മകളുടെ സംഗീതത്തിന് അച്ഛന്റെ 'കാവല്‍'

Sunday Jan 22, 2017
വിനോദ് കുമാര്‍ മകള്‍ മേഘ്നക്കൊപ്പം

കണ്ണൂര്‍ > മേഘ്ന പാടുമ്പോള്‍ അച്ഛന്‍ കാവലായി കൂടെയുണ്ട്. കലോത്സവവേദിയിലെ ചുമതലയുള്ള അഗ്നിശമനസേനാംഗമായ സി വി വിനോദ് കുമാറിനാണ് മകളുടെ പാട്ടിന് 'കാവല്‍ നില്‍ക്കാന്‍' അവസരം ലഭിച്ചത്.

മൂന്നുവര്‍ഷമായി സംസ്ഥാനത്ത് മേഘ്ന മത്സരിക്കുന്നു. ആദ്യമായാണ് അച്ഛനും മകള്‍ക്കും ഈ അവസരം കിട്ടുന്നത്. സ്വന്തംനാട്ടില്‍ കലോത്സവമെത്തിയപ്പോള്‍ വിനോദിനും അവിടെ ചുമതല കിട്ടി. യൂണിഫോമില്‍തന്നെ മകളുടെ പാട്ട് കേള്‍ക്കാനും അവളെ ആശ്ളേഷിക്കാനും കഴിഞ്ഞത് ഔദ്യോഗിക ജീവിതത്തിലെ അസുലഭ അവസരമാണെന്ന് വിനോദ് പറയുന്നു. മാപ്പിളപ്പാട്ട്, ഗസല്‍, ലളിതഗാനം എന്നിവയിലാണ് മേഘ്ന മത്സരിച്ചത്. മാപ്പിളപ്പാട്ടിന് മൂന്നാംസ്ഥാനവും ബാക്കിയുള്ളവയ്ക്ക് എ ഗ്രേഡും ലഭിച്ചു. കഴിഞ്ഞവര്‍ഷം ഗസല്‍, മാപ്പിളപ്പാട്ട് എന്നിവയ്ക്ക് രണ്ടാംസ്ഥാനം ലഭിച്ചിട്ടുണ്ട്. തലശേരി സേക്രഡ്ഹാര്‍ട്ട് ഗേള്‍സ് എച്ച്എസ്എസിലെ പ്ളവണ്‍ വിദ്യാര്‍ഥിനിയാണ്. തലശേരി ഫയര്‍ യൂണിറ്റിലെ ലീഡിങ് ഫയര്‍മാനാണ് വിനോദ് കുമാര്‍.

പോയിന്റ്‌ നില
# ജില്ല പോയിന്റ്‌
1കോഴിക്കോട്939
2പാലക്കാട്‌936
3കണ്ണൂർ 933
4തൃശ്ശൂർ921
5മലപ്പുറം907
6കോട്ടയം880
7എറണാകുളം879
8കൊല്ലം868
9ആലപ്പുഴ867
10വയനാട്854
11തിരുവനന്തപുരം844
12കാസർകോട്817
13പത്തനംതിട്ട772
14ഇടുക്കി752
സ്പെഷ്യല്‍
കലോത്സവ വാർത്തകൾ