കലാകിരീടം കോഴിക്കോടിന്

Monday Jan 25, 2016

തിരുവനന്തപുരം > ഇഞ്ചോടിഞ്ച് പേരാടി കലാകിരീടം കോഴിക്കോട് സ്വന്തമാക്കി. 919 പോയിന്റാണ് കോഴിക്കോട് നേടിയത്. 912 പോയിന്റോടെ പാലക്കാട് അവസാനനിമിഷം വരെ കലാമാമാങ്കത്തിന്റെ ഉദ്വേഗം നിലനിര്‍ത്തി. കണ്ണൂര്‍ (908) ആണ് മൂന്നാമതെത്തിയത്. തുടര്‍ച്ചയായ പത്താം തവണയാണ് കോഴിക്കോട് കിരീടം സ്വന്തമാക്കിയത്. ഇത് കോഴിക്കോടിന്റെ 17–ാം കിരീട നേട്ടമാണ്.

കഴിഞ്ഞവര്‍ഷം കോഴിക്കോടും പാലക്കാടുമായിരുന്നു സംസ്ഥാന സ്കൂള്‍ കലോത്സവത്തിലെ സംയുക്ത ജേതാക്കള്‍. ഇത്തവണയും ഫോട്ടോഫനിഷിങ്ങിലേക്ക് നീങ്ങിയ കലോത്സവ വിജയികളെ നിര്‍ണ്ണയിച്ചത് അപ്പീലുകളാണ്. മത്സരങ്ങളെല്ലാം അവസാനിച്ച് അവയുടെ ഫലങ്ങളും പ്രഖ്യാപിച്ചു കഴിഞ്ഞും വിജയിയെ അപ്പീലുകള്‍ നിര്‍ണ്ണയിക്കുന്നതും കാത്തിരിക്കുകയായിരുന്നു കലാകാരന്‍മാരും ആസ്വാദകരും. അഞ്ച് ഹയര്‍ അപ്പീലുകളിലായിരുന്നു ഫലം നിര്‍ണ്ണയിക്കാനുണ്ടായിരുന്നത്. അപ്പീലുകള്‍ നിര്‍ണ്ണയിക്കപ്പെട്ടതോടെ ഫലം കോഴിക്കോടിന് അനുകൂലമായി.

സമാപന സമ്മേളനം പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസമന്ത്രി അബ്ദുറബ്ബ് അധ്യക്ഷനായി. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല, ആരോഗ്യ മന്ത്രി വി എസ് ശിവകുമാര്‍, എംഎല്‍എമാരായ വി ശിവന്‍കുട്ടി, ശബീനാഥ്, നടന്‍ നിവിന്‍പോളി എന്നിവര്‍ സംസാരിച്ചു.
 

പോയിന്റ്‌ നില
# ജില്ല പോയിന്റ്‌
1കോഴിക്കോട്894
2പാലക്കാട്‌885
3കണ്ണൂർ 881
4മലപ്പുറം879
5എറണാകുളം871
6തൃശ്ശൂർ865
7കോട്ടയം824
8കാസർകോട്821
9തിരുവനന്തപുരം812
10ആലപ്പുഴ806
11കൊല്ലം793
12വയനാട്769
13പത്തനംതിട്ട756
14ഇടുക്കി722
സ്പെഷ്യല്‍
കലോത്സവ വാർത്തകൾ