും ഏരുവേശി സ്വദേശിനിയും കാഞ്ഞങ്ങാട്  കോടോത്ത് അംബേദ്കര്‍ എച്ച്എസിലെ അധ്യാപികയുമായ പി വി ഗീതയുടെയും മകളാണ്. സഹോദരന്‍: ആരോമല്‍.

പോയിന്റ്‌ നില
# ജില്ല പോയിന്റ്‌
1കോഴിക്കോട്939
2പാലക്കാട്‌936
3കണ്ണൂർ 933
4തൃശ്ശൂർ921
5മലപ്പുറം907
6കോട്ടയം880
7എറണാകുളം879
8കൊല്ലം868
9ആലപ്പുഴ867
10വയനാട്854
11തിരുവനന്തപുരം844
12കാസർകോട്817
13പത്തനംതിട്ട772
14ഇടുക്കി752
സ്പെഷ്യല്‍
കലോത്സവ വാർത്തകൾ