നിഹ്‌ലയുമുണ്ട് യക്ഷഗാനത്തില്‍

Sunday Jan 22, 2017
അനീഷ് ബാലന്‍
നിഹ്ല യക്ഷഗാന മത്സരത്തിനായി ചായമിടുന്നു

കണ്ണൂര്‍ > അമരേന്ദ്രാ....സ്വര്‍ഗതല്ലിയിരുവ കാമധേനു കല്‍പവൃക്ഷ ചിന്താമണി മുതലാദ... എന്നുതുടങ്ങുന്ന യക്ഷഗാന കന്നഡ  സംഭാഷണം പറഞ്ഞുനടക്കുന്നത് ഏറ്റവും ഇളയവള്‍ അഞ്ചാം ക്ളാസുകാരി നഷ്വയാണ്. മലപ്പുറത്തെ പള്ളി കമ്മിറ്റി പ്രസിഡന്റ് പി പി ബഷീറിന്റെ വീട്ടില്‍ അനുഷ്ഠാനകലയായ യക്ഷഗാനത്തിന്റെ കന്നഡ സംഭാഷണങ്ങളും കറങ്ങിത്തിരിഞ്ഞുള്ള ഉയര്‍ന്നുചാട്ടവും പതിവായിട്ട് വര്‍ഷങ്ങളായി.

മൂത്ത മകന്‍ മുഹമ്മദ് സെനീന്‍ പത്താം ക്ളാസില്‍ പഠിക്കുമ്പോഴാണ് ആദ്യമായി യക്ഷഗാനത്തില്‍ ആകൃഷ്ടനായത്. കാസര്‍കോട്ടെ യക്ഷഗാന കലാകാരനായ മാധവ നെട്ടണിഗെയില്‍നിന്ന് പരീശീലനം നേടിയ സെനില്‍ മത്സരങ്ങളിലെല്ലാം വിജയക്കൊടി പാറിച്ചു. മലപ്പുറം ജില്ലയെ പ്രതിനിധികരിച്ച് സംസ്ഥാന യുവജനോത്സവത്തില്‍ പങ്കെടുത്ത് എ ഗ്രേഡ് നേടി. ഇപ്പോള്‍ പ്ളസ് ടു വിദ്യാര്‍ഥിയാണ്. ജ്യേഷ്ഠന്റെ യക്ഷഗാന നൃത്തച്ചുവടുകളും കന്നട സംഭാഷണങ്ങളും കേട്ട് അനുജത്തി നിഹ്ലയും അനുകരിച്ചുതുടങ്ങി.

ഇത്തവണ യൂണിവേഴ്സിറ്റി ഗവ. മോഡല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ യക്ഷഗാനസംഘത്തില്‍ നിഹ്ലയുമെത്തി. സുദര്‍ശന വിജയം ഇതിവൃത്തമായ യക്ഷഗാനം അവതരിപ്പിക്കാന്‍ ഗുരു മാധവ നെട്ടണിഗെ നിഹ്ലയുടെ മുഖത്ത് ചായംപൂശുമ്പോള്‍ അനുജത്തി നഷ്വ സമീപത്ത് മറ്റുള്ളവര്‍ക്കായി കന്നടയിലുളള യക്ഷഗാന സംഭാഷണങ്ങള്‍ പറഞ്ഞ് കറങ്ങി ചുവടുകള്‍ വയ്ക്കുന്നത് കൌതുകക്കാഴ്ചയായി.

പോയിന്റ്‌ നില
# ജില്ല പോയിന്റ്‌
1കോഴിക്കോട്939
2പാലക്കാട്‌936
3കണ്ണൂർ 933
4തൃശ്ശൂർ921
5മലപ്പുറം907
6കോട്ടയം880
7എറണാകുളം879
8കൊല്ലം868
9ആലപ്പുഴ867
10വയനാട്854
11തിരുവനന്തപുരം844
12കാസർകോട്817
13പത്തനംതിട്ട772
14ഇടുക്കി752
സ്പെഷ്യല്‍
കലോത്സവ വാർത്തകൾ