മോണോ ആക്ടില്‍ ആദിത്യ ഹിറ്റ്

Sunday Jan 22, 2017
സാജു ആറ്റിങ്ങലും മകന്‍ ആദിത്യ പ്രസീണും

കണ്ണൂര്‍ > അച്ഛന്റെ ശിക്ഷണത്തില്‍ ആദ്യമായി വേദിയില്‍ കയറി സംസ്ഥാന കലോത്സവം ഹയര്‍സെക്കന്‍ഡറി വിഭാഗം മോണോ ആക്ടില്‍ ഒന്നാം സമ്മാനം നേടി സിനിമ-സീരിയല്‍ താരം സാജു ആറ്റിങ്ങലിന്റെ മകന്‍ ആദിത്യ പ്രസൂണ്‍. അഞ്ച് വ്യത്യസ്ത വിഷയം കോര്‍ത്തിണക്കിയാണ് ഭാവാഭിനയത്തില്‍ ഒന്നാമതായത്.

സംശയരോഗത്തിനെതിരെ ഒഥല്ലൊയും ഡെസ്റ്റിമോണയുമായി ആദിത്യ. പിന്നാലെ നീതി ലഭിക്കാത്തവരുടെ പ്രതീകമായി ഈച്ചരവാര്യരുമെത്തി. എന്‍ഡോസള്‍ഫാന്‍ ദുരിതവും അപകടം സംഭവിക്കുമ്പോള്‍ മൊബൈല്‍ഫോണില്‍ ഫോട്ടോയെടുക്കുന്നവരുമെല്ലാം ആദിത്യക്ക് വിഷയമായി. രോഗങ്ങളുടെ രാജകുമാരന്‍ എന്ന തെരുവ് നാടകവും ആദിത്യ എഴുതി അവതരിപ്പിച്ചിട്ടുണ്ട്. ആറ്റിങ്ങല്‍ ഗവ. മോഡല്‍ ബോയ്സ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ പ്ളസ് വണ്‍ വിദ്യാര്‍ഥിയാണ്.കുരുക്ഷേത്ര, മകന്റെ അച്ഛന്‍, താന്തോന്നി തുടങ്ങിയ സിനിമകളിലും വിവിധ സീരിയലുകളും അച്ഛന്‍ തന്നെയാണ് ആദിത്യയുടെ വഴികാട്ടി.

പോയിന്റ്‌ നില
# ജില്ല പോയിന്റ്‌
1കോഴിക്കോട്939
2പാലക്കാട്‌936
3കണ്ണൂർ 933
4തൃശ്ശൂർ921
5മലപ്പുറം907
6കോട്ടയം880
7എറണാകുളം879
8കൊല്ലം868
9ആലപ്പുഴ867
10വയനാട്854
11തിരുവനന്തപുരം844
12കാസർകോട്817
13പത്തനംതിട്ട772
14ഇടുക്കി752
സ്പെഷ്യല്‍
കലോത്സവ വാർത്തകൾ